കോഴിക്കോട്: കോടികൾ കൊയ്തുകൊണ്ട് മുന്നോട്ട് പോകുന്ന 'എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ ലാഭം പങ്കുവെയ്ക്കുന്നതിനെപ്പറ്റിയുള്ള തർക്കവുമായി മുന്നോട്ട് പോകുന്നതിനിടെ, കാഞ്ചനമാലക്ക് സഹായവുമായത്തെി നടൻ ദീലീപിന് മുക്കത്ത് വൻ വരവേൽപ്പ്. 'മൊയ്തീന്റെ' സംവിധായകൻ ആർ.എസ് വിമലോ, നായകൻ പ്രഥ്വീരാജോ ഇങ്ങോട്ടേക്ക് തിരഞ്ഞുനോക്കാത്ത സാഹചര്യത്തിൽ ബി.പി മൊയ്തീൻ സേവാമന്ദിറിന് സഹായവുമായി എത്തിയ ദീലീപിന്റെ നടപടിക്ക് വൻ കൈയടിയാണ് കിട്ടിയത്.ഇതോടെ കാഞ്ചനയുടെ യഥാർത്ഥ ജീവിതത്തിൽ 'മൊയ്തീന്റെ' ശിൽപ്പികളെ കടത്തിവെട്ടി ദിലീപ് നായകനായി മാറി. ഒരു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ അംഗീകാരമാണ് ദിലീപ് ഇതോടെ നേടിയെടുത്തത്.

ഇതിനുപിന്നിൽ ഒരു മധുര പ്രതികാരത്തിന്റെ കൂടി കഥയുണ്ടെന്നാണ് സിനിമാ രംഗത്തുള്ളവർ പറയുന്നത്. ഈ ചിത്രം ഒരുക്കുമ്പോൾ മൊയ്തീനായി ആദ്യം പരിഗണിച്ചിരുന്നത് ദിലീപിനെയായിരുന്ന.കാഞ്ചനയായി കാവ്യാമാധവനും. എന്നാൽ മൊയ്തീനെന്ന കഥാപാത്രത്തിന് ദിലീപിന്റെ ശരീരഭാഷ യോജിക്കില്‌ളെന്ന തിരിച്ചറിവാണ് പിന്നീട് പ്രൃഥിരാജിനെ തെരഞ്ഞെടുക്കാൻ കാരണം. ഇതോടെ കാവ്യാ മാധവനും സിനിമയിൽ നിന്ന് പുറത്തായി. 'എന്ന് നിന്റെ മൊയ്തീൻ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെയും മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ ദിലീപ്കാവ്യ ജോഡികളെവച്ച് സിനിമയെടുക്കാനുള്ള നീക്കത്തിലായിരുന്നു.

എന്നാൽ ഇതിന് ശേഷം 'മൊയ്തീൻ' സിനിമ മുടക്കാൻ പത്രപ്രവർത്തകരും സിനിമക്കാരും ഉൾപ്പെടെയുള്ള കോഴിക്കോട്ടെ ഒരു സംഘം ആഞ്ഞുശ്രമിച്ചിരുന്നു. ഈ സിനിമ കാഞ്ചനമാലക്കും കുടുംബത്തിനും അങ്ങേയറ്റം അപമാനകരമാണെന്ന് പറഞ്ഞു പരത്തി. അതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുകോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാഞ്ചനമാല, 'മൊയ്തീന്റെ' സംവിധായകൻ വിമലിനെതിരെ കേസ് കൊടുക്കന്നത്. എന്നാൽ കോടതി വിധി വിമലിന് അനുകൂലമായിരുന്നു. മാത്രമല്ല സിനിമ ഇറങ്ങിയപ്പോൾ ഈ പ്രചാരണങ്ങളിൽ ഒന്നും അടിസ്ഥാനമില്‌ളെന്നും തെളിഞ്ഞു.

