- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടഞ്ഞെടുത്ത ശരീരവടിവുകൾ സുതാര്യമാകുന്ന വിധത്തിൽ കുളിച്ച് ഈറനണിഞ്ഞ് പൂജയ്ക്കെത്തി; കൂലിത്തല്ലുകാരൻ ഭർത്താവിന്റെ കുബുദ്ധിയിൽ ഭാര്യ ആൾദൈവമായി; തട്ടിപ്പ് കേസിൽ അഴിക്കുള്ളിലാകാതിരിക്കാൻ ദിവ്യ ജ്യോതി സൈനയഡിൽ ജീവനൊടുക്കി; ആൾ ദൈവസുന്ദരിയുടെ മരണത്തിൽ എട്ട് വർഷമായിട്ടും ദുരൂഹത തുടരുന്നു
കൊച്ചി: ഗുർമീത് റാം റഹിം എന്ന ആൾ ദൈവം അഴിക്കുള്ളിലാണ്. വർഷങ്ങൾക്ക് മുമ്പേ കേരളം ഈ വിഷയത്തിൽ ചില ഇടപെടൽ നടത്തിയിരുന്നു. കേരളത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾക്കു കഷ്ടകാലം തുടങ്ങിയത് വിവാദസ്വാമി സന്തോഷ് മാധവന്റെ അറസ്റ്റോടെയാണ്. അതിൽ പ്രധാനിയായിരുന്നു തൃശൂർ പുതുക്കാട്ടെ ദിവ്യ ജോഷിയെന്ന ആൾദൈവസുന്ദരി. ഈ ആൾദൈവം സയനയ്ഡ് കഴിച്ചാണ് ആത്മഹത്യ ചെയ്ത്. എന്നാൽ പൊലീസിന് ഇപ്പോഴും ഈ കേസിൽ മൗനമാണ്. ദുരൂഹതകൾ ഏറെയുണ്ട് ഈ ആത്മഹത്യയ്ക്ക്. കടഞ്ഞെടുത്ത ശരീരവടിവുകൾ സുതാര്യമാകുന്ന വിധത്തിൽ കുളിച്ച് ഈറനണിഞ്ഞ് പൂജയ്ക്കെത്തുന്ന ദിവ്യ ഭക്തമാനസങ്ങളെ വല്ലാതെ ആകർഷിച്ചിരുന്നു. പക്ഷേ ആ ആത്മീയതട്ടിപ്പ് പൊലീസ് കേസിൽ കുടുങ്ങുകയും ഭക്തർ വ്യാജദിവ്യത്വം തിരിച്ചറിയുകയും ചെയ്തപ്പോൾ ജീവനൊടുക്കുകയേ ആശ്രമമില്ലാതായ ആൾദൈവത്തിനുമുന്നിൽ മാർഗമുണ്ടായിരുന്നുള്ളു. എട്ടുവർഷമായി ദിവ്യ മരിച്ചിട്ട്. മുളങ്ങിലെ അവരുടെ ആ ആശ്രമം ഇന്നു അനാഥമാണ്. ആരും എത്തുന്നില്ല. ദിവ്യയെ ആൾദൈവമാക്കി വിറ്റ ഭർത്താവ് ജോഷി തട്ടിപ്പുകേസിൽ വർഷങ്ങളോളം ജയിലിലായിരുന്നു. എറണ
കൊച്ചി: ഗുർമീത് റാം റഹിം എന്ന ആൾ ദൈവം അഴിക്കുള്ളിലാണ്. വർഷങ്ങൾക്ക് മുമ്പേ കേരളം ഈ വിഷയത്തിൽ ചില ഇടപെടൽ നടത്തിയിരുന്നു. കേരളത്തിലെ സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾക്കു കഷ്ടകാലം തുടങ്ങിയത് വിവാദസ്വാമി സന്തോഷ് മാധവന്റെ അറസ്റ്റോടെയാണ്. അതിൽ പ്രധാനിയായിരുന്നു തൃശൂർ പുതുക്കാട്ടെ ദിവ്യ ജോഷിയെന്ന ആൾദൈവസുന്ദരി. ഈ ആൾദൈവം സയനയ്ഡ് കഴിച്ചാണ് ആത്മഹത്യ ചെയ്ത്. എന്നാൽ പൊലീസിന് ഇപ്പോഴും ഈ കേസിൽ മൗനമാണ്. ദുരൂഹതകൾ ഏറെയുണ്ട് ഈ ആത്മഹത്യയ്ക്ക്.
