- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുമാലൂരിൽ ദിലീപ് കൈയേറിയ പെരിയാർ തീരം അളന്നു തിട്ടപ്പെടുത്തി തുക ഈടാക്കി താരത്തിന് തന്നെ വിട്ടുകൊടുത്തേക്കും; കൈയേറിയ ഭൂമി തിരിച്ചിട്ടതു കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന വിചിത്ര നിലപാടിൽ റവന്യൂ വകുപ്പ്; സെന്റിന് ലക്ഷങ്ങൾ വിലവരുന്ന സ്ഥലം കൈയേറ്റക്കാരെ ഏൽപ്പിക്കുന്ന സർക്കാർ നയം തുടരുന്നു
പറവൂർ: കരുമാലൂരിലെ കയ്യേറ്റ ഭൂമി ദിലീപിനു തന്നെ വിട്ടുനൽകാൻ റവന്യൂ വകുപ്പ് നീക്കം. ഇന്നു രാവിലെ പറവൂർ താലൂക്ക് ഓഫീസിൽ നിന്നെത്തിയ മൂന്നു സർവ്വേയർമാരുടെ നേതൃത്വത്തിൽ കരുമാലൂരിൽ പെരിയാർ തീരത്ത് ദിലീപിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന ജോലി ആരംഭിച്ചിരുന്നു. തന്റെ വസ്തുവിനൊപ്പം ചേർത്തു പെരിയാർ തീരം ദിലീപ് കയ്യേറിയെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതി പ്രകാരമാണ് സ്ഥലം അളക്കുന്നതെന്ന് തഹസീൽദാർ കെ എം അബ്ദുൾ നാസ്സർ അറിയിച്ചു. അളവ് പൂർത്തിയാക്കി ഭൂമി തിരിച്ചിട്ടാൽ ചിലപ്പോൾ ഒരു നടവഴിക്കുള്ള സ്ഥലം മാത്രമാവും ലഭിക്കുകയെന്നാണ് ഉദ്യോഗസ്ഥസംഘത്തിന്റെ അനുമാനം. പുഴ തീരം പതിച്ചു നൽകരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നതിനാൽ വേർതിരിച്ചിടുന്ന പുഴ തീരം കൈവശക്കാരിൽ നിന്നും നിയമപ്രകാരമുള്ള നിരക്കുകൾ ഈടാക്കി വിട്ടുനൽകുന്നതിനാണ് നീക്കം നടക്കുന്നത്. ഇതോടെ സെന്റിന് ലക്ഷങ്ങൾ വിലയുള്ള ഭൂമി കൈവശക്കാരന്റെ ഉപയോഗത്തിനായി ലഭിക്കുന്ന സാഹചര്യമാണ് സംജാതമാവുന്നത്. ഇപ്പോൾ കയ്യേറ്റ സ്ഥലം ര
പറവൂർ: കരുമാലൂരിലെ കയ്യേറ്റ ഭൂമി ദിലീപിനു തന്നെ വിട്ടുനൽകാൻ റവന്യൂ വകുപ്പ് നീക്കം. ഇന്നു രാവിലെ പറവൂർ താലൂക്ക് ഓഫീസിൽ നിന്നെത്തിയ മൂന്നു സർവ്വേയർമാരുടെ നേതൃത്വത്തിൽ കരുമാലൂരിൽ പെരിയാർ തീരത്ത് ദിലീപിന്റെ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന ജോലി ആരംഭിച്ചിരുന്നു. തന്റെ വസ്തുവിനൊപ്പം ചേർത്തു പെരിയാർ തീരം ദിലീപ് കയ്യേറിയെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതി പ്രകാരമാണ് സ്ഥലം അളക്കുന്നതെന്ന് തഹസീൽദാർ കെ എം അബ്ദുൾ നാസ്സർ അറിയിച്ചു.
