- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിൽഷാന വീട്ടുകാർക്കൊപ്പം മടങ്ങിയത് ലൗ കുരുക്ഷേത്രയ്ക്ക് തിരിച്ചടിയോ? ലൗ ജിഹാദിന്റെ ആർഎസ്എസ് രൂപമെന്ന് പ്രചരണം ശക്തം; സ്വർണം തിരിച്ചുകൊടുത്തത് അലൻ രാജിന് സ്വഭാവ മാറ്റമുണ്ടാക്കി: കൊയിലാണ്ടിയിലെ ഒളിച്ചോട്ടത്തിലെ സോഷ്യൽ മീഡിയ ചർച്ച പലവഴിക്ക്
കോഴിക്കോട്: ലൗ ജിഹാദും ലൗ കുരുക്ഷേത്രയും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അലിൻ രാജും ദിൽഷാനയും എല്ലാ എതിർപ്പുകളേയും അവഗണിച്ച് വിവാഹിതരായി. ഇതിനെ ലൗ കുരുക്ഷേത്രയുടെ ഇടപെടലായി നവമാദ്ധ്യമങ്ങളിൽ ചർച്ചയെത്തി. മുസ്ലിം യുവതിയെ വിവാഹ ദിവസം തട്ടിക്കൊണ്ട് പോയി ക്ഷേത്രത്തിൽ വച്ച് അലിൻ രാജ് വിവാഹം ചെയ്തു. ലൗ കുരുക്ഷേത്രയുടെ പേരിൽ ആഘോഷവും നടന്നു. പിന്നീട് പൊലീസിന് മുന്നിലും മജിസ്‌ട്രേട്ടിനുമുന്നിലും അലിൻ രാജിനെ ചേർത്ത് പിടിച്ച് ദിൽഷാനെ നിന്നു. ഇതിനിടെയിൽ വിവാഹ ദിവസം ഇട്ടിരുന്ന ആഭരണങ്ങൾ ഊരി ദിൽഷാന പൊലീസിന് നൽകി. പിന്നീട് കഥമാറി. ഇരുവരേയും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ച കീഴ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും വീട്ടുകാർക്കൊപ്പം പോകാൻ ദിൽഷാന സമ്മതിച്ചതുമാണ് ചർച്ചകൾ സജീവമാക്കുന്നത്. എന്തുകൊണ്ട് ദിൽഷാന തിരിച്ചു പോയി? അതിന് കാരണമായി സോഷ്യൽ മീഡിയയിൽ പല കഥകൾ സജീവമാണ്. സ്വർണ്ണാഭരണങ്ങൾ തിരിച്ചു കൊടുത്തതോടെ അലിൻ രാജിന് ദിൽഷാനയോടെ താൽപ്പര്യം പോയെന്നാണ് അതിൽ പ്രധാന കഥ. ജോലിയില്ലാത്ത അലിൻ രാജിന്റെ സ്
കോഴിക്കോട്: ലൗ ജിഹാദും ലൗ കുരുക്ഷേത്രയും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അലിൻ രാജും ദിൽഷാനയും എല്ലാ എതിർപ്പുകളേയും അവഗണിച്ച് വിവാഹിതരായി. ഇതിനെ ലൗ കുരുക്ഷേത്രയുടെ ഇടപെടലായി നവമാദ്ധ്യമങ്ങളിൽ ചർച്ചയെത്തി. മുസ്ലിം യുവതിയെ വിവാഹ ദിവസം തട്ടിക്കൊണ്ട് പോയി ക്ഷേത്രത്തിൽ വച്ച് അലിൻ രാജ് വിവാഹം ചെയ്തു. ലൗ കുരുക്ഷേത്രയുടെ പേരിൽ ആഘോഷവും നടന്നു. പിന്നീട് പൊലീസിന് മുന്നിലും മജിസ്‌ട്രേട്ടിനുമുന്നിലും അലിൻ രാജിനെ ചേർത്ത് പിടിച്ച് ദിൽഷാനെ നിന്നു. ഇതിനിടെയിൽ വിവാഹ ദിവസം ഇട്ടിരുന്ന ആഭരണങ്ങൾ ഊരി ദിൽഷാന പൊലീസിന് നൽകി. പിന്നീട് കഥമാറി. ഇരുവരേയും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ച കീഴ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും വീട്ടുകാർക്കൊപ്പം പോകാൻ ദിൽഷാന സമ്മതിച്ചതുമാണ് ചർച്ചകൾ സജീവമാക്കുന്നത്.
