- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
തിരുവനന്തപുരം: കോഴിക്കോട് ഫറൂഖ് കോളേജിൽ പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ച അദ്ധ്യാപകനെതിരെ സോഷ്യൽ മീഡിയയിൽ മാറിടം തുറന്നുകാട്ടുന്ന ചിത്രങ്ങൾ പോസ്റ്റുചെയ്ത് പെൺകുട്ടിയുടെ പ്രതിഷേധം. 'പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും ..കാണാൻ വേണ്ടി..നാട്ടുകാരെ കാണിക്കാൻ വേണ്ടി.. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈൽ.. പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല.. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇത്തരത്തിൽ വിദ്യാർത്ഥിനികളെയും സ്ത്രീകളേയും അപമാനിക്കുന്നവിധത്തിലായിരുന്നു അദ്ധ്യാപകന്റെ പ്രസംഗം. ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇന്ന് കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും നടക്കുകയാണ്. അതിനിടെയാണ് 'മാറുതുറക്കൽ സമരം' എന്ന് ഹാഷ് ടാഗ് ഇട്ട് ദിയ സന എന്ന പെൺകുട്ടി മാറിടം തുറന്നുകാട്ടിയ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ എത്തുന്നത്. കൂട്ടുകാരിയായ ര
തിരുവനന്തപുരം: കോഴിക്കോട് ഫറൂഖ് കോളേജിൽ പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ച അദ്ധ്യാപകനെതിരെ സോഷ്യൽ മീഡിയയിൽ മാറിടം തുറന്നുകാട്ടുന്ന ചിത്രങ്ങൾ പോസ്റ്റുചെയ്ത് പെൺകുട്ടിയുടെ പ്രതിഷേധം. 'പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും ..കാണാൻ വേണ്ടി..നാട്ടുകാരെ കാണിക്കാൻ വേണ്ടി.. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈൽ.. പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല.. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇത്തരത്തിൽ വിദ്യാർത്ഥിനികളെയും സ്ത്രീകളേയും അപമാനിക്കുന്നവിധത്തിലായിരുന്നു അദ്ധ്യാപകന്റെ പ്രസംഗം.
ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഇന്ന് കോളേജിലേക്ക് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും നടക്കുകയാണ്. അതിനിടെയാണ് 'മാറുതുറക്കൽ സമരം' എന്ന് ഹാഷ് ടാഗ് ഇട്ട് ദിയ സന എന്ന പെൺകുട്ടി മാറിടം തുറന്നുകാട്ടിയ ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ എത്തുന്നത്. കൂട്ടുകാരിയായ രഹന ഫാത്തിമയുടെ ദൃശ്യങ്ങളാണ് സന പോസ്റ്റ് ചെയ്തത്. ഏക എന്ന സിനിമയിൽ നഗ്നയായി അഭിനയിച്ച നായിക കൂടിയാണ് രഹന ഫാത്തിമ.
മാറുമറയ്ക്കാനുള്ള അവകാശം സമരം ചെയ്ത് നേടിയതാണ് മലയാളി സ്ത്രീകൾ. ആ അവകാശപ്പോരാട്ടത്തെ റദ്ദുചെയ്യുന്നതല്ല തന്റെ മാറുതുറക്കൽ സമരമെന്ന് പ്രഖ്യാപിച്ചാണ് ദിയ പോസ്റ്റ് നൽകിയിരിക്കുന്നത്. ചൂഴ്‌ന്നെടുത്ത വത്തക്കപോലെ എന്ന അദ്ധ്യാപകന്റെ പരാമർശത്തിന് മറുപടിയെന്നോണം മുറിച്ച വത്തയ്ക്ക മാറിടങ്ങൾക്ക് മുകളിൽ പിടിച്ച ശേഷം മാറിടം അനാവൃതമാക്കി വത്തയ്ക്ക കൊണ്ട് മുഖംമറയ്ക്കുന്ന ദൃശ്യങ്ങളാണ് ദിയ പ്രതിഷേധ സൂചകമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളും സാമുഹ്യപ്രവർത്തകയായ ദിയ സനയുടെ പോസ്റ്റും വലിയ ചർച്ചയായിക്കഴിഞ്ഞു. സമാന രീതിയിൽ വലിയ പ്രതിഷേധമാണ് മാറു തുറക്കൽ സമരം എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ദിയ സനയുടെ പോസ്റ്റ് ഇങ്ങനെ
#മാറുതുറക്കൽസമരം....
