- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറിന് സുഖമില്ലാതിരുന്നതിനാൽ ഇടക്കിടക്ക് കക്കൂസിൽ പോയിരുന്നു; യുവതിയെ ചികിൽസിക്കുന്നതിനിടെയിലും അസ്വസ്ഥതയുണ്ടായി; ബാത്ത് റൂമിൽ പോയി വന്ന ശേഷം പരിശോധന നടത്തുമ്പോൾ യുവതി ഇറങ്ങി ഓടി; പിന്നീട് നോക്കുമ്പോഴാണ് സിബ്ബ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്; അഴിക്കുള്ളിലുള്ള പെരുമ്പാവൂരിലെ ഡോക്ടർ ടോംസ് സുഹൃത്തുക്കളോട് പറഞ്ഞത് ഇങ്ങനെ; കഥ അവിശ്വസനീയമെന്ന് പൊലീസും
പെരുമ്പാവൂർ: വയറിന് സുഖമില്ലാതിരുന്നതിനാൽ ഇടക്കിടക്ക് കക്കൂസിൽ പോയിരുന്നു. ഇതിനിടെയാണ് യുവതി ചികത്സക്കെത്തിയത്. ചികത്സക്കിടെ വീണ്ടും അസ്വസ്ഥയുണ്ടാവുകയും കക്കൂസിൽ പോവുകയും ചെയ്തു. തുടർന്ന് ചികത്സ നടത്തുന്നതിനിടെ യുവതി ഇറങ്ങിയോടി. പിന്നീട് നോക്കുമ്പോഴാണ് പാന്റിന്റെ സിബ്ബ് തുറന്നുകിടന്നത് ശ്രദ്ധയിൽപ്പെട്ടത്. പുറത്ത്് പ്രചരിക്കുന്നത് മനസറിവില്ലാത്ത കാര്യം- ചികത്സക്കെത്തിയ യുവതിയോട് അപരമര്യാദയായി പെരുമാറിയെന്ന കേസിൽ പൊലീസ് അറസ്റ്റുചെയ്ത പെരുമ്പാവൂർ ഡോ.ടോംസ് ഡെന്റൽ ക്ലിനിക്കിലെ ഡോക്ടർ ടോംസ് അടുത്ത ബന്ധുക്കളോട് സംഭവത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയാണ്. പെരുമ്പാവൂർ വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടന്ന സംഭവം സഹോദരനെയും കൂട്ടിയെത്തി യുവതി വെളിപ്പെടുത്തിയതോടെയാണ് പെരുമ്പാവൂർ പൊലീസ് ഡോക്ടറെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. കഴിഞ്ഞ ദിവസം ചികിൽസയ്ക്കെത്തിയപ്പോൾ പരിശോധനയ്ക്കായി ഡെന്റൽ ചെയറിൽ കിടക്കാൻ ഡോക്ടർ ആവശ്യപ്പെട്ടുവെന്നും ഇതിന് ശേഷം ചേർന്ന്
പെരുമ്പാവൂർ: വയറിന് സുഖമില്ലാതിരുന്നതിനാൽ ഇടക്കിടക്ക് കക്കൂസിൽ പോയിരുന്നു. ഇതിനിടെയാണ് യുവതി ചികത്സക്കെത്തിയത്. ചികത്സക്കിടെ വീണ്ടും അസ്വസ്ഥയുണ്ടാവുകയും കക്കൂസിൽ പോവുകയും ചെയ്തു. തുടർന്ന് ചികത്സ നടത്തുന്നതിനിടെ യുവതി ഇറങ്ങിയോടി. പിന്നീട് നോക്കുമ്പോഴാണ് പാന്റിന്റെ സിബ്ബ് തുറന്നുകിടന്നത് ശ്രദ്ധയിൽപ്പെട്ടത്. പുറത്ത്് പ്രചരിക്കുന്നത് മനസറിവില്ലാത്ത കാര്യം- ചികത്സക്കെത്തിയ യുവതിയോട് അപരമര്യാദയായി പെരുമാറിയെന്ന കേസിൽ പൊലീസ് അറസ്റ്റുചെയ്ത പെരുമ്പാവൂർ ഡോ.ടോംസ് ഡെന്റൽ ക്ലിനിക്കിലെ ഡോക്ടർ ടോംസ് അടുത്ത ബന്ധുക്കളോട് സംഭവത്തെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയാണ്.