എന്തുകൊണ്ട് ദിൽഷാന തിരിച്ചു പോയി? അതിന് കാരണമായി സോഷ്യൽ മീഡിയയിൽ പല കഥകൾ സജീവമാണ്. സ്വർണ്ണാഭരണങ്ങൾ തിരിച്ചു കൊടുത്തതോടെ അലിൻ രാജിന് ദിൽഷാനയോടെ താൽപ്പര്യം പോയെന്നാണ് അതിൽ പ്രധാന കഥ. ജോലിയില്ലാത്ത അലിൻ രാജിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ ദിൽഷാനയെ സ്വാധീനിച്ചു. ഇതോടെ മാതാപിതാക്കളിലേക്ക് അഭയം തേടുകയായിരുന്നു ദിൽഷാനയെന്നാണ് കഥ. ലൗ കുരുക്ഷേത്രയുടെ പൊള്ളത്തരം തുറന്നുകാട്ടാനാണ് ഒരു കൂട്ടർ ഈ കഥകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ അലിൻ രാജിന്റെയും ദിൽഷാനയുടേയും വിവാഹം ആഘോഷമാക്കിയവർ മൗനത്തിലാണ്. തീർത്തും അപ്രതീക്ഷിതമാണ് അവർക്ക് പുതിയ സംഭവ വികാസങ്ങൾ. കാത്തിരുന്നുള്ള പ്രതികരണമാണ് ലക്ഷ്യമിടുന്നത്.
വിവാഹപന്തലിൽ നിന്നും കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദിൽഷാന സ്വന്തം മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസമാണ് പോയത്. ഹൈക്കോടതിയിൽ രക്ഷിതാക്കൾ നൽകിയ റിട്ട് ഹർജിയിൽ വാദം കേൾക്കവേയാണ് രക്ഷിതാക്കൾക്കൊപ്പം പോകാൻ തയ്യാറാണെന്ന് പെൺകുട്ടി അറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ ഇഷ്ടപ്രകാരം രക്ഷിതാക്കൾക്കൊപ്പം വീട്ടിൽ പോകാൻ കോടതി അനുവദിക്കുകയായിരുന്നു. ബുധനാഴ്ചയാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹാജരായത്. ഒരു മണിക്കൂർ രക്ഷിതാക്കളോടൊപ്പം കൗൺസിലിംഗിന് ശേഷം വീണ്ടും ജഡ്ജിയുടെ മുന്നിൽ ഹാജരായപ്പോഴാണ് താൻ മാതാപിതാക്കളോടൊപ്പം പോകാൻ തയ്യാറാണെന്ന് പെൺകുട്ടി കോടതി മുൻപാകെ അറിയിച്ചത്. കേസ് ഒരാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും. അപ്പോൾ ദിൽഷാന പറയുന്നതാണ് ഇനി നിർണ്ണായകം.
ഉമ്മയേയും ബാപ്പയേയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൂട്ടാനാണ് ദിൽഷാനയുടെ ശ്രമമെന്നും വാദമുണ്ട്. അതിനുള്ള അവസരമായി ഹൈക്കോടതിയിലെ സാഹചര്യത്തെ ഉപയോഗിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഹൈക്കോടതിയിൽ എത്തുമ്പോൾ വീണ്ടും അലിൻ രാജിനൊപ്പം പോകാൻ സാധിക്കും. ഉമ്മയുടേയും ബാ്പ്പയുടേയും മനസ്സ് കൂടി അനുകൂലമാക്കി അലിൻ രാജിനൊപ്പം ജീവിക്കാനാണ് ദിൽഷാന ആഗ്രഹിക്കുന്നതെന്നാണ് വാദം. ഏതായാലും ഒരാഴ്ച കഴിയുമ്പോൾ ഈ കേസിൽ വ്യക്തത വരും. അന്നും അലിൻ രാജിനെ കൈവിടാൻ ദിൽഷാന തീരുമാനിച്ചാൽ അത് പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തുമെന്നാണ് ഇപ്പോഴത്തെ ഫെയ്‌സ് ബുക്ക് പ്രചരണങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ 20 നായിരുന്നു കോഴിക്കോട് പയ്യോളി കാവുംവട്ടത്തെ ദിൽഷാനയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വരനും ബന്ധുക്കളും എത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് ദിൽഷാന കാമുകനായ അലിൻ രാജിന്റെ കൂടെ പോയത്. പിന്നീട് അലിൻരാജും ദിൽഷാനയും തലശ്ശേരിയിലെ ക്ഷേത്രത്തിൽവച്ച് വിവാഹിതരായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മുസ്ലിം പെൺകുട്ടിയെ മതം മാറ്റി സിന്ദൂരം തൊടുവിച്ച ചിത്രങ്ങൾ ലവ് കുരുക്ഷേത്ര എന്ന പേരിലാണ് പ്രചരിച്ചത്. ഇതോടെയാണ് ലൗ ജിഹാദിനുള്ള സംഘപരിവാർ മറുപടിയാണ് ലൗ കുരുക്ഷേത്രയെന്ന ചർച്ച സജീവമായത്.
