ടുത്ത ദേശീയവാദിയായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകുന്നതോടെ ജനങ്ങളിൽനിന്ന് പല സ്വാതന്ത്ര്യങ്ങളും എടുത്തുമാറ്റപ്പെടുമോ? പ്രതിഷേധത്തിന്റെയും മറ്റും ഭാഗമായി അമേരിക്കൻ പതാക കത്തിക്കുന്നവരുടെ പൗരത്വം റദ്ദാക്കുകയോ ജയിലിലടയ്ക്കുകയോ വേണമെന്ന നിയുക്ത പ്രസിഡന്റിന്റെ പ്രഖ്യാപനം അത്തരമൊരു സൂചന നൽകുന്നു. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയെ മറികടക്കാൻ ഭരണഘടനാ ഭേദഗതിയും ട്രംപ് മുന്നിൽക്കാണുന്നുണ്ട്.

അമേരിക്കൻ പതാക കത്തിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. കത്തിക്കുന്നവർ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഒന്നുകിൽ പൗരത്വം നഷ്ടമാകും അല്ലെങ്കിൽ ജയിലിൽ പോകേണ്ടിവരും.. ഇത്തരമൊരു ബില്ലിനെ ഒരിക്കൽ സെനറ്റിൽ ഹില്ലരി ക്ലിന്റണും പിന്താങ്ങിയിരുന്നുവെന്നതാണ് കൗതുക കരമായ വസ്്തുത. പതാക കത്തിക്കുന്നത് സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന കാര്യമായി കാണണമെന്നാവശ്യപ്പെടുന്ന ബില്ലായിരുന്നു അത്.

കോൺഗ്രസ്സിൽ പരാജയപ്പെട്ട ബിൽ അനുസരിച്ച് പതാക കത്തിക്കുന്നവർക്ക് ഒരുവർഷം തടവുശിക്ഷയും ഒരുലക്ഷം ഡോളർ പിഴയുമായിരുന്നു ശുപാർശ ചെയ്തിരുന്നത്. അമേരിക്കൻ പതാക കത്തിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി 1969-ൽ വിധി പ്രസ്താവിച്ചിരുന്നു. 1989-ൽ ഇതുവീണ്ടും അംഗീകരിക്കപ്പെട്ടു. ഈ വിധിയെ മറികടക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് ട്രംപ് ഉദ്ദേശിക്കുന്നത്.

അമേരിക്കൻ പതാക കത്തിക്കുന്നത് അതിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ഹിലരി ക്ലിന്റൺ പിന്താങ്ങിയ ബില്ലിൽ പറയുന്നു. ഒരു രാഷ്ട്രീയ സന്ദേശം ഉയർത്തുന്നതിനെക്കാൾ അക്രമത്തിനാണ് അത് ആഹ്വാനം ചെയ്യുന്നതെന്നും അത് ശിക്ഷാർഹമാക്കണമെന്നുമായിരുന്നു ഹിലരിയുടെ ആവശ്യം. അതേ ആവശ്യമാണ് മറ്റൊരു രീതിയിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെക്കുന്നത്. ട്രംപിലെ ദേശീയ വാദി അമേരിക്കൻ ജന ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മൗലികാവകാശങ്ങളിൽ പലതും ഇല്ലാതാക്കുമോ എന്ന ആശങ്കയും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.