- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യാതിരിക്കാൻ നിവർത്തിയില്ല; പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസ് ആകെ കുഴഞ്ഞു മറിയുന്നു; വമ്പൻ സ്രാവുകൾ പിടിയിലാകുമോ എന്നതിൽ സംശയം തുടരുന്നു; എല്ലാം രണ്ട് ദിവസം കൊണ്ട് അറിയാം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ വിലയിരുത്തിയതായി പൊലീസ് ഉന്നതതലയോഗത്തിൽ ദിലീപിനേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനം. അതിനിടെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കാൻ സമ്മർദ്ദവും ശക്തമാണ്. ജനപ്രിയ നായകനെതിരെ മതിയായ തെളിവില്ലെന്ന വാദമുയർത്തിയാണ് ഇത്. കോടതിയിൽ കേസ് തള്ളിപ്പോയാൽ അത് പൊലീസിന് പേരു ദോഷമാകും. അതുകൊണ്ട് തന്നെ ദിലീപിനെ വെറുതെ വിടണമെന്നാണ് ആവശ്യം. എന്നാൽ പൊതുശ്രദ്ധ കിട്ടിയ കേസിൽ പിന്നോക്ക്ം പോകാനാകില്ലെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതോടെ അന്വേഷണത്തിലെ ക്ലൈമാക്‌സിൽ അനിശ്ചിതത്വം തുടരുകയാണ്. വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് തന്നെയാണ് പൊലീസ് ഇപ്പോഴും പറയുന്നത്. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി. സന്ധ്യ തിരുവനന്തപുരത്തായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. ഇത് മനപ്പൂർവ്വമാണെന്നും സൂചനയുണ്ട്. സന്ധ്യയോട് അന്വേഷണത്തിൽ ഇടപെടേണ്ടതില്ലെന്ന നിർദ്ദേശം ഉന്നത കേന്ദ്രങ്ങൾ നൽകിയിട്ടുണ്ട്. മഞ്ജുവാര്യരുമായി സന്ധ്യയ്ക്ക് അടുപ്പമുണ്ടെന്ന വാദം സജീവമാണ്. ഈ സാഹചര്യത്തിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ വിലയിരുത്തിയതായി പൊലീസ് ഉന്നതതലയോഗത്തിൽ ദിലീപിനേയും നാദിർഷായേയും വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനം. അതിനിടെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കാൻ സമ്മർദ്ദവും ശക്തമാണ്. ജനപ്രിയ നായകനെതിരെ മതിയായ തെളിവില്ലെന്ന വാദമുയർത്തിയാണ് ഇത്. കോടതിയിൽ കേസ് തള്ളിപ്പോയാൽ അത് പൊലീസിന് പേരു ദോഷമാകും. അതുകൊണ്ട് തന്നെ ദിലീപിനെ വെറുതെ വിടണമെന്നാണ് ആവശ്യം. എന്നാൽ പൊതുശ്രദ്ധ കിട്ടിയ കേസിൽ പിന്നോക്ക്ം പോകാനാകില്ലെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതോടെ അന്വേഷണത്തിലെ ക്ലൈമാക്‌സിൽ അനിശ്ചിതത്വം തുടരുകയാണ്. വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് തന്നെയാണ് പൊലീസ് ഇപ്പോഴും പറയുന്നത്.
അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി. സന്ധ്യ തിരുവനന്തപുരത്തായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. ഇത് മനപ്പൂർവ്വമാണെന്നും സൂചനയുണ്ട്. സന്ധ്യയോട് അന്വേഷണത്തിൽ ഇടപെടേണ്ടതില്ലെന്ന നിർദ്ദേശം ഉന്നത കേന്ദ്രങ്ങൾ നൽകിയിട്ടുണ്ട്. മഞ്ജുവാര്യരുമായി സന്ധ്യയ്ക്ക് അടുപ്പമുണ്ടെന്ന വാദം സജീവമാണ്. ഈ സാഹചര്യത്തിൽ ദിലീപിനെതിരായ അന്വേഷണം പക തീർക്കലാണെന്ന് താരസംഘടനയിലെ പലരും ആരോപിച്ചിരുന്നു. അതുകൊണ്ടാണ് സന്ധ്യയെ മാറ്റി നിർത്തിയത്. ഇതോടെ കേസ് അന്വേഷണം ദിലീപിനെ രക്ഷിക്കാനാണോ എന്ന സംശയവും വ്യാപകമായി.