എന്നാൽ ഇതോടെ മനസ്സുതകർന്നുപോയ നിലയിലായി വിമൽ. അതുകൊണ്ടുതന്നെ മുക്കത്ത് അഭിലാഷ്തീയറ്റർ സന്ദർശിച്ചിട്ടുപോലും തൊട്ടടുത്തെ ബി.പി മൊയ്തീൻ സേവാമന്ദിറിലുള്ള കാഞ്ചനമാലയെ കാണാതെയാണ് അദ്ദേഹം മടങ്ങിയത്. പ്രഥ്വീരാജ് ഉൾപ്പെടെയുള്ളവർ കാഞ്ചനയെ കാണാനത്തെുമെന്ന് പറഞ്ഞിരുന്നെങ്കിലും തകർന്ന് കിടക്കുന്ന ബി പി മൊയ്തീൻ സേവാമന്ദിറിലേക്ക് ഇവരാരും വന്നില്ല. ഇതിനിടയിലാണ് ദിലീപ് മുക്കത്തത്തെി കാഞ്ചനയെ കാണുകയും സഹായം വാഗ്ദാനം ചെയ്യുന്നത്.ഇതോടെ വിമലന്റെയും പ്രഥ്വീരാജിന്റെയും നന്ദികേടും ദിലീപിന്റെ നല്ല മനസ്സുമായി സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ചർച്ച പുരോഗമിക്കയാണ്.സിനിമയുടെ ലാഭത്തിന്റെ ഒരു ചെറിയ ഭാഗംപോലും ബി.പി മൊയ്തീൻ സേവാമന്ദിറിന് കൊടുക്കാത്ത അൽപ്പന്മ്മാരണോ ഇതിന്റെ അണിയറ ശിൽപ്പികൾ എന്ന്ചിലർ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

കാഞ്ചനമാലയുടെ സ്വപ്ന പദ്ധതിയായ ബി പി മൊയ്തീൻ സേവാമന്ദിറിന്റെ പ്രവർത്തനം ഇന്ന് ഏറെ പ്രയാസത്തിലാണ് മുന്നോട്ട് പോയ്‌ക്കോണ്ടിരിക്കുന്നത്. കേസിൽ പെട്ട്് ഉള്ളസ്ഥലംപോയതോടെ പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ അഞ്ചുസെന്റ് സ്ഥലത്താണ് സേവാമന്ദിർ പ്രവർത്തിക്കുന്നത്. മൊയ്തീൻ ബാക്കിയാക്കിയ സാമൂഹിക പ്രവർത്തനങ്ങൾ കാഞ്ചനമാല ഏറ്റെടുത്ത് നടത്തുന്നത് ഈ സേവാമന്ദിറലൂടെയാണ്. ഈ വാർത്ത പത്രങ്ങളിലൂടെ അറിഞ്ഞാണ് ജനപ്രിയ നായകൻ മുക്കത്തത്തെിയത്.

കാഞ്ചനമാലയുടെ ആഗ്രഹസാക്ഷാത്കാരത്തിനായി നമുക്കെല്ലാം ഒന്നിക്കാമെന്ന് ദിലീപ് അവിടെക്കൂടിയ വൻ ജനാവലിയോടായി പറഞ്ഞു. ഇതുസംബന്ധിച്ച് വിവാദങ്ങളൊന്നും ഉണ്ടാക്കാൻ താൽപര്യപ്പെടുന്നില്ലന്നെും കാഞ്ചനമാലയുടെ മനസിന്റെ നന്മ തിരിച്ചറിഞ്ഞാണ് തന്നാൽ കഴിയുന്ന സഹായം ചെയ്യാൻ തീരുമാനിച്ചതെന്നും ദിലീപ് പ്രതികരിച്ചു. തന്റെ സഹപ്രവർത്തകർ ഒരുക്കിയ ചിത്രത്തിലൂടെ മൊയ്തീൻകാഞ്ചനമാല പ്രണയത്തെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും കൂടുതൽ പേർക്ക് അറിയാനായതിൽ സന്തോഷമുണ്ട്. പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള ഉദ്യമത്തിൽ പങ്കാളിയാവുക മാത്രമാണ് താൻ ചെയ്തതെന്നും ദിലീപ് പറഞ്ഞു.

സിനിമ പുറത്തിറങ്ങിയതോടെ നിരവധി ആളുകൾ കാഞ്ചനയെ കാണാനും സെൽഫിയെടുക്കാനുമായി മുക്കത്തേക്ക് വരുകയും ചെയ്യന്നുണ്ട്. ഇവർ ചെറിയ സഹായങ്ങളൊക്കെ ചെയ്യുന്നുണ്ടെങ്കിലും ദിലീപ് വന്നതോടെയാണ് സേവാമന്ദിറിന്റെ പുനർ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചൂടുപിടച്ചിരിക്കയാണ്.