ല്ല ജീവിതം സ്വപ്നം കണ്ട് യുകെയിൽ എത്തിയ മലയാളികളിൽ ചിലരെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയേക്കാൾ ശമ്പളം കൈപ്പറ്റുന്നവരാണ് എന്നറിഞ്ഞാൽ അത്ഭുതം തോന്നുമോ? എങ്കിൽ ഇത് നുണയല്ല , പച്ചപരമാർത്ഥം തന്നെ. പ്രധാനമന്ത്രിയുടെ ശമ്പളമായ 1,42,500 നേക്കാൾ കൂടുതൽ ശമ്പളം കൈപ്പറ്റുന്ന 8000 എൻഎച്ച് എസ് ഡോക്ടർമാർ ഉണ്ടെന്നാണ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇവരിൽ അനേകം പേർ മലയാളികൾ ആണ് എന്നത് കണക്കിലെടുക്കുമ്പോൾ കുടിയേറ്റക്കാരായ നമ്മൾ അത്ര നിസാരക്കാരല്ല എന്നു വ്യക്തമാകുകയാണ്. എൻഎച്ച്എസ് ഡോക്ടർമാരിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്.

8000 ഹോസ്പിറ്റൽ കൺസൾട്ടന്റുമാർ പ്രധാനമന്ത്രിയേക്കാൾ ശമ്പളം കൈപ്പറ്റുന്നുവെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഹെൽത്ത് മിനിസ്റ്റർ ഫിലിപ്പ് ഡുന്നെയാണ്. പാർലിമെന്റിൽ ഒരു ചോദ്യത്തിനുത്തരം പറയവെയാണ് അദ്ദേഹം ഇക്കാര്യ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കൺസൾട്ടന്റുമാരുടെ ശമ്പളത്തെക്കുറിച്ച് സർക്കാർ ഇതാദ്യമായിട്ടാണ് കണക്കെടുപ്പ് നടത്തുന്നത്. എൻഎച്ച്എസിൽ നിന്നും ഇത്രയും തുക വീട്ടിലെത്തിക്കുന്ന ഡോക്ടർമാരെ ഇതിന് പുറമെ ഇനിയും പ്രൈവറ്റ് പ്രാക്ടീസിന് അനുവദിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇതോടെ ശക്തമായിരിക്കുകയാണ്. എൻഎച്ച്എസ് ഹോസ്പിറ്റലുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സർവീസുകൾ എന്നിവയിൽ നിന്നും കൺസൾട്ടന്റുമാർ കഴിഞ്ഞ വർഷം അവസാനം നേടിയ തുകയെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക് കൂട്ടൽ നടത്തിയിരിക്കുന്നതെന്നാണ് ഡുന്നെ വെളിപ്പെടുത്തുന്നത്.

ഇതനുസരിച്ച് എൻഎച്ച്എസിലെ മൂന്നിൽ രണ്ട് കൺസൾട്ടന്റുമാരും വർഷത്തിൽ ഒരു ലക്ഷം പൗണ്ട് ശമ്പളം വാങ്ങുന്നവരാണ്. കൂടാകെ മൂന്നിലൊന്ന് പേർ 125,000 പൗണ്ട് ശമ്പളം വാങ്ങുന്നവരുമാണ്. 14 ശതമാനം പേർക്ക് വർഷത്തിൽ 150,000 പൗണ്ടാണ് ശമ്പളം. അഞ്ച് ശതമാനം പേർ വർഷത്തിൽ വാങ്ങുന്ന ശമ്പളം 175,000 പൗണ്ടാണ്.2013ൽ ടെലിഗ്രാഫ് ഇത് സംബന്ധിച്ച ഒരു സർവേ നടത്തിയിരുന്നു. 7800 എൻഎച്ച്എസ് ജീവനക്കാർക്ക് വർഷത്തിൽ ഒരു ലക്ഷം പൗണ്ട് ശമ്പളം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഇതനുസരിച്ച് മൂന്നിലൊന്ന് പേർക്ക് വർഷത്തിൽ 142,500 പൗണ്ട് ലഭിക്കുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. എൻഎച്ച്എസിലെ സീനിയർ ഡോക്ടർമാർ ചെയ്യുന്ന സേവനം അതുല്യമാണെന്ന കാര്യത്തിൽ യോജിപ്പുണ്ടെങ്കിലും ഇവരുടെ ശമ്പളം നീതിയുക്തമാക്കണമെന്നാണ് ലിബറൽ ഡെമോക്രാറ്റ് നേതാവായ ടിം ഫാറൻ ആവശ്യപ്പെടുന്നത്.

ആയിരക്കണക്കിന് കൺസൾട്ടന്റുമാർ വർഷത്തിൽ ഒരു ലക്ഷം പൗണ്ടിന് മേൽ ശമ്പളം വാങ്ങുമ്പോൾ ജോലിഭാരമേറെയുള്ള നിരവധി ജൂനിയർ ഡോക്ടർമാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും ഇതിന് പുറമെ നഴ്സുമാർ, ഹോസ്പിറ്റൽ പോർട്ടർമാർ, മറ്റ് കഠിനാധ്വാനികളായ ഹോസ്പിറ്റൽ സ്റ്റാഫുമാർ എന്നിവർക്കും ശമ്പളം വെട്ടിക്കുറക്കലിന് വിധേയയമാകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ ഈ പ്രശ്നത്തോട് പ്രതികരിക്കാൻ ആരോഗ്യവകുപ്പിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്.പുതിയ പ്ലാനിന് കീഴിൽ തങ്ങൾ സ്വകാര്യ പ്രാക്ടീസിൽ നിന്നും നേടുന്ന തുക വ്യക്തമാക്കാൻ ഡോക്ടർമാർ തയ്യാറാവണമെന്നും എന്നാൽ മാത്രമേ സുതാര്യതയുണ്ടാവുകയുള്ളുവെന്നും ഗവൺമെന്റ് ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിലെ 46,5000 എൻഎച്ച്എസ് കൺസൾട്ടന്റുമാരിൽ 50 ശതമാനവും പ്രൈവറ്റ് വർക്ക് ചെയ്യുന്നവരാണെന്നും ഇവർ ശരാശരി വർഷത്തിൽ 112,000 പൗണ്ട് സമ്പാദിക്കുന്നവരാണെന്നും വ്യക്തമായിരുന്നു.