- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലസംബന്ധമായ പരാതി തീർക്കാൻ സർക്കാർ ഓഫിസ് കയറി ഇറങ്ങി മടുത്തു; 24 മണിക്കൂറിനുള്ളിൽ തന്റെ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരൻ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു; ടവറിന് മുകളിൽ പരാതിക്കാരനും താഴെ ഉദ്യോഗസ്ഥരും നിലയുറപ്പിച്ച അവസ്ഥയിൽ: അനുനയത്തിന് ശ്രമിച്ച് കളക്ടറും
കാസർഗോഡ്: അഞ്ഞൂറിലേറെ തവണ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഭൂമി സംബന്ധിച്ച പരാതിക്ക് പരിഹാരമില്ലാത്തതിനാൽ ഒരു ഭിന്ന ശേഷിക്കാരൻ മൊബൈൽ ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി നെല്ലിയടുക്ക സ്വദേശിയായ 64 കാരൻ പി.കെ. മോഹൻദാസാണ് ഓഫീസുകൾ കയറി മടുത്ത് ഇത്തരമൊരു സാഹസത്തിന് ഒരുങ്ങിയത്. 24 മണിക്കൂറിനകം താൻ ഉന്നയിച്ച ആവശ്യത്തിന് പരിഹാരമാകുന്നില്ലെങ്കിൽ ജീവൻ കളയുമെന്നാണ് മോഹൻദാസ് പറയുന്നത്. ഒരു വാഹനാപകടത്തിൽ വൈകല്യം ബാധിച്ച മോഹൻദാസിന്റെ കാറടുക്ക വില്ലേജിലെ 1.5 സെന്റ് സ്ഥലം കോടതി അലക്ഷ്യം കാട്ടി ലേലവിൽപ്പന നടത്തിയ നടപടി പിൻവലിച്ച് ഭൂമിയും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നീർച്ചാൽ വില്ലേജ് സബ്ഡിവിഷനിലെ 144 സെന്റ് സ്ഥലം പൂർണ്ണമായും ഉടമസ്ഥതയിലാക്കി തരണമെന്നുമാണ് മോഹൻദാസിന്റെ പ്രധാന ആവശ്യം. റവന്യൂ അധികാരികളുടെ പിഴവ് കൊണ്ട് 18 സെന്റ് സ്ഥലം മാത്രമേ പട്ടയത്തിൽ ചേർത്തിട്ടുള്ളൂ. ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായ ഈ ക്രൂരകൃത്യം മൂലം തങ്ങൾ അനുഭവിച്ച ദുരിതങ്ങൾക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങള
കാസർഗോഡ്: അഞ്ഞൂറിലേറെ തവണ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഭൂമി സംബന്ധിച്ച പരാതിക്ക് പരിഹാരമില്ലാത്തതിനാൽ ഒരു ഭിന്ന ശേഷിക്കാരൻ മൊബൈൽ ടവറിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി നെല്ലിയടുക്ക സ്വദേശിയായ 64 കാരൻ പി.കെ. മോഹൻദാസാണ് ഓഫീസുകൾ കയറി മടുത്ത് ഇത്തരമൊരു സാഹസത്തിന് ഒരുങ്ങിയത്. 24 മണിക്കൂറിനകം താൻ ഉന്നയിച്ച ആവശ്യത്തിന് പരിഹാരമാകുന്നില്ലെങ്കിൽ ജീവൻ കളയുമെന്നാണ് മോഹൻദാസ് പറയുന്നത്.
ഒരു വാഹനാപകടത്തിൽ വൈകല്യം ബാധിച്ച മോഹൻദാസിന്റെ കാറടുക്ക വില്ലേജിലെ 1.5 സെന്റ് സ്ഥലം കോടതി അലക്ഷ്യം കാട്ടി ലേലവിൽപ്പന നടത്തിയ നടപടി പിൻവലിച്ച് ഭൂമിയും 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നീർച്ചാൽ വില്ലേജ് സബ്ഡിവിഷനിലെ 144 സെന്റ് സ്ഥലം പൂർണ്ണമായും ഉടമസ്ഥതയിലാക്കി തരണമെന്നുമാണ് മോഹൻദാസിന്റെ പ്രധാന ആവശ്യം.
റവന്യൂ അധികാരികളുടെ പിഴവ് കൊണ്ട് 18 സെന്റ് സ്ഥലം മാത്രമേ പട്ടയത്തിൽ ചേർത്തിട്ടുള്ളൂ. ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായ ഈ ക്രൂരകൃത്യം മൂലം തങ്ങൾ അനുഭവിച്ച ദുരിതങ്ങൾക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് മോഹൻദാസ് ഉന്നയിക്കുന്നത്. സ്ഥലവും റോഡും കയ്യേറിയവരിൽ നിന്ന് പൂർണ്ണമായും തിരിച്ച് നൽകണമെന്നും മോഹൻദാസ് ആവശ്യപ്പെടുന്നു. ജില്ലാ കലക്ടറോടും ടവറിൻ മുകളിൽ നിന്ന് മോഹൻദാസ് തന്റെ ആവശ്യമുന്നയിച്ചു. പൊലീസും ഫയർഫോഴ്സും ടവറിന് താഴെ നിലയുറപ്പിച്ചിരിക്കയാണ്. മോഹൻദാസിന്റെ ആത്മഹത്യാ ഭീഷണി അധികാരികളെ ഒന്നടക്കം ആശങ്കയിലാഴ്‌ത്തിയിരിക്കയാണ്.
തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ അനുനയനീക്കം തുടരുന്നുണ്ടെങ്കിലും മോഹൻദാസ് ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ്. ആവശ്യം അംഗീകരിക്കുന്ന കത്ത് ടവറിന് മുകളിലുള്ള മോഹൻദാസിനെ വായിപ്പിച്ച് കേൾപ്പിച്ചെങ്കിലും എല്ലാ ആവശ്യങ്ങളും അംഗീരിക്കാത്തതിനാൽ ഇതുവരെ വഴങ്ങിയിട്ടില്ല. സ്ഥല സംബന്ധമായി പ്രധാനപ്പെട്ട മൂന്ന് പരാതികളാണ് മോഹൻദാസ് ഉന്നയിച്ചിട്ടുള്ളത്.
പല തവണ ഓഫീസുകൾ കയറി ഇറങ്ങിയ മോഹൻദാസ് ഉദ്യോഗസ്ഥരുടെ അവഗണന അതിര് വിട്ടപ്പോഴാണ് ഇത്തരമൊരു ഭീഷണിക്ക് മുതിർന്നത്. രേഖാ മൂലം പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ടവറിൽ നിന്ന് താഴെ ഇറങ്ങുകയുള്ളൂവെന്നും അല്ലെങ്കിൽ ജീവനൊടുക്കുമെന്നും ഗൃഹനാഥൻ കൂടിയായ മോഹൻദാസ് മൊബൈൽ ഫോണിൽ മാധ്യമങ്ങളോട് ആവർത്തിച്ചു.