വേണ്ടിവന്നാൽ കൂടുതൽ ചോദ്യംചെയ്യലുണ്ടാകുമെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. മറ്റൊരു കാര്യത്തിലും വ്യക്തതയില്ല. അറസ്റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ലെന്നും ആലുവ റൂറൽ എസ്‌പി എ.വി. ജോർജ്. വ്യക്തമാക്കി. ആലുവ പൊലീസ് ക്ലബിൽ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം മൂന്നു മണിക്കൂറിലധികം നീണ്ടുനിന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടമിട്ടവരെ എപ്പോൾ അറസ്റ്റ് ചെയ്യണമെന്നതു സംബന്ധിച്ച് യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാൽ മതിയെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന നിർദ്ദേശം.
കൊച്ചിയിൽ യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ കേസ് അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സുപ്രധാന യോഗം ചേർന്നത്. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്‌റ, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞിരുന്നു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയുംവേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
കാവ്യയെ ചോദ്യം ചെയ്യും, ദിലീപിനെതിരെ പ്രത്യക്ഷ തെളിവില്ല
ആക്രമണസമയത്തു നടി അഭിനയിച്ച സിനിമയുടെ സംവിധായകനിൽനിന്നും സഹപ്രവർത്തകരിൽനിന്നും വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഗോവയിൽ പൾസർ സുനി എത്തിയതുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാനാണ് വിവരങ്ങൾ ആരായുന്നത്. ഷൂട്ടിങ് സമയത്ത് നടിയുമായി ആർക്കെങ്കിലും തർക്കങ്ങൾ ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് അന്വേഷിക്കാനും തീരുമാനമുണ്ട്. കേസിൽ ആരോപണവിധേയരായ നാദിർഷ, ദിലീപ്, മാനേജർ അപ്പുണ്ണി, ദിലീപിന്റെ ഭാര്യ നടി കാവ്യാ മാധവൻ ഇവരുടെ അമ്മ ശ്യാമള മാധവൻ എന്നിവരെയും ചോദ്യം ചെയ്യാൻ തീരുമാനമുണ്ട്.
പൾസർ സുനിക്കു സിനിമാ ലോകത്തെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജയിലിൽനിന്നുള്ള സുനിയുടെ മൊഴി, സഹതടവുകാരുടെ മൊഴി, മൊബൈൽ ഫോൺ രേഖകൾ, കാവ്യയുടെ വസ്ത്ര വിൽപന സ്ഥാപനത്തിൽനിന്നു കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങൾ, കാക്കനാട് ജയിലിൽ നിന്നും കണ്ടെത്തിയ സുനിയുടെ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ എന്നിവ കോർത്തിണക്കിയാണ് കേസിൽ അടുത്ത ചുവടിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. ഇന്നലെ കാക്കനാട് ജയിലിൽ നടത്തിയ പരിശോധനയിൽ പൾസർ സുനി ഫോൺ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
ദിലീപിനെ ബന്ധപ്പെടുത്താൻ നേരിട്ടു തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ സുനിയുമായി അപ്പുണ്ണിയും നാദിർഷയും ഫോൺ സംഭാഷണം നടത്തിയിട്ടുണ്ടെന്നതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തേക്കും. ഇതിനിടെ പൾസർ സുനി ഉൾപ്പെടെയുള്ള ആറുപേരുടെ റിമാൻഡ് കാലാവധി 18 വരെ നീട്ടി. നേരത്തെ ജാമ്യംലഭിച്ച പ്രതി ചാർളിയെയും കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡ് കാലാവധി തീർന്നതിനെത്തുടർന്നാണ് ചൊവ്വാഴ്ച ഇവരെ അങ്കമാലി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. സുനിയെക്കൂടാതെ വിജീഷ്, മണികണ്ഠൻ, ചാർളി, മാർട്ടിൻ, വടിവാൾ സലിം, പ്രദീപ് എന്നിവരെയും കോടതിയിൽ എത്തിച്ചിരുന്നു.
