- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏമാത്തി സവാരിക്കിറങ്ങുമ്പോൾ ട്രാഫിക് സിഗ്നലുകൾ ഓഫാക്കണം; സീക്രട്ട് ഫണ്ടിൽ ഏലവും കാട്ടുതേനും തേയിലയും കാപ്പിയും പതിവായി വേണം; കൂട്ടുകാരുടെ വീട്ടിലും ക്യാമ്പിലെ പ്ലബ്ബർമാരും ഇലക്ട്രീഷ്യന്മാരും; ജയിൽ ഡിജിപിക്കെതിരെ കൂടുതൽ പരാതികൾ; സുദേഷ് കുമാറിനെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: ജയിൽ ഡിജിപി സുദേഷ് കുമാറിനെ കുടുക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. ഭാര്യയ്ക്ക് വേണ്ടി സുദേഷ് കുമാർ ട്രാഫിക് സിഗ്നലുകൾ ഓഫ് ചെയ്യിപ്പിച്ചുവെന്ന ആരോപണവും ഇതിലുണ്ട്. ബിഗ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മനുഷ്യാവകാശ കമ്മീഷനും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച പരാതി ലഭിച്ചതായാണ് സൂചന.
സുദേഷ് കുമാറിന്റെ ഭാര്യ തലസ്ഥാന നഗരിയിൽ കാറുമായി ഇറങ്ങിയാൽ ട്രാഫിക് അസിസന്റ് കമ്മീഷണർക്ക് ഫോൺ വിളിത്തും. എത്തും അവർക്ക് സുഗമമായ യാത്രാ വഴി ഒരുക്കണം. ഇതനുസരിച്ചില്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർക്ക് കഷ്ടകാലം ആണത്രേ. ഓഫീസിലേക്ക് വിളിച്ചു വരുത്തി സുദേഷ് കുമാർ കാത്തിരിപ്പ് ശിക്ഷ കൊടുക്കും. അങ്ങനെ പൊലീസ് ഉദ്യോഗസ്ഥൻ മണിക്കൂറുകൾ കാത്തിരുന്നിട്ടുണ്ടത്രേ. ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഈ മൊഴി മനുഷ്യാവകാശ കമ്മീഷന് നൽകിയെന്ന് ബിഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏമാത്തി സവാരിക്കിറങ്ങുമ്പോൾ ട്രാഫിക് സിഗ്നലുകൾ ഓഫാക്കണമെന്നാണ് വാർത്തയുടെ തലവാചകവും.
പൊലീസിലെ സീക്രട്ട് ഫണ്ടുപയോഗിച്ച് കാട്ടുതേൻ, പ്രത്യേക ഔഷദ ഗുണമുള്ള ചെറുതേൻ. ഏലം, കുരുമുളക്, കാപ്പി, തേയില, മറ്റ് ചില സുഗന്ധ ദ്രവ്യങ്ങൾ എന്നിവ എത്തിക്കണമെന്ന് ചില എസ് പിമാർക്ക് സുദേഷ് കുമാർ നിർദ്ദേശം നൽകിയെന്നും ബിഗ് ന്യൂസ് വാർത്ത പറയുന്നു. പൊലീസ് ക്യാമ്പിലെ ഇലക്ട്രീഷ്യന്മാരെ ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്. സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോലും ഇവരെ ജോലിക്ക് പറഞ്ഞയച്ചുവെന്നാണ് ആരോപണം. പരാതികളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കഴിഞ്ഞു. സുധേഷ് കുമാറിനെതിരെ വേറേയും ഗുരുതര ആരോപണങ്ങളുണ്ട്. അത് മറുനാടൻ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനിലെ മൊഴിയും ചർച്ചയായി എത്തുന്നത്.
വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. അതിനിടെ സുദേഷ് കുമാറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുകയാണ് സേനയ്ക്കുള്ളിൽ നിന്ന് തന്നെ. ഇതെല്ലാം വിശദമായി പരിശോധിക്കാനാണ് നീക്കം. ചില ഊമക്കത്തുകൾ ഉന്നത കേന്ദ്രങ്ങൾക്ക് ലഭിച്ചതയാണ് സൂചന. ഈ സാഹചര്യത്തിൽ സുദേഷ് കുമാർ കുടുക്കിലേക്ക് പോകും. ജയിൽ ഡിജിപിയാണ് നിലവിൽ സുദേഷ് കുമാർ.