കടഞ്ഞെടുത്ത ശരീരവടിവുകൾ സുതാര്യമാകുന്ന വിധത്തിൽ കുളിച്ച് ഈറനണിഞ്ഞ് പൂജയ്ക്കെത്തുന്ന ദിവ്യ ഭക്തമാനസങ്ങളെ വല്ലാതെ ആകർഷിച്ചിരുന്നു. പക്ഷേ ആ ആത്മീയതട്ടിപ്പ് പൊലീസ് കേസിൽ കുടുങ്ങുകയും ഭക്തർ വ്യാജദിവ്യത്വം തിരിച്ചറിയുകയും ചെയ്തപ്പോൾ ജീവനൊടുക്കുകയേ ആശ്രമമില്ലാതായ ആൾദൈവത്തിനുമുന്നിൽ മാർഗമുണ്ടായിരുന്നുള്ളു. എട്ടുവർഷമായി ദിവ്യ മരിച്ചിട്ട്. മുളങ്ങിലെ അവരുടെ ആ ആശ്രമം ഇന്നു അനാഥമാണ്. ആരും എത്തുന്നില്ല. ദിവ്യയെ ആൾദൈവമാക്കി വിറ്റ ഭർത്താവ് ജോഷി തട്ടിപ്പുകേസിൽ വർഷങ്ങളോളം ജയിലിലായിരുന്നു. എറണാകുളത്തെ അറിയപ്പെടുന്ന ഗുണ്ടാനേതാവായിരുന്നു പുതുപ്പള്ളിപ്പറമ്പിൽ ജോഷി. ചാലക്കുടിക്കാരൻ ജോഷി മാത്യുവിന്റെ ജീവിതം തുടക്കം മുതലേ ദുരൂഹതകളുടെ കൂമ്പാരമായിരുന്നുവെന്നാണ് പുതുക്കാടുള്ള നാട്ടുകാരും മുൻപ് ജോഷിയെ പരിചയമുള്ള പൊലീസുകാരും പറയുന്നത്.
ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ജോഷി മാത്യു വിദ്യാഭ്യാസത്തിന് ശേഷം (ഇയാളുടെ വിദ്യാഭ്യാസ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല)അല്ലറ ചില്ലറ ഭൂമിക്കച്ചവടവും നാട്ടിൽ ചെറിയ തോതിൽ കൂലിത്തല്ലുമായി നടന്ന ഘട്ടത്തിലാണ് ആൾദൈവം ദിവ്യയുമായി പ്രണയത്തിലാകുന്നതും വിവാഹം നടക്കുന്നതും. തുടക്കത്തിൽത്തന്നെ ദിവ്യയുടെ കുടുംബം ഈ വിവാഹത്തിന് പൂർണമായും എതിരായിരുന്നു. പിന്നീട് ജോഷിയുടെ മുൻകാല ചരിത്രം അറിഞ്ഞതോടെ ഇരുവരിൽനിന്നും അകലുകയായിരുന്നു. അക്കാലത്തും കൊച്ചിയിലേയും തൃശൂരിലേയും ഗുണ്ട- ക്വട്ടേഷൻ ഗ്രൂപ്പുമായി ജോഷി മാത്യുവിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.
ദിവ്യയുടെ പുതുക്കാട് വീട്ടിലെ ചെറിയ ചാത്തൻ സേവാകേന്ദ്രമാണ് ജോഷി മാത്യുവിന്റെ ബുദ്ധിയിൽ തട്ടിപ്പിന്റെ ആത്മീയ ആശ്രമമായി മാറിയത്. അമ്മ ദൈവം എന്ന നിലയിലേക്ക് ദിവ്യയെ ഉയർത്തിയതും ജോഷി മാത്യുവിന്റെ കളിയുടെ ഭാഗമായിത്തന്നെയാണ്.രോഗം മാറാനും അഭീഷ്ടകാര്യസിദ്ദിഖും അമ്മ ദൈവത്തിന്റെ അനുഗ്രഹം മതിയെന്ന പ്രചരണമാണ് ആയിരങ്ങളെ പുതുക്കാട്ടേക്കെത്തിച്ചത്. നിരവധി ഏജന്റുമാരെ വച്ചു ദിവ്യയുടെ പ്രവചനങ്ങൾ സത്യമാണെന്നു വരുത്തിത്തീർക്കാൻ ജോഷിക്കു സാധിച്ചു. വർഷങ്ങളോളം യാതൊരുരുപരിശോധനയും കൂടാതെ അമ്മദൈവത്തിന്റെ കേന്ദ്രം പ്രവർത്തിച്ചു. ബിജെപി നേതാവുൾപ്പെടെ പല പ്രമുഖരും ഇവിടം സന്ദർശിക്കാൻ തുടങ്ങിയതോടെ ജോഷി മാത്യുവും ദിവ്യയും പണം വാരാൻ തുടങ്ങി.
