- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളുടെ സാക്ഷാൽ ഡിങ്കൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയയിലും എത്തിയെന്ന് റിപ്പോർട്ട്; ജർമ്മനിയിൽ നിന്നും മുരളി തുമ്മാരുകുടിയുടെ സാക്ഷ്യം
കോഴിക്കോട്: ആപത്തിൽപ്പെട്ടാൽ ഡിങ്കാാാാാ.... എന്നുറക്കെ വിളിച്ചാൽ രക്ഷകനായി എത്തുന്ന ഡിങ്കൻ വീണ്ടും അവതാരപ്പിറവിയെടുത്തു. അത് ആഘോഷിക്കാൻ ഡിങ്കോയിസ്റ്റുകൾ ഇന്ന് കോഴിക്കോട് ഒത്തു ചേരുന്നു. എതിരാളിക്കൊരു പോരാളിയായി, ശക്തരിൽ ശക്തനായ ഡിങ്കൻ സോഷ്യൽ മീഡിയ കാലത്ത് വാഴ്‌ത്തപ്പെട്ട ദൈവവും അങ്ങനെ വാർത്തകളിൽ വീണ്ടുമെത്തുന്നു. സ്വന്തമായി ഡിങ്കോയിസം എന്ന മതത്തിന്റെ ഉടമയുമായി പങ്കിലക്കാടിന്റെയും മീട്ടുമുയലിന്റേയുമൊക്കെ രക്ഷകനായിരുന്ന ഡിങ്കൻ. ഒരുകാലത്ത് മലയാളികളുടെ കുഞ്ഞ് മനസിനെ ഏറെ സ്വാധീനിച്ച കാർട്ടൂൺ കഥാപാത്രമായ ഡിങ്കന് ഇന്ന് ദൈവപരിവേഷമാണ്. ഈ ഡിങ്കൻ ഇന്ന് ആഗോള പ്രശസ്തമാവുകയാണ്. ഡിങ്കോയിസമെന്നത് കളിച്ച കാര്യമല്ലെന്ന് അനുഭവ സാക്ഷ്യത്തിലൂടെ വിശദീകരിക്കുകയാണ് മുരളി തുമ്മരക്കുടി. അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാ മുരളീ തുമ്മാരുകുടിയുടെ വാക്കുകൾ ഡിങ്കന്റെ ജനപ്രിയതയ്ക്ക് തെളിവാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടിയുടെ അനുഭ
കോഴിക്കോട്: ആപത്തിൽപ്പെട്ടാൽ ഡിങ്കാാാാാ.... എന്നുറക്കെ വിളിച്ചാൽ രക്ഷകനായി എത്തുന്ന ഡിങ്കൻ വീണ്ടും അവതാരപ്പിറവിയെടുത്തു. അത് ആഘോഷിക്കാൻ ഡിങ്കോയിസ്റ്റുകൾ ഇന്ന് കോഴിക്കോട് ഒത്തു ചേരുന്നു. എതിരാളിക്കൊരു പോരാളിയായി, ശക്തരിൽ ശക്തനായ ഡിങ്കൻ സോഷ്യൽ മീഡിയ കാലത്ത് വാഴ്‌ത്തപ്പെട്ട ദൈവവും അങ്ങനെ വാർത്തകളിൽ വീണ്ടുമെത്തുന്നു. സ്വന്തമായി ഡിങ്കോയിസം എന്ന മതത്തിന്റെ ഉടമയുമായി പങ്കിലക്കാടിന്റെയും മീട്ടുമുയലിന്റേയുമൊക്കെ രക്ഷകനായിരുന്ന ഡിങ്കൻ.
ഒരുകാലത്ത് മലയാളികളുടെ കുഞ്ഞ് മനസിനെ ഏറെ സ്വാധീനിച്ച കാർട്ടൂൺ കഥാപാത്രമായ ഡിങ്കന് ഇന്ന് ദൈവപരിവേഷമാണ്. ഈ ഡിങ്കൻ ഇന്ന് ആഗോള പ്രശസ്തമാവുകയാണ്. ഡിങ്കോയിസമെന്നത് കളിച്ച കാര്യമല്ലെന്ന് അനുഭവ സാക്ഷ്യത്തിലൂടെ വിശദീകരിക്കുകയാണ് മുരളി തുമ്മരക്കുടി. അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാ മുരളീ തുമ്മാരുകുടിയുടെ വാക്കുകൾ ഡിങ്കന്റെ ജനപ്രിയതയ്ക്ക് തെളിവാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടിയുടെ അനുഭവ സാക്ഷ്യം ഇങ്ങനെ.
