- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2013 മുതൽ 2017 വരെ ഏകദേശം പത്തോളം സിനിമകളിൽ ദിലീപും സുനിയും ഒരുമിച്ചുണ്ടായിരുന്നു; ഇതിൽ മൂന്നിലും നായിക കാവ്യയും; എന്നിട്ടും ഭർത്താവിനും ഭാര്യയ്ക്കും നടിയെ പീഡിപ്പിച്ച പ്രതിയെ അറിയില്ല; മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർസുനിയെ അറിയില്ലെന്ന ദിലീപിന്റെയും കാവ്യയുടെയും മൊഴികൾ തള്ളിക്കൊണ്ടു പൊലീസിന് കൂടുതൽ തെളിവുകൾ കിട്ടി. 2013 മുതൽ 2017 വരെ ഏകദേശം പത്തോളം സിനിമകളിൽ ദിലീപും സുനിയും ഒരുമിച്ചുണ്ടായിരുന്നു. ഇവയിലെ ചിലതിൽ നായിക കാവ്യാമാധവനായിരുന്നു. ദിലീപും കാവ്യയും ഒരുമിച്ച് അവസാനം അഭിനയിച്ച 'പിന്നെയും' സിനിമയിലെ ലൊക്കേഷൻ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം നടത്തുകയും അവിടെ സുനിയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സെറ്റിൽ നിന്നും മൂവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പൾസർ സുനിയും ദിലീപും അടുത്ത് ബന്ധമുള്ള ആൾക്കാരായിരുന്നു എന്ന് തെളിയിക്കുന്ന ചില സാക്ഷി മൊഴികളും വിവരങ്ങളും പൊലീസിന് കിട്ടിയതായിട്ടാണ് സൂചന. ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന് വിവരം കിട്ടിയിട്ടുള്ളത്. നേരത്തേ ചോദ്യം ചെയ്യലിൽ തനിക്ക് കാവ്യയുമായി അടുത്തു പരിചയം ഉണ്ടെന്നും താൻ മുമ്പ് രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നും സുനി മൊഴി നൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർസുനിയെ അറിയില്ലെന്ന ദിലീപിന്റെയും കാവ്യയുടെയും മൊഴികൾ തള്ളിക്കൊണ്ടു പൊലീസിന് കൂടുതൽ തെളിവുകൾ കിട്ടി. 2013 മുതൽ 2017 വരെ ഏകദേശം പത്തോളം സിനിമകളിൽ ദിലീപും സുനിയും ഒരുമിച്ചുണ്ടായിരുന്നു. ഇവയിലെ ചിലതിൽ നായിക കാവ്യാമാധവനായിരുന്നു. ദിലീപും കാവ്യയും ഒരുമിച്ച് അവസാനം അഭിനയിച്ച 'പിന്നെയും' സിനിമയിലെ ലൊക്കേഷൻ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം നടത്തുകയും അവിടെ സുനിയുടെ സാന്നിദ്ധ്യം തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സെറ്റിൽ നിന്നും മൂവരും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പൾസർ സുനിയും ദിലീപും അടുത്ത് ബന്ധമുള്ള ആൾക്കാരായിരുന്നു എന്ന് തെളിയിക്കുന്ന ചില സാക്ഷി മൊഴികളും വിവരങ്ങളും പൊലീസിന് കിട്ടിയതായിട്ടാണ് സൂചന. ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പൊലീസിന് വിവരം കിട്ടിയിട്ടുള്ളത്. നേരത്തേ ചോദ്യം ചെയ്യലിൽ തനിക്ക് കാവ്യയുമായി അടുത്തു പരിചയം ഉണ്ടെന്നും താൻ മുമ്പ് രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നും സുനി മൊഴി നൽകിയിരുന്നു. എന്നാൽ തനിക്ക് സുനിയെ അറിയുകയേ ഇല്ലെന്നായിരുന്നു കാവ്യാമാധവൻ പൊലീസിനോട് പറഞ്ഞത്. ഈ മൊഴി പൊളിക്കാനാണ് പൊലീസ് ഇപ്പോൾ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.
നേരത്തേ സൗണ്ട് തോമ മുതൽ ജോർജ്ജേട്ടൻസ് പൂരം വരെയുള്ള സിനിമകളുടെ കാര്യം താൻ ആരോടും പറയില്ലെന്ന് സുനി ദിലീപിനെഴുതിയത് എന്ന് കരുതുന്ന കത്തിലും പറഞ്ഞിരുന്നു. നടനും സുനിയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം എത്ര ശക്തമായിരുന്നെന്നാണ് പൊലീസ് നോക്കുന്നത്. ഡ്രൈവറായും വെറും സന്ദർശകനായും ദിലീപിന്റെ ഏതൊക്കെ സിനിമകളിൽ സുനി ഉണ്ടായിരുന്നെന്നു പരിശോധിക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യയുമായി പരിചയമുണ്ടെന്ന സുനിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി സുനിയും ദിലീപും കാവ്യയും ഒന്നിച്ചുണ്ടായിരുന്ന സിനിമകളുടെ കണക്കുകൾ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പൊലീസിന് ഈ നിർണ്ണായക വിവരങ്ങൾ കിട്ടിയത്. 2013 മാർച്ച് മുതൽ 2017 വരെ 13 സിനിമകൾ അഭിനയിച്ചതിൽ 10 ലും സുനി ദിലീപിനെ കാണാൻ വന്നിരുന്നതായിട്ടാണ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു. കേസിൽ ഒളിവിലായിരിക്കുന്ന അപ്പുണ്ണിയോടും ഇന്ന് ഇവിടെയെത്താൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തെളിവ് നശിപ്പിക്കുന്നതിനും കാര്യങ്ങൾ മറച്ചു പിടിക്കുന്നതിനും അപ്പുണ്ണി ദിലീപിനെ സഹായിച്ചതായിട്ടാണ് പൊലീസ് കണ്ടെത്തൽ. 2017 ഏപ്രിൽ ജയിലിൽ നിന്നും സുനി വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു.
ഇവരുടെ ഫോൺ ഡീറ്റെയ്ൽസും ടവർ ലൊക്കേഷനുകളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. വിഷ്ണുവിന്റെ കയ്യിൽ സുനി കൊടുത്ത കത്ത് കൈമാറാൻ ഏലൂരിൽ അപ്പുണ്ണി എത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാരംഗത്തുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാനും പൊലീസിന് നീക്കമുണ്ട്. നടിയെ ദിലീപ് ആക്രമിക്കുമെന്നു സിനിമയിലെ പ്രമുഖർക്ക് അടക്കം അറിയാമായിരുന്നുവെന്നാണു പൊലീസ് നൽകുന്ന സൂചന.
ദിലീപിന് നടിയോടുണ്ടായിരുന്ന ശത്രുത അറിയാമായിരുന്നിട്ടും അത് എന്തിനു മറച്ചുവച്ചു എന്നാവും ഇവരോടു പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ചോദിക്കുക.