- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിന് പൾസർ സുനി വാഗ്ദാനം ചെയ്തത് രണ്ടു ലക്ഷം; കത്ത് പൊലീസിന് കൈമാറിയത് പിടിക്കപ്പെടുമെന്നായപ്പോൾ; നിയമവിദ്യാർത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യത്തിന് സഹായിക്കാമെന്ന വാഗ്ദാനം നൽകി; ഫോൺ ഒളിപ്പിച്ചത് പാചകപ്പുരയിലെ ചാക്കുക്കെട്ടുകൾക്കിടയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ഭീഷണിപ്പെടുത്താൻ സഹതടവുകാരൻ വിഷ്ണുവിന് പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നെന്നും പൊലീസ് പറയുന്നു. പൾസർ സുനി സഹതടവുകാരനായ നിയമവിദ്യാർത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നൽകിയാണെന്നും വിവരവുണ്ട്. ഇത്തരത്തിൽ ഒരു കത്ത് തനിക്ക് എഴുതി നൽകിയാൽ പുറത്തുള്ള തന്റെ ആൾക്കാർ ജാമ്യമെടുക്കാൻ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഒന്നര കോടി രൂപ നൽകണം അല്ലെങ്കിൽ കേസിൽ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു ഭീഷണി. സുനി ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജയിലിൽ വച്ചാണ് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ സുനി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോൺ ജയിലിന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ഭീഷണിപ്പെടുത്താൻ സഹതടവുകാരൻ വിഷ്ണുവിന് പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നെന്നും പൊലീസ് പറയുന്നു.
പൾസർ സുനി സഹതടവുകാരനായ നിയമവിദ്യാർത്ഥിയെ കൊണ്ട് കത്തെഴുതിച്ചത് ജാമ്യ വാഗ്ദാനം നൽകിയാണെന്നും വിവരവുണ്ട്. ഇത്തരത്തിൽ ഒരു കത്ത് തനിക്ക് എഴുതി നൽകിയാൽ പുറത്തുള്ള തന്റെ ആൾക്കാർ ജാമ്യമെടുക്കാൻ സഹായിക്കുമെന്നും സുനി ഇയാളെ വിശ്വാസിപ്പിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
ഒന്നര കോടി രൂപ നൽകണം അല്ലെങ്കിൽ കേസിൽ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു ഭീഷണി. സുനി ഫോൺ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജയിലിൽ വച്ചാണ് ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ സുനി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോൺ ജയിലിന് പുറത്തേക്ക് കടത്തുകയും ചെയ്തു. ഫോൺ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരൻ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ സുനിൽ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിലാണെന്നും റിപ്പോർട്ട്. പാചകപ്പുരയിലെ ചാക്കുക്കെട്ടുകൾക്കിടയിൽ ഫോൺ ഒളിപ്പിക്കാൻ സഹായിച്ചത് സഹതടവുകാരൻ സനലാണ്. ഓരോ തവണയും ഫോൺ ഉപയോഗിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്തു. സിസിടിവിയൽ പെടാതിരിക്കാൻ ടോയ്ലറ്റിന്റെ തറയിൽ കിടന്നാണ് ഫോൺ വിളിച്ചതെന്നും റിപ്പോർട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ മാനേജരെയും നാദിർഷായെയും ഫോണിൽ വിളിച്ചതു സഹതടവുകാരനായ വിഷ്ണുവിന്റെ സഹായത്തോടെ സുനി തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിഷ്ണു ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഷൂവിനുള്ളിൽ ഒളിപ്പിച്ചു നൽകിയ മൊബൈൽ ഫോണാണു സുനി ഉപയോഗിച്ചത്. സിം എടുത്തതു തമിഴ്‌നാട്ടിൽനിന്നാണ്. മൊബൈൽ ഫോണും സിം കാർഡും പൊലീസ് കണ്ടെത്തിയിരുന്നു.
തനിക്കൊപ്പം ജയിലിലുള്ള അഞ്ചുപേരെ രക്ഷിക്കണമെന്നും വാഗ്ദാനം ചെയ്ത പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് പൾസർ സുനിയുടേതെന്ന പേരിൽ വിഷ്ണു ദിലീപിന് കത്ത് നൽകിയത്. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ തന്നെയും നാദിർഷയെയും ഭീഷണിപ്പെടുത്തിയതായി നടൻ ദിലീപും വെളിപ്പെടുത്തിയിരുന്നു. ദിലീപും നാദിർഷയും പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷന്മണം തുടങ്ങി. പൾസർ സുനിയുടെ ഒപ്പമുണ്ടായിരുന്ന ആളെന്നു പറഞ്ഞ് ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണവും പൊലീസിനു കൈമാറി.