- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് രാജാവോ? താരം നടത്തിയത് 35 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ; ട്രസ്റ്റുകളിലും ഹോട്ടലുകൾ കേന്ദ്രീകരിച്ചും വമ്പൻ നിക്ഷേപം; അന്വേഷണം നടിയെ ആക്രമിച്ച കേസിൽ മാത്രം ഒതുങ്ങില്ല; ദിലീപും മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള വസ്തു ഇടപാടുകളിലും അന്വേഷണം വരുന്നു
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ട നടൻ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിൽ സജീവ ചർച്ചയാകുന്നു. താരത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ചുള്ള തെളിവുകൾ പുറത്തുവന്നു. കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് രാജാവായി തന്നെയാണ് കഴിഞ്ഞതെന്നാണ് അറിയുന്നത്. കൊച്ചിയിൽ മാത്രം 35 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് താരം നടത്തിയത്. ഇത്രയും വലിയ ഇടപാടുകൾ നടത്തുമ്പോൾ താരം ഗുണ്ടകളയും ഉപയോഗിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ആക്രമിക്കപ്പട്ട കേസിൽ പൊലീസ് പറയുന്നത് വ്യക്തി വൈരാഗ്യമാണെങ്കിലും ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് ഇടപാടുമുണ്ടെന്ന സംശയം ശക്തമാണ്. ഇതോടെ ദിലീപിന്റെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപും മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കങ്ങളും നടിയെ ആക്രമിക്കുന്നതിന് കാരണമായി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കപ്പെട്ട നടൻ ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളിൽ സജീവ ചർച്ചയാകുന്നു. താരത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ചുള്ള തെളിവുകൾ പുറത്തുവന്നു. കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് രാജാവായി തന്നെയാണ് കഴിഞ്ഞതെന്നാണ് അറിയുന്നത്. കൊച്ചിയിൽ മാത്രം 35 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് താരം നടത്തിയത്. ഇത്രയും വലിയ ഇടപാടുകൾ നടത്തുമ്പോൾ താരം ഗുണ്ടകളയും ഉപയോഗിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ആക്രമിക്കപ്പട്ട കേസിൽ പൊലീസ് പറയുന്നത് വ്യക്തി വൈരാഗ്യമാണെങ്കിലും ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് ഇടപാടുമുണ്ടെന്ന സംശയം ശക്തമാണ്.
ഇതോടെ ദിലീപിന്റെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപും മഞ്ജുവാര്യരും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കങ്ങളും നടിയെ ആക്രമിക്കുന്നതിന് കാരണമായി എന്ന ആരോപണങ്ങളെ തുടർന്നാണ് ദിലീപിന്റെ ആസ്തി വിവരങ്ങൾ പരിശോധിക്കുന്നത് ഇതിന്റെ ഭാഗമായി ദിലീപിന്റെ ഭൂമിയിടപാടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. വിവരങ്ങൾ നൽകാൻ ജില്ലാ രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ കിട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ രേഖകൾ രേഖകൾ പുറത്തുവന്നിട്ടുണ്ട്.
ദിലീപും ആക്രമിക്കപ്പെട്ട നടിയും സംയുക്ത ഇടപാടുകൾ നടത്തിയോ എന്നും പൊലീസ് പരിശോധിക്കുന്നു. എറണാകുളം ജില്ലയിൽ മാത്രം 2006 മുതൽ ഇതുവരെ 35 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ദിലീപ് നടത്തിയത്. എറണാകുളത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത്. കൂടാതെ വിവിധ ട്രസ്റ്റുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലും ദിലീപിന് വൻ നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
സിനിമയിൽ അഭിനയിച്ചാൽ ഉണ്ടാക്കാനാകുന്നതിനേക്കാൾ ഇരിട്ടിയിലേറെ സമ്പത്ത് ദിലീപിനുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ പൊലീസിന് വ്യക്തമായിരുന്നു. ഹൗസ് ബോട്ട്, തീയേറ്റർ, ഹോട്ടൽ വ്യവസായം അടക്കം നിരവധി വ്യവസായ രംഗത്ത് സജീവമായ ദിലീപിന് സ്വന്തം സിനിമാ നിർമ്മാണക്കമ്പനിക്ക് പുറമേ, മറ്റ് സിനിമാ പ്രൊഡക്ഷൻ കമ്പനികളിൽ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ ദിലീപ് അടക്കമുള്ള മുൻനിര താരങ്ങളുടെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര ഏജൻസികളടക്കം അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് ഇത് തണുക്കുകയായിരുന്നു. സിനിമയിലെ പ്രമുഖരുടെ സ്വാധീനത്തെ തുടർന്നായിരുന്നു ഈ അന്വേഷണം മരവിച്ചതെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. ദിലീപിന് ദുബായിലെ കള്ളപ്പണ റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനു സാധ്യതയുണ്ട്. ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന്റെ നേതൃത്വത്തിൽ നടന്ന വിദേശ സ്റ്റേജ് ഷോകൾ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ തുടങ്ങിയവയിലും അന്വേഷണം ഉണ്ടായേക്കും. എന്നാൽ ഗൂഢാലോചന കേസിൽ അന്വേഷണം പൂർത്തിയാക്കിയശേഷമായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുക.
നടിയുമായി ദിലീപിന് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നു. വ്യക്തിവിരോധം തീർക്കാനാണ് ക്വട്ടേഷൻ നൽകിയതെന്ന ദിലീപിന്റെ മൊഴിയും പൊലീസ് പൂർണമായി വിശ്വസിക്കുന്നില്ല. അതിനാൽ തന്നെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായേക്കും.
നേരത്തെ രണ്ടുവർഷം മുമ്പ് ആദായ നികുതി ഇന്റലിജൻസ് വിഭാഗം മലയാള സിനിമ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള നടന്മാരുടെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും ഇത് എങ്ങും എത്തിയിരുന്നില്ല.