കോഴിക്കോട് ഇന്ന് ഡിങ്കമത മഹാ സമ്മേളനം നടക്കുകയാണ്. ഡിങ്കമതം ഒരു മതം അല്ലെന്നും കേരളത്തിലെ കുറച്ചു ഐ ടി പിള്ളേർ കൊണ്ട് നടക്കുന്ന സ്പൂഫ്മതം ആണെന്നും ആണ് പലരും വിശ്വസിക്കുന്നത്. സംശയാലുക്കൾക്കും അവിശ്വാസികൾക്കും വേണ്ടി ഒരു അനുഭവ സാക്ഷ്യം. ബെര്‌ളിനിലെ ലോക പ്രശസ്തമായ ട്രാവൽ എക്‌സിബിഷനിൽ സംസാരിക്കാൻ വേണ്ടി പോയതാണ് ഞാൻ. ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങൾ, ലക്ഷക്കണക്കിന് സന്ദർശകർ. വൻകിട മീറ്റിങ്ങുകളും സംസാരവും ഒന്നും പുത്തരിയല്ലെങ്കിലും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലിൽ ജയ് പൂരിൽ ലോക ടൂറിസം സമ്മേളനത്തിന് പോയതിനു ശേഷം ഒരു ടൂറിസം മീറ്റിംഗിൽ പോകുന്നത് ആദ്യമാണ്. സുഹൃത്തായ Gopinath Parayil യുടെ സ്‌നേഹപൂർവ്വം ആയ ക്ഷണം സ്വീകരിച്ച് എത്തിയതാണ്. ബെര്‌ളിനിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററിൽ ആണ് എക്‌സിബിഷൻ നടക്കുന്നത്. ഏഴു കെട്ടിടങ്ങളിലും നാല് നിലകളിലും ആയി മുപ്പതോളം ഹാളുകൾ ഉണ്ട് . ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് പോകാൻ മാത്രം ഷട്ടിൽ ബസ് ഉണ്ട്.
സുസ്ഥിര ടൂറിസത്തിന്റെ പ്രദർശന മേഖലയിൽ ഗോപിയെ നോക്കി കറങ്ങി നില്ക്കുകയാണ് ഞാൻ.
'മുരളീ തുമ്മരുകുടി അല്ലെ', പെട്ടെന്നാണ് ചോദ്യം. കിഴക്കേ ഏഷ്യൻ ഫീച്ചേർസ് ഉള്ള ഒരു പെൺകുട്ടി ആണ്.
എനിക്കല്പം ഗമ ആയി, ഇവിടെയും എനിക്ക് ഫാൻസോ? ഞാൻ ആരാ മോൻ.
'എങ്ങനെ അറിയാം'
'ഞാൻ വീഡിയോയിൽ കണ്ടിട്ടുണ്ട്'.
എവിടെ, ടെഡ്, സുരക്ഷ, സേഫ്ടി, ഗ്ലോബൽ റിസ്‌ക് ഫോറം ഇതിൽ എവിടെയെങ്കിലും ആണോ?. ഞാൻ അല്പം പൊങ്ങച്ചത്തോടെ ചോദിച്ചു.
അല്ല ഏറണാകുളത്തെ ഡിങ്കമത സമ്മേളനത്തിന് ഒരു സന്ദേശം അയച്ചിരുന്നില്ലേ, അതിലാണ് കണ്ടത്. ഞാനും ഒരു ഡിങ്കോയിസ്റ്റ് ആണ്.
Juhee Shin എന്നാണ് പേര്, ദക്ഷിണ കൊറിയയിൽ നിന്നാണ്.
ഡിങ്കമതം കേരളത്തിന്റെ അതിർത്തി കടന്നു കൊറിയ വരെ എത്തി എന്നറിഞ്ഞപ്പോൾ ഞാൻ വീണ്ടും ഞെട്ടി.
ഞങ്ങളുടെ നാട്ടിൽ കപ്പ ഇല്ല, അതിനാൽ ഞാൻ അല്പം കപ്പലണ്ടി മുട്ടായി കൊണ്ട് വന്നിട്ടുണ്ട്.
