- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലെ തൊഴിലാളികൾക്കു മാനക്കേടുണ്ടെങ്കിൽ ഇതരസംസ്ഥാന തൊഴിലാളികൾ പട്ടി പിടിക്കാനിറങ്ങും; മുഴുവൻ സംസ്ഥാനങ്ങളിലും പട്ടിപിടിത്ത പരിശീലന പരിപാടിയുമായി സർക്കാർ
ആലപ്പുഴ: ഇനി പട്ടിപിടിത്തക്കാരനായി അന്യസംസ്ഥാന തൊഴിലാളി എത്തും. ഏറെ താമസിയാതെ ബെൽറ്റും തൂക്കി നാട്ടുംപുറത്ത് പട്ടിയെ തേടി അലയുന്ന അന്യസംസ്ഥാന തൊഴിലാളിയെ നമുക്ക് കാണാം. നാട്ടിലെ തൊഴിലാളി ചെയ്യാൻ മടിക്കുന്നത് അന്യസംസ്ഥാന തൊഴിലാളി മടികൂടാതെ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ നിർമ്മാണ മേഖലയിൽ വലിയ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ അന്യസം
ആലപ്പുഴ: ഇനി പട്ടിപിടിത്തക്കാരനായി അന്യസംസ്ഥാന തൊഴിലാളി എത്തും. ഏറെ താമസിയാതെ ബെൽറ്റും തൂക്കി നാട്ടുംപുറത്ത് പട്ടിയെ തേടി അലയുന്ന അന്യസംസ്ഥാന തൊഴിലാളിയെ നമുക്ക് കാണാം. നാട്ടിലെ തൊഴിലാളി ചെയ്യാൻ മടിക്കുന്നത് അന്യസംസ്ഥാന തൊഴിലാളി മടികൂടാതെ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ നിർമ്മാണ മേഖലയിൽ വലിയ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ അന്യസംസ്ഥാന തൊഴിലാളികൾ മലയാളിയുടെ നിത്യജീവിതത്തിലെ മുഴുവൻ രംഗത്തും പിടിമുറുക്കുകയാണ്.
ഇപ്പോൾ പട്ടിപിടിക്കാൻ ആളെ കിട്ടാതെ വന്നപ്പോൾ അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് ചില നീക്കങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നതായി അറിയാൻ കഴിഞ്ഞു. പേവിഷബാധയേറ്റ് മരിക്കാൻ മലയാളിക്ക് മനസില്ലെന്ന തീരുമാനമാണ് സർക്കാരിന് തിരിച്ചടിയായത്. നാട്ടിൽ പട്ടിപിടുത്തക്കാരെ അന്വേഷിച്ച് മുട്ടുതേഞ്ഞ സർക്കാർ തന്നെയാണ് അന്യസംസ്ഥാന തൊഴിലാളികളെ പരിശീലിപ്പിച്ച് പട്ടിയെ കൊല്ലാൻ തയ്യാറെടുക്കുന്നത്. പട്ടിയെ പിടിക്കണമെങ്കിൽ പരാശ്രയം തന്നെ ഗതിയെന്ന തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നിൽ.
ആദ്യപടിയെന്നോണം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പട്ടിപിടുത്ത പരിശീലന പരിപാടി സംഘടിപ്പിക്കാനുള്ള പ്രാഥമിക നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ മൃഗസംരക്ഷണ വകുപ്പ് വഴി പട്ടികളെ കണ്ടെത്തി ഉൽപാദനശേഷി നശിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടെങ്കിലും കനത്ത പരാജയമായിരുന്നു. എന്നാൽ മാരക ഉപദ്രവകാരികളായ നായ്ക്കളെ നശിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. സന്നദ്ധ സംഘടനകൾ പലതും ഈ ദൗത്യം ഏറ്റെടുത്തെങ്കിലും പരാജയപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടികടിയേറ്റ് ചികിൽസ നേടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. മാത്രമല്ല കടിയേറ്റവർക്ക് നൽകാനുള്ള കുത്തിവെയ്‌പ്പിനുള്ള മരുന്ന് ലഭിക്കാതെ വന്നതും യാഥാസമയം ശേഖരിക്കാതിരുന്നതും വൻവീഴ്‌ച്ചയായി. ഇതോടെയാണ് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗവരുത്തുന്ന നായ്ക്കളെ കൊന്നൊടുക്കണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. എന്നാൽ വന്യജീവി സംരക്ഷണം നിയമം തടസമായതോടെയാണ് സർക്കാർ പിന്നോക്കം പോയത്.
അതേസമയം പട്ടികളുടെ പെരുപ്പവും ആക്രമണങ്ങളുടെ എണ്ണവും വർദ്ധിച്ചതോടെ അതത് പ്രദേശവാസികൾ പട്ടികളെ കൂട്ടമായി പിടിച്ച് മൂടിക്കെട്ടിയ വാഹനങ്ങളിൽ കയറ്റി അന്യപ്രദേശങ്ങളിൽ രാത്രികാലങ്ങളിലെത്തിച്ച് തുറന്നുവിടുന്ന സംഭവം പതിവായി. ഇത് പല ഇടങ്ങളിലും സംഘർഷത്തിനും ഇടയാക്കി. ഇതോടെ ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയാണ് സംസ്ഥാനത്തെ ക്രമസമാധത്തിന് വിഘാതം സൃഷ്ടിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ പട്ടിയെ പിടിക്കാൻ സർക്കാർ ആശ്രയിക്കുന്നത്.