തിരുവനന്തപുരം: സിനിമാ മോഹം തലിയിലേറ്റി നടന്ന് ഈ വെഞ്ഞാറമ്മൂട് കാരനെ അപ്രതീക്ഷിതമായി വിധി സമ്മാനിച്ചത് വൃക്കരോഗമായിരുന്നു. അവിടേയും ജഹാംഗീർ തളർന്നില്ല. സിനിമ എന്ന മോഹം നെഞ്ചിലേറ്റി മൂന്ന് പതിറ്റാണ്ട് നടന്നു. ഒടുവിൽ രോഗത്തെ തോൽപിച്ചും തന്റെ ലക്ഷ്യം അദ്ദേഹം പൂർത്തിയാക്കി. വില്ലനായി എത്തിയ രോഗത്തിനമുന്നിൽ കീഴടങ്ങാതെ തന്റെ സർഗ്ഗസൃഷ്ടിയുമായി മുന്നേറുകയാണ് ജഹാംഗീർ ഉമ്മർ എന്ന വെഞ്ഞാറമൂട്ട്കാരൻ. സിനിമാക്കഥയെ വെല്ലുന്ന തന്റെ ജീവിതവഴികളെ തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണത്തിനുള്ള പ്രചോദനമാക്കി മാറ്റിയപ്പോൾ ഈ കാലാകാരന്റെ മുന്നിൽ ദൈവം പോലും തലകുമ്പിട്ടു.

തിരുവനന്തപുരം വെഞ്ഞാറമൂട് കിളി വീട്ടിൽ ജഹാംഗീർ ഉമ്മാറാണ് ഗുരുതരമായ കിഡ്നി രോഗം ബാധിച്ച ചികിത്സയിൽ കഴിയുന്ന ഈ അതുല്യ പ്രതിഭ. ഒന്നര പതിറ്റാണ്ടിനിടെ ആറുന്നൂറിലേറെ ഡയാലിസുകൾ. രണ്ട് തവണ കിഡ്നി മാറ്റിവയ്ക്കൽ. റോഡപകടത്തിൽ നിന്നും അത്ഭുതരമായ രക്ഷപ്പെടൽ. പ്രതിബന്ധങ്ങൾക്ക് മുന്നിൽ തളരാതെ ഒരു രോഗ ബാധിതനായിട്ടും സിനിമ രംഗത്ത് സജീവ സാന്നിധ്യമായി കഴിയുന്നത്.

പീഡ്രിഗ്രീ പഠനകാലം മുതൽക്കെ സിനിമ മോഹം ഉടലേടുക്കുകയും പിന്നീട് എൻ ശങ്കരൻ നായരുടെ അവസാന സിനിമയിലൂടെ ജഹാംഗീർ ആദ്യമായി സിനിമ അസ്സിസ്റ്റ് ഡയറക്ടർ ആയി രംഗ പ്രവേശനം ചെയ്യുകയുമായിരുന്നു. പിന്നീട് ടി വി ചന്ദ്രൻ ,കെ പി ശശി, ശ്രീ കുട്ടൻ, ജി എസ് വിജയൻ തുടങ്ങിയ പ്രശസ്ത സംവിധായകരോടൊപ്പം അസിസ്റ്റന്റ്,അസോസിയേറ്റഡയറക്ടർ ആയി ദീർഘകാലം പ്രവർത്തിച്ചു.തുടർന്നു സ്വതന്ത്ര സംവിധായകൻ ആകാനുള്ള ഒരുക്കത്തിലായി ജഹാംഗീർ.

2003 ൽ 'അരവിന്ദന്റ് കുടുംബം' എന്ന പേരിൽ കലാഭവൻ മണിയെ നായകൻ ആക്കി തന്റെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണങ്ങൾക്കിടയിലാണ് കരി നിഴൽ പോലെ ജഹാംഗീർനെ കീഴ്പ്പെടുത്താൻ വൃക്ക രോഗം വില്ലനായി എത്തിയത്.തുടർന്ന് ഡയാലിസിസ് ആരംഭിച്ചു.ഇതോടെ ഏറെക്കാലമായി മോഹിച്ച് നടന്ന സ്വതന്ത്യ സംവിധായകനെന്ന മോഹം തൽക്കാലം ഉപേക്ഷിക്കേണ്ടി വന്നു.രോഗശയ്യയിൽ കിടക്കുംപ്പോഴും സിനിമയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു ജഹാംഗീറിന്റെ മനസ് നിറയെ.മുന്നൂറിലേറെ ഡയാലിസിസിനു വിധേയനായിട്ടും അസുഖം ഭേദമായില്ല.എങ്കിലും ഈ സമയത്ത് തന്നെജഹാം ഗീർ സീരിയൽരംഗത്തോക്ക് ചുവട്മാറ്റി.

