- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെംബ്ലിയെ ഇളക്കി മറിച്ച് മോദി; അച്ഛാ ദിൻ വരുമെന്ന് ഉറച്ച് വിശ്വസിച്ച് കാമറൂൺ; നാനാത്വമാണ് ഇന്ത്യയുടെ ശക്തിയും അഭിമാനവുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓർമ്മപ്പെടുത്തലും; ആവേശത്തിൽ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹവും
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർത്ത് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ വംശജരുടെ വൻസ്വീകരണം. അറുപതിനായിരത്തോളം ഇന്ത്യൻ വംശജരാണ് സ്‌റ്റേഡിയത്തിൽ തടിച്ചു കൂടിയത്. ഇതൊരു ചരിത്ര ദിനമെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. വ്യവസായം, വാണിജ്യം, നയതന്ത്രം തുടങ്ങി വിവിധ മേഖലകളിലൂടെ കടന്നു പോയ പ്രസംഗത്തിൽ വിദേശ ഇന്ത്യക്
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർത്ത് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ വംശജരുടെ വൻസ്വീകരണം. അറുപതിനായിരത്തോളം ഇന്ത്യൻ വംശജരാണ് സ്‌റ്റേഡിയത്തിൽ തടിച്ചു കൂടിയത്. ഇതൊരു ചരിത്ര ദിനമെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. വ്യവസായം, വാണിജ്യം, നയതന്ത്രം തുടങ്ങി വിവിധ മേഖലകളിലൂടെ കടന്നു പോയ പ്രസംഗത്തിൽ വിദേശ ഇന്ത്യക്കാർക്കു സഹായകമാകുന്ന നിരവധി പ്രഖ്യാപനങ്ങൾ മോദി നടത്തി.
ഡിസംബർ 15 മുതൽ ലണ്ടൻ-അഹമ്മദാബാദ് വിമാന സർവീസ് ആരംഭിക്കുമെന്ന് മോദി സദസിനെ അറിയിച്ചു. വീസ പ്രശ്‌നങ്ങൾ ഉടൻ തന്നെ പരിഹരിക്കാനുള്ള പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ വിസ നടപ്പാക്കും. ഓവർസീസ് സിറ്റിസൺഷിപ്പ് സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പ്രസംഗത്തിന് മുൻപ് മണിക്കൂറുകളോളം നീണ്ടു നിന്ന വർണാഭമായ കലാപരിപാടികളും അരങ്ങേറി. മോദി...മോദി... വിളികളോടെയാണ് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും ഭാര്യയും മോദിക്കൊപ്പം പരിപാടിക്കായി എത്തിയിരുന്നു. മോദിയക്ക് സ്വാഗതമേകി കാമറൂണും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.
തീവ്രവാദത്തിനെതിരെ സൂഫി സംഗീതം ഓർമ്മിപ്പിച്ചു. സൂഫി സംഗീതം കേൾക്കുന്നവർക്ക് തീവ്രവാദത്തിന് മുതിരാനാവില്ല. മറുനാടുകളിലെ ഇന്ത്യക്കാരാണ് ഇന്ത്യൻ സംസ്‌കാരം വ്യാപിപ്പിച്ചത്. ലോകം മുഴുവൻ നമ്മളെ പ്രതീക്ഷയോടെ നോക്കുന്നു. ഇന്ത്യയെ ലോകശക്തിയാക്കി കാണേണ്ട കാലമാണിത്. വാഗ്ദാനങ്ങൾ നിറവേറ്റാൻ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.തീവ്രവാദവും ആഗോളതാപനവുമാണ് ഇന്ത്യ നേരിടുന്ന മുഖ്യ വെല്ലുവിളികൾ. ശുചീകരണം ഇന്ത്യക്കാരന്റെ ദാരിദ്ര്യത്തെ ഇല്ലാതാക്കും. സ്വച്ഛ് ഭാരത്, ജൻധൻ യോജന എന്നിവയെകുറിച്ചും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കാലംകഴിഞ്ഞ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണം. പുതുഇന്ത്യയെ കെട്ടിപ്പടുക്കണം അദ്ദേഹം പറഞ്ഞു.