ജോർജ്ജേട്ടൻസ് പൂരത്തിലെ സംശയം മാറുന്നില്ല
താത്കാലിക ഡ്രൈവറായാണ് പൾസർ സുനി തൃശ്ശൂരിൽ ദിലീപിന്റെ സിനിമാ ചിത്രീകരണസ്ഥലത്ത് എത്തിയതെന്ന് പറയുന്നതെങ്കിലും ഇതിൽ വിശദ അന്വേഷണത്തിനൊരുങ്ങി പൊലീസ്. സുനിയും ദിലീപും തമ്മിൽ കണ്ടിരുന്നോ, സംസാരിച്ചിരുന്നോ എന്നിവയും അന്വേഷിക്കുന്നുണ്ട്. ദിലീപിനൊപ്പം സെൽഫിയെടുത്ത തൃശ്ശൂർ പുഴയ്ക്കൽ ടെന്നിസ് ക്ലബ്ബ് ജീവനക്കാരനായിരുന്ന യുവാവിൽനിന്ന് കഴിഞ്ഞദിവസവും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
പകരക്കാരനായ ഡ്രൈവറായിട്ടാണ് സുനിയെത്തിയതെന്ന് സിനിമാപ്രവർത്തകർ പറയുന്നു. രണ്ടുദിവസം ലൊക്കേഷനിൽ ഇയാളുണ്ടായിരുന്നു. ലൊക്കേഷൻ വണ്ടികളാണ് ഓടിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാപ്രവർത്തകനായ മുരുകനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഔദ്യോഗികമായി ഇയാളെ നിയമിച്ചിട്ടില്ലെന്നും സുനിയെ കണ്ടതായിപ്പോലും ഓർക്കുന്നില്ലെന്നും നിർമ്മാണച്ചുമതലയുണ്ടായിരുന്ന ദീപു പറഞ്ഞു. ഡ്രൈവറായോ മറ്റെന്തെന്തെങ്കിലും ജോലിക്കോ സുനിയെ വിളിച്ചിട്ടില്ലെന്നായിരുന്നു സിനിമയുടെ സംവിധായകൻ കെ. ബിജു പറയുന്നത്.
'ജോർജേട്ടൻസ് പൂരം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയെടുത്ത സുനിയുള്ള സെൽഫി ചിത്രം പുറത്തായത് കേസിൽ വഴിത്തിരിവായിരുന്നു. സുനിയെ അറിയില്ലെന്ന് ദിലീപ് മൊഴിനൽകിയിരിക്കവെയാണ് ചിത്രം പുറത്തുവന്നത്. സെൽഫിയെടുത്ത യുവാവ് ഇപ്പോൾ ക്ലബ്ബിലെ ജീവനക്കാരനല്ല. ബാർ പൂട്ടിയതോടെയാണ് ഇയാൾ ഒഴിവായത്. പ്രധാനമായും ഇയാളടക്കം രണ്ടുപേരെയാണ് രണ്ടാമത് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെങ്കിലും ഒരാൾ പോയില്ല.
ജയിലിൽനിന്ന് ദിലീപിന് സുനിയെഴുതിയ കത്തിൽ 'സൗണ്ട് തോമ' മുതൽ 'ജോർജേട്ടൻസ് പൂരം' എന്ന സിനിമവരെയുള്ള കാര്യങ്ങൾ അറിയാമല്ലോ എന്നുപറയുന്നതും തൃശ്ശൂരിലെ വരവും കൂട്ടിച്ചേർക്കുകയായിരുന്നു അന്വേഷണസംഘം.