അപ്പോഴേക്കും അസുഖം ഗുരുതരാവസ്ഥയിലേക്ക് കടന്നു കഴിഞ്ഞിരുന്നു.സിനിമ പ്രവർത്തകരുടെയും ബന്ധുക്കലുടെയും നാട്ടുകാരുടെയും എല്ലാം പിന്തുണയോടെ 2006ൽ തകരാറിലായ വൃക്ക മാറ്റിവച്ചു. ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം വീണ്ടും സീരിയൽ രംഗത്തേക് കടന്നു.ഊതിക്കാച്ചിയ പൊന്നു പോലെ മനസ്സിൽ സൂക്ഷിച്ച 'ഛായ ചിത്രം' എന്ന സിനിമയെ കുറിച്ചു നടൻ സുരേഷ് ഗോപിയോട് പറയുകയും അദ്ദേഹം പ്രധാന വേഷം ചെയ്യാമെന്ന് സമ്മതം മൂളുകയും ചെയ്യ്തു.

ഒരിക്കൽ മുടങ്ങിയ സ്വതന്ത്ര സംവിധായകനാകുക എന്ന മോഹം വീണ്ടുംഈ ചിത്രത്തിലൂടെ പൂർത്തീകരിക്കാനുള്ള ഒരുക്കം നടക്കവേ മാറ്റി വച്ച വൃക്ക വീണ്ടും തകരാറിലായി.ഇതോടെ വീണ്ടും ഡയാലിസിസ് ആരംഭിച്ചു. നൂറുകണക്കിന് ഡയാലിസ്സിസുകൾ നടത്തിയിട്ടും ഫലം കണ്ടില്ല.ഇതോടെ വീണ്ടും വൃക്ക മാറ്റി വയിക്കേണ്ടി വന്നു.വീണ്ടും രോഗശയ്യയിൽ ആയി.ഇതോടെ ''ഛായ ചിത്രം എന്ന സിനിമയും അസ്തമിച്ചു.

തുടർന്ന് താൻ കണ്ടും കേട്ടതും അനുഭവിച്ചതുമായ രക്ത ബന്ധങ്ങളുടെ നേർകാഴ്‌ച്ചകൾ അഭ്ര പാളികളിൽ ആകാനുള്ള ഉറച്ച തീരുമാനത്തോട് കൂടി യാണ് രോഗ ശയ്യ വിട്ട് ജഹാം ഗീർ പുറത്ത് വന്നത്.ഈ തീരുമാനാമാണ് ഇപ്പോൾ 'മാര്ച് രണ്ടാം വ്യാഴം 'എന്ന സിനിമ യിലൂടെയാണ് ജഹാം ഗീർ ഉമ്മർ എന്ന സ്വതന്ത്ര സംവിധായകന്റെ പിറവി കുറിച്ചിരിക്കുന്നത്തത്.

പ്രമുഖ താരങ്ങളെയും അണിയറ പ്രവർത്തകരെയും അണി നിരത്തിയുള്ള ജഹാംഗീർന്റ്റെ ഈ സ്വന്തം സിനിമയ്ക്ക് നാനാ തുറയിൽ ഉള്ള ഒരു കൂട്ടം സമാന മന്സ്‌ക്കാരുടെ സഹായ ഹസ്തങ്ങൾ ആണ് പ്രചോദനം.ജിവിിത വഴികളിൽ അസുഖമായും അപകടങ്ങളായും നേരിട്ട തിരിച്ചടികളെ ഊർജ്ജമാക്കി മാറ്റി ഒരോതിരിച്ചടികളും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണെന്ന് ഈ വെഞ്ഞാറമൂട്ട്കാരൻ കാട്ടിത്തരുന്നു. എല്ലാത്തരംപ്രേക്ഷകരെയും ആകർക്ഷിക്കുന്ന കുടുംബചിത്രമായിരിക്കും മാർച്ച് രണ്ടാം വ്യാഴമെന്ന് ജഹാംഗീർ ഉറപ്പിക്കുന്നു.ഈ സിനിമ യിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതത്തിന്റ്റെ ഒറു വിഹിതം പാവപെട്ട കിഡ്നി രോഗികളുടെ ചികിത്സായ്ക്ക് ഉപയോഗിക്കുമെന്നും ജഹാംഗീർ പറയുന്നു