തിരുവനന്തപുരത്തെ ജൂവലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകിയില്ലെന്നും ഗതാഗത കമ്മിഷണറായിരിക്കെ വൻതുക കൈക്കൂലി വാങ്ങിയെന്നതും ഉൾപ്പെടെ ഒട്ടേറെ പരാതികളാണ് ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചത്. ഇതിൽ ജൂവലറിയിലെ കേസ് കുടുക്കായി മാറുകയും ചെയ്യും. ഇതിനിടെയാണ് ചില പൊലീസുകാരെ കൊണ്ട് ചില സാധനങ്ങൾ വാങ്ങിയെന്ന ആരോപണം ഉയരുന്നത്. കുടുംബാഗത്തിന്റെ കാർ യാത്രയ്ക്കായി സിഗ്‌നലുകളിലെ തടസ്സം മാറ്റാൻ ശുപാർശ നൽകിയെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതെല്ലാം പരാതിയായി ചില ഉന്നതർക്ക് മുന്നിലുണ്ട്.
വിജിലൻസ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയിൽ മേധാവി സ്ഥാനത്തേക്ക് മാറ്റിയത് ഒരാഴ്ച മുൻപാണ്. സുദേഷിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുർവിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്. ജൂവലറി കേസിൽ പ്രാഥമിക അന്വേഷണം നടത്തും. എഫ് ഐ ആർ ഇട്ടാൽ സസ്പെന്റ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരത്തെ പ്രമുഖ ജ്വലറിയിൽ മകൾക്കൊപ്പം എത്തിയ സുദേഷ് 7 പവൻ സ്വർണം വാങ്ങി. 5 ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് ജൂവലറി അറിയിച്ചപ്പോൾ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് നേടി. 2016 ഒക്ടോബർ 28ന് കുടുംബസമേതം ചൈന സന്ദർശിച്ചു. യാത്രാച്ചെലവായ 15 ലക്ഷത്തിലേറെ രൂപ സ്പോൺസർ ചെയ്തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിച്ച പാരിതോഷികങ്ങളും വ്യവസായിയിൽ നിന്ന് വാങ്ങി.
ബിസിനസുകാരുടെ കയ്യിൽ നിന്ന് പണം വാങ്ങി സർക്കാർ അനുമതിയില്ലാതെ ആറ് തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. ഗതാഗതകമ്മിഷണറായിരിക്കെ നിയമനത്തിലും സ്ഥലംമാറ്റത്തിലും ഇടപെട്ട് ഇടനിലക്കാർ വഴി ലക്ഷങ്ങൾ കോഴ വാങ്ങി, വിദേശത്തുള്ള മകന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയ ഗുരുതര ആരോപണമാണ് ഉയരുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ശുപാർശ. പരാതിയിൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കിട്ടിയാൽ അന്വേഷണം നടക്കും. എന്നാൽ ആരോപണമെല്ലാം സുദേഷ് കുമാർ നിഷേധിക്കുകയാണ്.
2016 ഒക്ടോബർ 28 ന് ഭാര്യയ്ക്കും മകനും മകൾക്കും ഒപ്പം സുദേഷ് കുമാർ 12 ദിവസം ചൈനയ്ക്ക് പോയി. വടക്കൻ കേരളത്തിലായിരുന്നു അപ്പോൾ അദ്ദേഹത്തിന് പോസ്റ്റിങ്. ഫ്‌ളൈറ്റ് ബുക്ക് ചെയ്യാനും, ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനും ഉള്ള പണം ഖത്തറിൽ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് ചെലവഴിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ വ്യവസായിയും യാത്രയിൽ സുദേഷ് കുമാറിനെയും കുടുംബത്തെയും അനുഗമിച്ചു.
ഡൽഹിയിൽ നിന്ന് സുദേഷ് കുമാറും കുടുംബവും വിമാനം കയറിയപ്പോൾ വ്യവസായി ഖത്തറിൽ നിന്നാണ് കയറിയത്. ബീജിങ് ഷാങ്ഗായി. ഗ്വാങ്‌സോ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രാ ചെലവ് കേദേശം 15 ലക്ഷം രൂപയായിരുന്നു. ഖത്തർ ബിസിനസ്‌കാരൻ ആണ് ഇത് ക്രെഡിറ്റ് കാർഡും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് അടച്ചത്. ഇതുകൂടാതെ, 10 ലക്ഷം വിലമതിക്കുന്ന സമ്മാനങ്ങളും ഉത്തരേന്ത്യക്കാരനായ സുദേഷ് കുമാർ ഖത്തർ വ്യവസായിയിൽ നിന്ന് കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.
പുരാവസ്തു തട്ടിപ്പു നടത്തിയ മോൺസൻ മാവുങ്കലിനെതിരെ പരാതി നൽകിയവരിലൊരാളാണ് ഈ വ്യവസായി. അന്വേഷണം നടത്തിയാൽ ഇതിന്റെ തെളിവുകൾ നൽകാൻ തയാറാണെന്നും പരാതിക്കാരൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