നാദിർഷാ കുടുങ്ങും
ഗൂഢാലോചന തെളിയിക്കുന്നതിൽ ജയിലിലെ ഫോൺവിളി നിർണായകമാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും സംവിധായകൻ നാദിർഷയെയും ജയിലിൽനിന്ന് സുനി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് സഹതടവുകാരൻ ജിൻസന്റെ മൊഴി.
പുറത്തുനിന്ന് ജയിലിൽ ഫോൺ എത്തിച്ചത് സംബന്ധിച്ച് ജയിൽ അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് സിഐ പി.കെ. രാധാമണിയുടെ നേതൃത്വത്തിലും സമാന്തര അന്വേഷണം പുരോഗമിക്കുകയാണ്. മാലമോഷണക്കേസിലെ പ്രതിയും സുനിയുടെ സഹതടവുകാരനുമായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു ജയിൽമോചിതനായശേഷമാണ് ഫോൺ ജയിലിൽ എത്തിയതെന്നാണ് ജയിൽ അധികൃതർ സംശയിക്കുന്നത്.
ജയിലിൽ കഴിയുന്ന പൾസർ സുനിയെ സന്ദർശിക്കാനെത്തിയ സമയത്താണ് വിഷ്ണു ഫോൺ ഒളിപ്പിച്ച് കടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ഇതിനെല്ലാമുള്ള വ്യക്തമായ ഉത്തരങ്ങൾ കിട്ടിയെന്നാണ് സൂചനകൾ. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാധ്യതയുണ്ട്. മൊഴിയിലെ വൈരുധ്യങ്ങളെക്കുറിച്ചുള്ള സംശയം നീക്കുന്നതിനാണിത്.
രണ്ട് ദിവസത്തിനുള്ളിൽ അറസ്റ്റ്
കേസിൽ 48 മണിക്കൂറിനുള്ളിൽ അറസ്റ്റെന്ന് അന്വേഷണസംഘം. കേസിൽ പ്രാഥമികാന്വേഷണം രണ്ടു ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാനാണ് ധാരണ. 2014ൽ തനിക്കു ദിലീപ് നൽകിയ ക്വട്ടേഷൻ അനുസരിച്ചാണു നടിയെ തട്ടിക്കൊണ്ടുപോയെന്നാണു കേസിലെ പ്രധാനപ്രതി പൾസർ സുനി പൊലീസിനോടു വെളിപ്പെടുത്തിയത്. എന്നാൽ ഇതു തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. 2014ലെ ക്വട്ടേഷൻ എന്തിനുമൂന്നുവർഷം നീട്ടി എന്നതിനു കൃത്യമായ വിശദീകരണം സുനി നൽകിയിട്ടുമില്ല.
120 ചോദ്യങ്ങളാണ് ദിലീപിനോടും നാദിർ ഷായോടും പ്രത്യേകസംഘം ചോദിച്ചത്. ഇതിനായുള്ള ചോദ്യാവലി തയാറാക്കിയത് ക്രൈം ബ്രാഞ്ച് ഐ.ജി: ദിനേന്ദ്ര കശ്യപായിരുന്നു. അന്വേഷണവിവരം ചോരാതിരിക്കാൻ ഫാക്സ് മുഖാന്തിരം റിപ്പോർട്ട് അയച്ചാൽ മതിയെന്ന് ഡി.ജി.പി: ലോക്നാഥ് ബെഹ്റ പ്രത്യേകസംഘത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് സംബന്ധിച്ച വിവരങ്ങൾ ഓരോ മണിക്കൂറും ഇടവിട്ട് ബെഹ്റ പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയ ഇടപെടൽ ഈ കേസിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസന്വേഷണം വിലയിരുത്തുന്നതിന്റെ ഭാഗമായി അന്വേഷണസംഘത്തിലെ ഒരു സർക്കിൾ ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയുമായി ചർച്ച നടത്തിയിരുന്നു.