വിവാഹവേഷത്തിൽ ആഭരങ്ങളുമായായിരുന്നു ദിൽഷാന പോയിരുന്നത്. നാട്ടുകാരുടെ സഹായത്താൽ സ്വരൂപിച്ച ആഭരണങ്ങളുമായി പെൺകുട്ടി പോയത് പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് വിവാഹ ദിവസം ധരിച്ചിരുന്ന ആഭരണങ്ങൾ ദിൽഷാന വീട്ടുകാർക്ക് തിരിച്ചു നൽകുകയും ചെയ്തു. ഇരുവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ കൊയിലാണ്ടി മജിസ്‌ട്രേറ്റ് ഇരുവർക്കും ഒരുമിച്ചു ജീവിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ദിൽഷാന സ്വർണമെല്ലാം വീട്ടുകാർക്ക് തിരിച്ചുനൽകിയത് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും വിദ്യാർത്ഥിയായ കാമുകന് ജോലിയില്ലെന്നുമുള്ള തരത്തിൽ പ്രചരണങ്ങളുണ്ടായിരുന്നു. അതാണ് ദിൽഷാന വീട്ടുകാർക്കൊപ്പം പോകാൻ ഇടയാക്കിയതെന്നുമാണ് സോഷ്യൽമീഡിയയിൽ പൊതുവേ ഉയരുന്ന കമന്റുകൾ.
കൊയിലാണ്ടി നമ്പ്രത്തുകരയിലെ ഗവ. സംസ്‌കൃത കോളജിൽ ബിരുദ വിദ്യാർത്ഥികളായിരുന്നു ഇരുവരും. കാവുംവട്ടത്തുള്ള വീട്ടിൽ വിവാഹസൽക്കാരം നടക്കവെ വധുവിന്റെ സഹപാഠികളായ പെൺകുട്ടികളുൾപ്പെടെ കുറച്ച് വിദ്യാർത്ഥികളും യുവാവും അവിടെ എത്തുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എന്ന വ്യാജേനയാണ് ഇവർ എത്തിയത്. വിവാഹ സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞൊരുങ്ങി വിവാഹപന്തലിൽ നിന്ന വധുവുമൊന്നിച്ച് ഇവർ ഫോട്ടോയെടുത്തു. പിന്നീട് ഫോട്ടോയെടുക്കാൻ എന്ന വ്യാജേന വിദ്യാർത്ഥി സംഘം വധുവിനെ വീടിന്റെ മുന്നിലുള്ള റോഡിലേക്ക് കൊണ്ടുവന്നു. ഈ സമയത്ത് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് യുവാവ് വധുവിനെ ബൈക്കിൽ കയറ്റി സ്ഥലം വിടുകയായിരുന്നു.
പിന്നീട് ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്തു. പിന്നീട് കോടതിയിൽ ഹാജരായ ദിൽഷാന തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ല. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീട് വിട്ടത്. വീട്ടുതടങ്കലിൽ ആയിരുന്നതിനാലാണ് കാമുകനൊപ്പം പോയതെന്നും കോടതിയെ അറിയിച്ചു. ഇതിനെതിരെയാണ് രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. അപ്പോഴാണ് വിവാദങ്ങൾക്ക് പുതിയ മാനം നൽകി ദിൽഷാന തിരിച്ചു പോയത്. ഹൈക്കോടതിയിൽ ദിൽഷാന സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും സൂചനയുണ്ട്.