പലരും പറയുന്ന പോലെ 'മാറു തുറക്കൽ സമരം ' ,പഴയ 'മാറു മറയ്ക്കാനുള്ള അവകാശ' പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടർച്ച മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആൺ- വരേണ്യബോധം പെൺ - ദളിത് അപകർഷതയെ ന്യൂനീകരിച്ചതിന്റെ ബഹിർസ്ഫുരണമായിരുന്നു മാറുമറയ്ക്കൽ സമരം .പെണ്ണിന്റെ 'ചോയ്‌സ് '' പ്രാചീനആൺഹുങ്കുകൾ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടർച്ചയിൽ ക്യൂവിലാണ് ഇന്നും നവീന ആൺമത ശരീരങ്ങൾ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകൾ മുഴുവൻ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അർത്ഥമാക്കേണ്ടത്. മറിച്ച് അവർക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .
പൊതു ഇടങ്ങളിൽ ആൺ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവിൽ ,അതല്ലെങ്കിൽ ആൺ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയിൽ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിർവചിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്‌നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെൺശരീരത്തിന്റെ 'അത്ഭുത'ങ്ങളിൽ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീർന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയർത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാർഗത്തിലൂടെ !
(കടപ്പാട് Satish P Babu Rehana Fathima Pyarijaan Sulaiman)
ഫറൂഖ് കോളേജിൽ ഹോളിയാഘോഷത്തിനിടെയുണ്ടായ അക്രമത്തിന്റെ പേരിൽ മൂന്ന് അദ്ധ്യാപകരടക്കം അഞ്ചുപേർക്കെതിരേ പൊലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തിന്റെ പേരിലുള്ള വിവാദം അടങ്ങുംമുൻപേയാണ് അദ്ധ്യാപകന്റെ വിവാദപ്രസംഗവും പ്രചരിച്ചതും ഇതിനെതിരെ വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നതും.
'മുസ്ലിം പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാൻ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു' എന്നാണ് അദ്ധ്യാപകന്റെ പ്രസംഗം. ഭൂരിപക്ഷവും മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ അവരുടെ വസ്ത്ര ധാരണം മത ശാസനകൾക്ക് വിരുദ്ധമാണ്. പർദ്ദ പൊക്കിപ്പിടിച്ച് ലഗിൻസും കാണിച്ചാണ് പെൺകുട്ടികൾ ക്യാമ്പസിൽ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികൾക്ക് സ്വർഗം ലഭിക്കില്ലെന്നും രക്ഷിതാക്കൾ ബോധവത്ക്കരിക്കണം- ഇങ്ങനെയായിരുന്നു അദ്ധ്യാപകന്റെ ഉപദേശം.
'എൺപത് ശതമാനം പെൺകുട്ടികൾ പഠിക്കുന്ന ഫാറൂഖ് കോളേജിലെ അദ്ധ്യാപകനാണ് ഞാൻ. അതിലും ഭൂരിഭാഗം മുസ്ലിം പെൺകുട്ടികൾ. ഇന്ന് പർദ്ദയുടെ അടിയിൽ ലഗിൻസ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാൻ വേണ്ടി. നാട്ടുകാരെ കാണിക്കാൻ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈൽ. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്‌ത്തിയിടണമെന്നാണ്. എന്തിനാണെന്നറിയോ.
പുരുഷനെ ഏറ്റവും ആകർഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷൻ കാണാതിരിക്കാനാണ് മുഖമക്കന താഴ്‌ത്തിയിടാൻ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെൺകുട്ടികൾ അത് തലയിൽ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവർ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്- അദ്ധ്യാപകൻ പ്രസംഗത്തിൽ പറഞ്ഞു.
സൽമാൻ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്‌നം. പെൺകുട്ടികളെ രക്ഷിതാക്കൾ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാൽ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ. ഏറ്റവും കൂടുതൽ ലഗിൻസ് വിറ്റഴിക്കപ്പെടുന്നത് മുസ്ലീങ്ങൾ കൂടുതൽ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിൻസെന്ന് മറ്റ് മതത്തിലുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
എലൈറ്റ് വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂൾ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിൻസാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങൾ തകർച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ധ്യാപകൻ പറയുന്നു. - ഇത്തരത്തിൽ നടന്ന പ്രസംഗം വിവാദമാകുകയും സ്ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന ആക്ഷേപം ഉയരുകയും ചെയ്തത് വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.