മുംബൈ: റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന് ഓഹരി വിപണിയിൽ ഇടപെടുന്നതിൽ നിന്ന് വിലക്ക്. മൂന്ന് വർഷത്തേക്കാണ് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) ഡിഎൽഎഫിനെ വിലക്കിയത്. ഡിഎൽഎഫ് ചെയർമാൻ കെ പി സിങ്, വൈസ് ചെയർമാൻ രാജീവ് സിങ്, മാനേജിങ് ഡയറക്ടർ ടി സി ഗോയൽ എന്നിവരടക്കം ആറു പേർക്കാണ് വിലക്ക്.

ഐപിഒ വഴി 2007ൽ ഡിഎൽഎഫ് 9000 കോടി രൂപ സമാഹരിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഓഹരി വിൽപനയുടെ വിവരങ്ങൾ ഡിഎൽഎഫ് മറച്ചു വച്ചു. ഇതാണ് സെബിയുടെ വിലക്കിന് കാരണമായത്.