തട്ടിപ്പിന്റെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിന്റെയും പേരിൽ സന്തോഷ് മാധവൻ അറസ്റ്റിലായ സമയത്ത് സംസ്ഥാനത്തെ മറ്റ് ആൾദൈവങ്ങൾക്കെതിരേ പൊലീസ് നടപടിയെടുത്തിരുന്നു. അങ്ങനെയാണ് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്ന സുന്ദരിയായ ദിവ്യ ജോഷിയെയും ഭർത്താവിനെയും പൊലീസ് റെയ്ഡ് ചെയ്തതും അറസ്റ്റ് ചെയ്തതും. ദിവ്യ ജോഷിയുടെ ആശ്രമം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ആശ്രമം നടത്തുന്ന കാലത്തു തന്നെ റീയൽ എസ്റ്റേറ്റ്, ക്വട്ടേഷൻ ബന്ധങ്ങളും ജോഷി മാത്യുവിനുണ്ടായിരുന്നു.
ഈ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവെയാണ് കുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദനുമായി ജോഷി ബന്ധം സ്ഥാപിക്കുന്നത്. ജയാനന്ദനെ ഉപയോഗിച്ച് തന്റെ പുതുക്കാടുകാരനായ ഒരു പ്രതിയോഗിയെ വകവരുത്താൻ ജോഷി മാത്യു പദ്ധതിയിട്ടു. അതിൻപ്രകാരമായിരുന്നു ജയാനന്ദന്റെ ജയിൽ ചാട്ടം. മൂന്നുലക്ഷം രൂപയാണ് ജയാനന്ദന് ജോഷി വാഗ്ദാനം ചെയ്തിരുന്നതത്രെ. എന്നാൽ ഇയാളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് അടുത്ത ദിവസം തന്നെ റിപ്പറെ പിടികൂടാൻ പൊലീസിനായി. പക്ഷേ റിപ്പറുടെ മൊഴിയിൽ തുടരന്വേഷണം നടത്താൻ അവർ തയ്യാറായതുമില്ല. ഏതായാലും ജയിൽ മോചിതനായ ശേഷം പിന്നെയും തന്റെ തട്ടിപ്പ് പരിപാടിയുമായി തന്നെയായിരുന്നു ജോഷി മാത്യുവിന്റെ പോക്ക് . ഇതിനിടെയാണ് ആൾദൈവം ദിവ്യ ജോഷി ആത്മഹത്യ ചെയ്യുന്നത്.
വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ മരിക്കുകയായിരുന്നു.ര ആശ്രമജീവിതക്കാലത്തെ തട്ടിപ്പുകൾ മൂലം ഇനിയും നടപടികൾ നേരിടേണ്ടിവരുമെന്നു ജോഷി മാത്യു പറഞ്ഞു വിശ്വസിപ്പിച്ചതിന്റെ മനോവേദനയിലാണന്നു ആരോപണമുയർന്നു. ദിവ്യയുടെ വീട്ടുകാരും ബന്ധുക്കളും പരാതിയുമായി വരാത്തതിനാൽ കേസ് പിന്നീട് മുന്നോട്ടു പോയില്ല. തൃശൂർ ശക്തൻ നഗറിൽ പച്ചക്കറിച്ചന്തയിലെ ചെറുകിട കച്ചവടക്കാരനായിരുന്നു ദിവ്യയുടെ അച്ഛൻ. തൃശൂർ ശക്തൻ മാർക്കറ്റിൽ പണപ്പിരിവു നടത്തിയിരുന്ന ജോഷിക്ക് ഇദ്ദേഹവുമായുണ്ടായിരുന്ന അടുപ്പമാണ് ദിവ്യയുമായുള്ള വിവാഹത്തിൽ കലാശിച്ചത്. 2005ൽ ദിവ്യയുടെ പിതാവ് ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റു മരിച്ചിരുന്നു.
