- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനമധ്യത്തിൽ മെലാനിയുടെ കൈപിടിച്ചു നടന്നാൽ ട്രംപിനു കുറച്ചിലോ; അമേരിക്കൻ പ്രസിഡന്റ് ഭാര്യയുടെ കൈപിടിച്ചു മാറ്റിയത് രണ്ടു തവണ; സർവശക്തനായ പ്രസിഡന്റായി തന്നെ എല്ലാവരും കാണണമെന്ന ആഗ്രമാണ് ട്രംപിന്റെ പ്രവർത്തിക്കു പിന്നിലെന്ന് ശരീരഭാഷാ വിദഗ്ദർ
വാഷിങ്ടൺ: പൊതുജനമധ്യത്തിൽ ഭാര്യയുടെ കൈപിടിച്ചു നടക്കാൻ അമേരിക്കൻ പ്രസിഡന്റിനു കുറച്ചിലാകുമോ. ഡോണാൾഡ് ട്രംപിന് ഇങ്ങനെയൊരു സംശയം ഉണ്ടായിതായിവേണം കരുതാൻ. വെള്ളിയാഴ്ച ഭാര്യ മെലാനിയുടെ കൈ രണ്ടു പ്രാവിശ്യമാണ് അദ്ദേഹം വേർപെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ കരുത്തനാണ് താനെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്ന് ശരീരഭാഷാ വിശകലന വിദഗ്ദർ പറയുന്നു. ഫ്‌ളോറിഡയിലെ പാംബീച്ച് ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. തലസ്ഥാനമായ വാഷിങ്ടണിൽനിന്ന് ഫ്‌ളോറിഡയിലെ തന്റെ റിസോർട്ടിലേക്കു പാകാൻ വിമാനം ഇറങ്ങിയതായിരുന്നു ട്രംപ്. കാത്തു നിന്നിരുന്ന ഭാര്യ മെലാനി ട്രംപിനെ ചുംബിച്ചുകൊണ്ടു സ്വീകരിച്ചു. തുടർന്ന് ട്രംപ് മെലാനിയുടെ കൈപിടിച്ച് നടന്നു തുടങ്ങി. പക്ഷേ അപ്രതീക്ഷിതമായി അദ്ദേഹം മെലാനിയുടെ കൈ വേർപെടുത്തിയശേഷം തന്നെ സ്വീരിക്കാൻ നിന്നിരുന്നവരുടെ നേർക്കായി കൈകൊട്ടാൻ തുടങ്ങി. എന്നാൽ മെലാനി പിന്നെയും ട്രംപിന്റെ കൈയിൽ പിടിച്ചു. ഇക്കുറി ഭാര്യയുടെ കൈയിൽ രണ്ടു തട്ടു തട്ടിയശേഷം ട്രംപ് വേർപെ
വാഷിങ്ടൺ: പൊതുജനമധ്യത്തിൽ ഭാര്യയുടെ കൈപിടിച്ചു നടക്കാൻ അമേരിക്കൻ പ്രസിഡന്റിനു കുറച്ചിലാകുമോ. ഡോണാൾഡ് ട്രംപിന് ഇങ്ങനെയൊരു സംശയം ഉണ്ടായിതായിവേണം കരുതാൻ. വെള്ളിയാഴ്ച ഭാര്യ മെലാനിയുടെ കൈ രണ്ടു പ്രാവിശ്യമാണ് അദ്ദേഹം വേർപെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ കരുത്തനാണ് താനെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ് ട്രംപ് ഇങ്ങനെ ചെയ്തതെന്ന് ശരീരഭാഷാ വിശകലന വിദഗ്ദർ പറയുന്നു.
ഫ്‌ളോറിഡയിലെ പാംബീച്ച് ഇന്റർനാഷണൽ എയർപോർട്ടിൽ വച്ചായിരുന്നു സംഭവം. തലസ്ഥാനമായ വാഷിങ്ടണിൽനിന്ന് ഫ്‌ളോറിഡയിലെ തന്റെ റിസോർട്ടിലേക്കു പാകാൻ വിമാനം ഇറങ്ങിയതായിരുന്നു ട്രംപ്. കാത്തു നിന്നിരുന്ന ഭാര്യ മെലാനി ട്രംപിനെ ചുംബിച്ചുകൊണ്ടു സ്വീകരിച്ചു. തുടർന്ന് ട്രംപ് മെലാനിയുടെ കൈപിടിച്ച് നടന്നു തുടങ്ങി. പക്ഷേ അപ്രതീക്ഷിതമായി അദ്ദേഹം മെലാനിയുടെ കൈ വേർപെടുത്തിയശേഷം തന്നെ സ്വീരിക്കാൻ നിന്നിരുന്നവരുടെ നേർക്കായി കൈകൊട്ടാൻ തുടങ്ങി.
എന്നാൽ മെലാനി പിന്നെയും ട്രംപിന്റെ കൈയിൽ പിടിച്ചു. ഇക്കുറി ഭാര്യയുടെ കൈയിൽ രണ്ടു തട്ടു തട്ടിയശേഷം ട്രംപ് വേർപെടുത്തിക്കളഞ്ഞു. ഭാര്യയും ഭർത്താവും കൈചേർത്തു പിടിച്ചു നടക്കുന്നത് ഐക്യത്തിന്റെ ലക്ഷണമാണ്. എന്നാൽ ട്രംപിൽനിന്ന് ഉണ്ടായത് അപ്രതീക്ഷിത നടപടിയായിരുന്നു. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ സർവശക്തനായി തന്നെ എല്ലാവരും കാണണമെന്നുള്ള ട്രംപിന്റെ ആഗ്രഹമാണ് ഇതിനു പിന്നിലെന്ന് ബോഡി ലാംഗ്വേജ് വിദഗ്ദർ പറയുന്നു.