- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിൽ ഭക്ഷണ സാമഗ്രികൾ സൂക്ഷിച്ചത് ശുചിമുറിയിൽ; ചോദ്യം ചെയ്ത ഡോക്ടറെയും സംഘത്തെയും മർദ്ദിച്ചു ഹോട്ടൽ ഉടമയും തൊഴിലാളികളും; അറസ്റ്റിലായിട്ടും ശുചിമുറിയിൽ ഭക്ഷണം സൂക്ഷിച്ചതിൽ തെറ്റില്ലെന്ന് ഹോട്ടൽ ഉടമ
കണ്ണൂർ: പിലാത്തറയിലെ ഹോട്ടലിലെ ശുചി മുറിയിൽ ഭക്ഷണ സാധനങ്ങൾ സുക്ഷിച്ചത് വീഡിയോയെടുത്ത രണ്ടു ഡോക്ടർമാരെ മർദ്ദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പിലാത്തറ നഗരത്തിലെ കെ.സി റസ്റ്റോറന്റിലെ ശുചി മുറിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കാസർകോട് ബന്തടുക്ക സ്വദേശിയായ ഡോക്ടർ സുബ്ബറായയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവർക്കുമാണ് മർദ്ദനമേറ്റത്.
കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളുമടക്കമുള്ള 31 അംഗ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി. പിലാത്തറയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. എന്നാൽ ഹോട്ടലിന് അരികെ നാല് ബാത്ത്‌റൂമുകളിൽ രണ്ടെണ്ണമാണ് തുറന്നു പ്രവർത്തിക്കുന്നത്. മറ്റു രണ്ടു ശുചി മുറികളിലാണ് അരിയും പഞ്ചസാരയും മറ്റു പല വ്യഞ്ജന സാധനങ്ങളും സൂക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇതു വീഡിയോയിൽ പകർത്തിയ ഡോക്ടറെ ഹോട്ടൽ ഉടമ മുഹമ്മദ് മൊയ്തീനും മറ്റു തൊഴിലാളികളും ചേർന്ന് തടഞ്ഞു നിർത്തി മർദ്ദിക്കുകയും ഫോൺ ബലമായി പിടിച്ചു വാങ്ങി വീഡിയോ ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്യുകയുമായിരുന്നു. എന്നിട്ടും പോകാൻ അനുവദിക്കാതെ ഡോക്ടറെയും കൂട്ടരെയും തടഞ്ഞുനിർത്തി ഗുണ്ടായിസം കാണിക്കുകയായിരുന്നു.
കൂടാതെ ആരെയും ഇവിടെനിന്ന് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്ത് നീക്കി. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടക്കുന്ന സമയത്താണ് ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതും ഇത് ചോദ്യം ചെയ്ത ഡോക്ടറെ മർദിക്കുകയുമുണ്ടായ സംഭവങ്ങൾ അരങ്ങേറിയത്.
എന്നാൽ സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നാണ് ഹോട്ടൽ ഉടമയുടെ വാദം. അടച്ചുപൂട്ടിയ മുറിയിലാണ് ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതെന്നും ഇദ്ദേഹം പറയുന്നു. ഇതിനു കടകവിരുദ്ധമായ കാര്യങ്ങളാണ് ഡോക്ടർ സുബ്ബറായിയും സംഘവും ചൂണ്ടിക്കാട്ടുന്നത് എലിയും പാമ്പും കയറാൻ സാധ്യതയുള്ള മുകൾ നിലയിലുള്ള തുറന്ന ബാത്ത്‌റൂമിലാണ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതെന്നും ഇതു ചോദ്യം ചെയ്തതിനാണ് തന്നെ മർദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