സാമ്പത്തികത്തകർച്ചയിൽനിന്ന് രക്ഷപ്പെടാൻ വഴിതേടിയാണ് സാദാ വീട്ടമ്മയായിരുന്ന ദിവ്യയെ ജോഷി ജ്യോത്സ്യത്തിലേക്കും സന്യാസവേഷത്തിലേക്കും തള്ളിവിട്ടത്. ജോഷി റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നു. ഇതു പൊളിഞ്ഞു കടക്കെണിയിലായപ്പോൾ ദിവ്യയെ തൃശൂരിലെ ഒരു ജ്യോത്സ്യന്റടുത്ത് ജോഷി പറഞ്ഞയച്ചു. വിഷ്ണുമായയെ പൂജിച്ചു പരിഹാരം നേടാനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. വീട്ടിൽ പൂജ തുടങ്ങിയ ദിവ്യയുടെ സാമ്പത്തികബുദ്ധിമുട്ടുകൾ ക്രമേണ മാറി. നിരവധി പ്രശ്നങ്ങളിൽപ്പെട്ടുഴറിയിരുന്ന ആളുകൾ ഇതിന്റെ രഹസ്യം തേടി വന്നു. വിഷ്ണുമായയെ പൂജിക്കാൻ നിർദ്ദേശം നൽകിയ ദിവ്യ ക്രമേണ അതിനു കാർമികത്വം വഹിക്കാനും തുടങ്ങി ആളുകളെ കൈയിലെടുത്തു. സംഭവം വിജയമെന്നു കണ്ടതോടെ സ്വയം വിഷ്ണുമായയാണെന്ന് പ്രഖ്യാപിച്ച് പ്രവചനവും രോഗശാന്തി വാഗ്ദാനവും നൽകി ആശ്രമം ആരംഭിച്ചു.
എന്നും രാവിലെ കുളിച്ച് ഈറനുടുത്ത് ദർശനം നൽകുന്ന സന്യാസിനിയെന്ന ഖ്യാതി പരന്നതോടെ പ്രമുഖരുൾപ്പെടെ നിരവധിപേരാണ് ആശ്രമത്തിലെ സന്ദർശകരായത്. എന്നാൽ സന്തോഷ് മാധവൻ പിടിയിലായതോടെ അതുവരെയുണ്ടായിരുന്ന മുറുമുറുപ്പുകൾ പരാതികളായി. ഉദ്ദിഷ്ടകാര്യത്തിന് പണം നൽകി നിരാശരായവർ ദിവ്യക്കും ജോഷിക്കും എതിരേ പരാതികൾ നൽകി. നെടുപുഴ സ്വദേശിയായ ഇ.എസ്.ഐ. കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥയിൽനിന്ന് അർബുദം മാറ്റാമെന്നുപറഞ്ഞ് 44,800 രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ ജോഷിയും ദിവ്യയും പിടിയിലായി. ബംഗളുരു സ്വദേശിയായ ബിസിനസുകാരൻ തനിക്ക് 2,52,000 രൂപ ദിവ്യ തരാനുണ്ടെന്ന് കാണിച്ച് പരാതി നൽകിയെങ്കിലും കോടതിക്ക് പുറത്തു പറഞ്ഞുതീർത്തു. എന്നാൽ കുന്നംകുളം സ്വദേശിയായ ജോർജിന്റെ പരാതി ദിവ്യയുടെ കള്ളി പൊളിച്ചു.
ജോർജിന്റെ വീട്ടിൽ 500 കോടി രൂപയുടെ നിധിയുണ്ടെന്ന് ദിവ്യദൃഷ്ടിയിൽ കണ്ടെന്നും ഇതു കണ്ടെത്താൻ തങ്കവിഗ്രഹം ഉണ്ടാക്കി ചാത്തനെ ആവാഹിക്കുന്നതിന് 90 ലക്ഷംരൂപ ആവശ്യമുണ്ടെന്നു പറഞ്ഞു പണം തട്ടിയ കേസിൽ ജോഷി അറസ്റ്റിലായി. ഇതേതുടർന്ന് ദിവ്യയും അമ്മയും സൈനഡ് കഴിച്ചു വിഷം കഴിച്ചു. അറസ്റ്റു ചെയ്യുമെന്ന ഭയം കാരണം ജീവനൊടുക്കിയെന്നാണു പൊലീസ് ഭാഷ്യം.