പെരുമ്പാവൂർ: ചികിൽസയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ പിടിയിലായി. പെരുമ്പാവൂർ വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സിന് മുകളിൽ ഡോ.ടോംസ് ഡെന്റൽ ക്ലനിക്കിൽ വച്ചാണ് സംഭവം.ക്ലിനിക്കിലെ ഡോക്ടറായ ടോംസാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.

ഒരുമാസമായി ക്ലിനിക്കിൽ ദന്തതുടർചികിൽസയ്ക്കായി യുവതി എത്തിവന്നിരുന്നു. ഇന്ന് ചികിൽസയ്‌ക്കെത്തിയപ്പോൾ പരിശോധനയ്ക്കായുള്ള ഡെന്റൽ ചെയറിൽ കിടക്കാൻ യുവതിയോട് ഡോക്ടർ ആവശ്യപ്പെട്ടു.

തുടർന്ന് ഡോക്ടർ ഡെന്റൽ ചെയറിനോട് ചേർന്ന് നിന്ന് പാന്റിന്റെ സിബ്ബഴിച്ച് ജനനേന്ദ്രിയം പുറത്തെടുത്ത് ലൈംഗികചേഷ്ട കാട്ടി. തന്നോടുള്ള ഡോക്ടറുടെ വിചിത്രമായ പെരുമാറ്റം കണ്ട് ഭയന്ന 20 കാരിയായ യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. സംഭവം സഹോദരനെ അറിയിച്ച യുവതി തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിപ്രകാരം പെരുമ്പാവൂർ ഡെപ്യൂട്ടി സൂപ്രണ്ട് ജി.വേണുവിന്റെ നിർദ്ദേശമനുസരിച്ചാണ് പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്തത്.പെരുമ്പാവൂരിലും, കുറുപ്പംപടിയിലും ദന്താശുപത്രി നടത്തുന്നയാളാണ് ഡോ.ടോംസ് എന്ന് വിളിക്കുന്ന തോമസ് കുര്യാക്കോസ്.വേങ്ങൂർ സ്വദേശിയാണ്.

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ പെരുമ്പാവൂർ പൊലീസ് ഇൻസ്പക്ടർ ജെ.കുര്യാക്കോസ്, എസ്‌ഐ പിഎ.ഫൈസൽ,ഗ്രേഡ് എസ്‌ഐ പ്രസാദ്, സിപിഒ രാജേന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.പ്രതിയെ നാളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.