അളവ് പൂർത്തിയാക്കി ഭൂമി തിരിച്ചിട്ടാൽ ചിലപ്പോൾ ഒരു നടവഴിക്കുള്ള സ്ഥലം മാത്രമാവും ലഭിക്കുകയെന്നാണ് ഉദ്യോഗസ്ഥസംഘത്തിന്റെ അനുമാനം. പുഴ തീരം പതിച്ചു നൽകരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്നതിനാൽ വേർതിരിച്ചിടുന്ന പുഴ തീരം കൈവശക്കാരിൽ നിന്നും നിയമപ്രകാരമുള്ള നിരക്കുകൾ ഈടാക്കി വിട്ടുനൽകുന്നതിനാണ് നീക്കം നടക്കുന്നത്. ഇതോടെ സെന്റിന് ലക്ഷങ്ങൾ വിലയുള്ള ഭൂമി കൈവശക്കാരന്റെ ഉപയോഗത്തിനായി ലഭിക്കുന്ന സാഹചര്യമാണ് സംജാതമാവുന്നത്. ഇപ്പോൾ കയ്യേറ്റ സ്ഥലം രേഖകളിൽ ഉണ്ടാവുമെങ്കിലും വർഷങ്ങൾ പിന്നിടുമ്പോൾ സാധാരണ പോലെ ഇതും രേഖകളിൽ നിന്നും അപ്രത്യക്ഷമാവുമെന്നും ഇതോടെ ഈ സ്ഥലം വീണ്ടും കൈവശക്കാരുടെ അധീനതയിൽ ആകുമെന്നുമാണ് നാ്ട്ടുകാരുടെ ആരോപണം.
ഉന്നത തലത്തിൽ ഇതു സംബന്ധിച്ച് ധാരണയായ ശേഷമാണ് ഭൂമി അളക്കാൻ റവന്യൂവകുപ്പധികൃതർ തയ്യാറായതെന്നാണ് പരക്കെയുള്ള ആരോപണം. ഫലത്തിൽ റവന്യൂവകുപ്പിന്റെ ഭൂമി അളക്കൽ പ്രഹസനം മാത്രമായി പര്യവസാനിക്കുമെന്ന് സാരം.
പെരിയാർ തീരം കയ്യേറ്റം ചെയ്യപ്പെട്ടതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതായി വില്ലേജ് ഓഫീസർ നേരത്തെ ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇന്ന് രാവിലെ സർവ്വേ ആരംഭിച്ചെങ്കിലും അതിർത്തിക്കല്ലുകളും മറ്റും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കയ്യേറ്റം സംബന്ധിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതു വൈകുമെന്നും കരുമാലൂർ വില്ലേജ് ഓഫീസർ രാജീവ് വ്യക്തമാക്കി.
ദിലീപിന്റെതുൾപ്പെടെ സമീപത്തെ ആറ് പേരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളോടൊപ്പം പുഴതീരം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബോദ്ധ്യപ്പെട്ടിട്ടുള്ളത്. ഇത് നിർണ്ണയിക്കാൻ നിശ്ചിത ദൂരത്തിൽ പുഴ തീരം അളക്കണം.ഇതിന് കാലതാമസവും നേരിടും.
അളവ് പൂർത്തിയാക്കി ഭൂമി തിരിച്ചിട്ടാൽ ചിലപ്പോൾ ഒരു നടവഴിക്കുള്ള സ്ഥലമാവും ലഭിക്കുകയെന്നാണ് മനസിലാക്കുന്നത്. ഇത് തിരിച്ചിട്ടാലും മറ്റ് ഉപയോഗങ്ങൾക്കൊന്നും വിനയോഗിക്കാൻ കഴിയില്ല. പുഴ പുറംപോക്ക് പതിച്ചുനൽകരുതെന്ന് സർക്കാർ നിർദ്ദേശം നിലനിൽക്കുന്നുണ്ടെന്നു വില്ലേജ് ഓഫീസർ വ്യക്തമാക്കി.