ബെർലിനിൽ പതിനായിരങ്ങളുടെ നടുവിൽ കപ്പലണ്ടിയും കൊറിച്ച് ഞങ്ങൾ ഉറക്കെ പറഞ്ഞു
ഡിങ്ക ഡിങ്ക
കോഴിക്കോട് സമ്മേളനത്തിന് ആശംസകൾ.
സോഷ്യൽ മീഡിയയിൽ വാഴ്‌ത്തപ്പെട്ട ദൈവമായ ഡിങ്കൻ അടുത്തകാലത്താണ് വൈറലായി മാറിയത്. മുഖ്യധാര മതങ്ങളുടെ തെറ്റായപ്രവണതകളെ വിമർശിക്കാൻ വേണ്ടിയാണ് ബാലമംഗളത്തിലെ ഡിങ്കനെ സ്പൂഫ് കഥാപാത്രമായി നെറ്റിസൺ ആക്ടിവിസ്റ്റുകൾ ഉപയോഗിച്ചു. അതിവേഗം തന്നെ ഈ ഡിങ്കന് പൊതുജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഡിങ്കന്റെ പോപ്പുലാരിറ്റി വീണ്ടും വർദ്ധിച്ചു. ഇതോടെ കളികാര്യമായി. ഡിങ്കമത സമ്മേളനം കോഴിക്കോട് എത്തുകയും ചെയ്തു.
ബാലമംഗളം പ്രസിദ്ധീകരണം അവസാനിപ്പിച്ചതോടെയാണ് ഡിങ്കനും അനശ്വരനായി മാറിയത്. പിന്നീട് മംഗളം വാരികയിൽ തന്നെ ഡിങ്കൻ കാർട്ടൂൺ കുറച്ചുകാലം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇതും അധികകാലം നീണ്ടില്ല. ഇതും ഇടക്കാലം കൊണ്ട് അവസാനിച്ചു. ഇതിനിടെ ഡിങ്കൻ വീണ്ടും മംഗളം വാരികയിലൂടെ പുനരവതരിക്കാൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലെ ഡിങ്കന്റെ പോപ്പുലാരിറ്റി തന്നെയാണ് ഇതിന് പ്രേരിപ്പിച്ചത്. ഡിങ്കോയിസത്തിന്റെ പേരിൽ ഇപ്പോൾ തന്നെ നിരവധി ഫേസ്‌ബുക്ക് പേജുകളുണ്ട്. ഡിങ്കമതത്തിന്റെ പേരിൽ പ്രക്ഷോഭങ്ങൾ പോലും നടക്കുകയും ചെയ്തു.
പതിനെട്ടു വർഷം മുൻപാണ് മുൻ ബാലമംഗളം എഡിറ്റർ സോമശേഖരനും വ്യത്യസ്തമായി രൂപം നൽകി ആർടിസ്റ്റ് ബേബി മാഷും ചേർന്ന് ഈ വീരനായകനെ സൃഷ്ടിച്ചത്. ബാലപ്രസിദ്ധീകരണങ്ങളിൽ സൂപ്പർഹിറ്റായ കഥാപാത്രമായി ഡിങ്കൻ പെട്ടെന്ന് മാറി. വനത്തിനുള്ളിൽ വച്ച് കുറെ അന്യഗ്രഹ ജീവികൾ ഒരു എലികുഞ്ഞിന്റെ മേൽ ചില പരീക്ഷണങ്ങൾ നടത്തിയപോൾ, ആ എലികുഞ്ഞിനു അമാനുഷിക ശക്തി കിട്ടുന്നതും, അങ്ങനെ അത് കുട്ടികളെയും ധർമവും സംരക്ഷിക്കുവാൻ വേണ്ടി കുറ്റവാളികളോട് ഒറ്റയ്ക്ക് ഏറ്റുമുട്ടുനതും ആണ് കഥ. അത് ഇറങ്ങിയ സമയത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു. കുട്ടികൾ ആകാംക്ഷയോടെ ബാലമംഗളം വായക്കാൻ കാത്തിരുന്ന കാലവും ഉണ്ടായിരുന്നു.
ഇതേ ഡിങ്കന് രണ്ടാം വരവിൽ കാർട്ടൂൺ കഥാപാത്രത്തിനപ്പുറമുള്ള വീര പരിവേഷം ലഭിക്കുന്നു. എന്തിനും ഏതിനും രക്ഷനായി ഡിങ്കനെ വിളിക്കുകയാണ് ഡിങ്കോയിറ്റുകൾ