പെരുമ്പാവൂർ വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടന്ന സംഭവം സഹോദരനെയും കൂട്ടിയെത്തി യുവതി വെളിപ്പെടുത്തിയതോടെയാണ് പെരുമ്പാവൂർ പൊലീസ് ഡോക്ടറെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. കഴിഞ്ഞ ദിവസം ചികിൽസയ്ക്കെത്തിയപ്പോൾ പരിശോധനയ്ക്കായി ഡെന്റൽ ചെയറിൽ കിടക്കാൻ ഡോക്ടർ ആവശ്യപ്പെട്ടുവെന്നും ഇതിന് ശേഷം ചേർന്ന് നിന്ന് പാന്റിന്റെ സിബ്ബഴിച്ച് ജനനേന്ദ്രിയം പുറത്തെടുത്ത് ലൈംഗികചേഷ്ട കാട്ടിയെന്നുമാണ് യുവതി പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്.
ഡോക്ടറുടെ വിചിത്രമായ പെരുമാറ്റം കണ്ട് ഭയന്ന 20 കാരിയായ വിദ്യാർത്ഥിനി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയെന്നും പിന്നീട് ഒപ്പമെത്തിയ സഹോദരനെയും കൂട്ടിയെത്തി മൊഴി നൽകുകയായിരുന്നെന്നും ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും പെരുമ്പാവൂർ എസ് ഐ പി എ ഫൈസൽ മറുനാടനോട് വ്യക്തമാക്കിയിരുന്നു. യുവതിയുടെ പരാതിപ്രകാരം പെരുമ്പാവൂർ ഡെപ്യൂട്ടി സൂപ്രണ്ട് ജി.വേണുവിന്റെ നിർദ്ദേശമനുസരിച്ചാണ് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് മാധ്യമപ്രവർത്തകർക്ക് നൽകിയ റിലീസിലും വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും പീഡനക്കേസ് ആസൂത്രിതമാണെന്നുമാണ് ഡോക്ടറുടെ ബന്ധുക്കളുടെ ആരോപണം. ടോംസ് ക്ലീനിക്കുകൾ അരംഭിച്ചിട്ട് ഏറെ നാളായി. ഡോക്ടറെക്കുറിച്ച് സ്റ്റാഫുകളിൽ നിന്നോ ചികത്സക്കെത്തുന്ന രോഗികളിൽനിന്നോ ഇതുവരെ മോശമായ ഒരു പരാമർശം പോലും പുറത്തുവന്നിട്ടില്ല. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന ടോസ് ഡെന്റൽ ക്ലീനിക്കുകളെ തകർക്കാനാണ് ശ്രമമെന്നും ഇവർ പറയുന്നു.
നിയമപരമായ മാർഗ്ഗങ്ങളിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ശ്രമിക്കുമെന്നുമാണ് ഡോക്ടറുടെ ബന്ധുക്കളിൽ ചിലർ അടുപ്പക്കാരുമായി പങ്കിട്ട വിവരം. ഇവർ ജയിലിലെത്തിയപ്പോഴാണ് സിബ്ബ് ഊരിപ്പോയ കഥ ഡോക്ടർ വിശദീകരിച്ചത്. എന്നാൽ തീർത്തും അവിശ്വസനീയമാണ് ഡോക്ടറുടെ നിലപാടെന്നാണ് പൊലീസ് പറയുന്നത്.