വെവിധ്യമാണ് ഇന്ത്യയുടെ അഭിമാനവും കരുത്തുമെന്ന് മോദി വ്യക്തമാക്കി. എല്ലാ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യക്കാർ ഐക്യത്തോടെയാണ് ജീവിക്കുന്നത്. രാജ്യത്ത് ചില സംഭവങ്ങളുണ്ടായത് ചിലരെ വേദനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ നടപടി വരുംദിവസങ്ങളിലുണ്ടാകുമെന്നും വെംബ്ലിയിലെ ജനസാഗരത്തെ സാക്ഷിയാക്കി മോദി പറഞ്ഞു. ഗാന്ധിജി, ദാരിദ്ര്യം, തീവ്രവാദം, ആഗോളതാപനം, സൗരോർജ്ജം,അഴിമതി ഉന്മൂലനം,തന്റെ സർക്കാറിന്റെ പ്രധാന പദ്ധതികളായ സ്വച്ഛ് ഭാരത്,ജൻധൻ യോജന,മേക്ക് ഇൻ ഇന്ത്യ,ബ്രാൻഡ് ഇന്ത്യ,സെൽഫി വിത്ത് ഡോട്ടർ,നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ വൈവിദ്ധ്യമാർന്ന വിഷയങ്ങളിലൂടെ അദ്ദേഹം മറുനാട്ടിലെ ഇന്ത്യക്കാരുമായി സംവദിച്ചു.
ബ്രിട്ടീഷ് പാർലമെന്റിനടുത്തുള്ള ഗാന്ധിപ്രതിമയിൽ അഭിമാനിക്കുന്നതായി പറഞ്ഞ് ഗാന്ധിയുടെ സമകാലിക പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ഇവിടെയും ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുണ്ട്. ഇന്ത്യ ലോകത്തിന് ശരിയായ മാർഗം കാട്ടിക്കൊടുക്കും. ഗാന്ധിയുടെ സന്ദേശവും പ്രചോദനവും നല്ല വഴി കാട്ടിത്തരും. വീട്ടിലുള്ളത് പോലുള്ള അന്തരീക്ഷമാണിവിടെയെന്ന് വെംബ്ലി സ്റ്റേഡിയത്തിൽ എത്തിയ ഇന്ത്യക്കാരോട് മോദി പറഞ്ഞു. ബ്രിട്ടനുമായുള്ള പ്രത്യേക ബന്ധം ആഘോഷിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറണിന്റെ നല്ല വാക്കുകൾക്ക് നന്ദി പറയുകയും ചെയ്തു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെയെത്തുന്നതെന്നും മോദി വ്യക്തമാക്കി. ഇന്ത്യയിലെ ദാരിദ്രം ഇല്ലാതാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. ഇന്ത്യയ്ക്ക് തന്നിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിൽ സിഖ് സമൂഹത്തിന്റെ പങ്കിനെ കുറിച്ചും മോദി സംസാരിച്ചു. ഇന്ത്യയെ ആഗോള ശക്തിയാക്കേണ്ട സമയമായെന്നും ഭീകരവാദവും ആഗോളതാപനവുമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇക്കാലത്തും മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങൾക്ക് പ്രധാന്യമേറുകയാെണന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ 18,000 ഗ്രാമങ്ങളിൽ വൈദ്യുതി ലഭിച്ചിട്ടില്ല. ഇന്ത്യൻ റയിൽവേയെ മെച്ചപ്പെടുത്തുകയെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതിനാലാണ് റയിൽവേയിൽ 100 ശതമാനം വിദേശ നിക്ഷേപം ആവാമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. അതിവേഗം വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. അഴിമതിക്കെതിരായ പ്രവർത്തനം തുടരും. അഴിമതിയിൽ കാര്യമായ കുറവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒത്തുകൂടിയ ഇന്ത്യൻ സമൂഹത്തിന് നമസ്‌തേ പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് ചടങ്ങിന് തുടക്കമിട്ടത്. 'നമസ്‌തേ വെംബ്ലി'യെന്നു അഭിസംബോധന ചെയ്താണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മോദിക്കൊപ്പം പിന്നിട്ട ദിവസങ്ങളിലെ ആവേശമുണർത്തിയ സന്ദർഭങ്ങൾ കാമറൺ ഓർത്തു. ഇന്ത്യ-ബ്രിട്ടൻ ബന്ധത്തിലെ ചരിത്ര നിമിഷമെന്ന് കാമറൺ വ്യക്തമാക്കി. ഇന്ത്യൻ വംശജർക്ക് ബ്രിട്ടീഷ് പാർലമെന്റിൽ നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് കാമറൺ സംസാരിച്ചു. വലിയ പദ്ധതികളാണ് മോദിയുടെ മനസിലുള്ളത്, അത് പൂർത്തിയാക്കാൻ കഴിയുന്ന സഹായമെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനു ബ്രിട്ടൻ ഉറച്ച പിന്തുണ നൽകും. ഭീകരവാദം മുംബൈയിൽ ആയാലും ലണ്ടനിലെ തെരുവിൽ ആയാലും ഒരു പോലെയാണ്. അത് തടയേണ്ടതാണെന്നും കാമറൺ പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഛാ ദിൻ തീർച്ചയായും വരുമെന്നും കാമറൺ പ്രത്യാശ പങ്കുവച്ചു.