- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ കണ്ടാൽ അപ്പോൾ നിയന്ത്രണം പോകും; മകളോട് പോലും അശ്ലീലം പറയുന്നു ആളെന്ന് ആക്ഷേപം; പൊതു ചടങ്ങിൽ വച്ച് സ്ത്രീകളുടെ നിതംബത്തിൽ പിടിച്ചെന്ന് വരെ ആരോപണം; ലൈംഗിക ബന്ധം ആരോപിച്ച് രംഗത്തുവന്നത് പത്തോളം വേശ്യകൾ: പുതിയ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനേക്കാൾ വലിയ സ്ത്രീലമ്പടൻ
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സെലബ്രിറ്റിയാണ് അമേരിക്കൻ പ്രസിഡന്റ്. അതുകൊണ്ട് തന്നെ ആ സ്ഥാനത്തിരിക്കുന്ന ആളുടെ ഓരോ ചലനങ്ങളും സൂക്ഷ്മതയോടെ ലോകം ശ്രദ്ധിക്കും. ഒബാമ നടത്തുന്ന ഓരോ ഇടപെടൽ പോലും മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വാർത്ത ആയതിന്റെ കാരണവും മറ്റൊന്നല്ല. ലോകത്തിന്റെ മുഴുവൻ കണക്കൂട്ടൽ തെറ്റിച്ച് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് എത്തുമ്പോൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ആഗോള മാദ്ധ്യമ പാപ്പരാസികളാണ്. കാരണം അത്രയധികം സ്ത്രീലമ്പടനാണ് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നതാണ്. ട്രംപാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ സ്ത്രീകളുമായി ബന്ധപ്പെട്ട കഥകളും പുറത്തുവന്നിരുന്നു. അശ്ലീലങ്ങളും അനാവശ്യങ്ങളും പറയുന്ന സ്ത്രീലമ്പടനയായാണ് അദ്ദേഹത്തെ വിലയിരുത്തിയത്. ഇതോടെ ബിൽ ക്ലിന്റന്റേക്കാൾ വലിയ സ്ത്രീലമ്പടനാണ് അടുത്ത അമേരിക്കൻ പ്രസിഡന്റ്. ട്രംപ് ആളത്ര ശരിയല്ലെന്ന് വെളിപ്പെടുത്തി നിരവധി സ്ത്രീകൾ പ്രചരണ വേളയിൽ രംഗത്തെത്തിയിരുന്നു. കുടിയേറ്റക്കാരെയും മ
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സെലബ്രിറ്റിയാണ് അമേരിക്കൻ പ്രസിഡന്റ്. അതുകൊണ്ട് തന്നെ ആ സ്ഥാനത്തിരിക്കുന്ന ആളുടെ ഓരോ ചലനങ്ങളും സൂക്ഷ്മതയോടെ ലോകം ശ്രദ്ധിക്കും. ഒബാമ നടത്തുന്ന ഓരോ ഇടപെടൽ പോലും മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വാർത്ത ആയതിന്റെ കാരണവും മറ്റൊന്നല്ല. ലോകത്തിന്റെ മുഴുവൻ കണക്കൂട്ടൽ തെറ്റിച്ച് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് എത്തുമ്പോൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ആഗോള മാദ്ധ്യമ പാപ്പരാസികളാണ്. കാരണം അത്രയധികം സ്ത്രീലമ്പടനാണ് പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നതാണ്.
ട്രംപാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി എന്ന വാർത്ത പുറത്തുവന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ സ്ത്രീകളുമായി ബന്ധപ്പെട്ട കഥകളും പുറത്തുവന്നിരുന്നു. അശ്ലീലങ്ങളും അനാവശ്യങ്ങളും പറയുന്ന സ്ത്രീലമ്പടനയായാണ് അദ്ദേഹത്തെ വിലയിരുത്തിയത്. ഇതോടെ ബിൽ ക്ലിന്റന്റേക്കാൾ വലിയ സ്ത്രീലമ്പടനാണ് അടുത്ത അമേരിക്കൻ പ്രസിഡന്റ്. ട്രംപ് ആളത്ര ശരിയല്ലെന്ന് വെളിപ്പെടുത്തി നിരവധി സ്ത്രീകൾ പ്രചരണ വേളയിൽ രംഗത്തെത്തിയിരുന്നു. കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും വെറുക്കുന്ന ഇദ്ദേഹത്തിന് സ്ത്രീകളെ കണ്ടാൽ നിയന്ത്രണം പോകുമെന്നാണ് ഇദ്ദേഹത്തിന്റെ മുൻ കാമുകിമാരടക്കമുള്ള നിരവധി സ്ത്രീകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വിശദമായ ഫീച്ചറിലാണ് അമേരിക്കൻ പ്രസിഡന്റാകാൻ തെരഞ്ഞെടുക്കുന്നയാളിൽ നിന്നും തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് അനേകം സ്ത്രീകൾ രംഗത്തെത്തിയിരിക്കുന്നത്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ അനുഭവം പങ്ക് വച്ചിരിക്കുന്നത് ബിക്കിനി മോഡലായ റോവനെ ബ്രീവെൽ ലാൻ ആണ്. 90കളിലായിരുന്നു ഇവർ ട്രംപുമായി ഡേറ്റിംഗിലേർപ്പെട്ടിരുന്നത്. അക്കാലത്ത് ട്രംപിന്റെ ഫ്‌ലോറിഡ മാൻഷനിൽ ഒരു പൂൾ പാർട്ടിക്കെത്തിയപ്പോൾ തനിക്കുണ്ടായ വിചിത്രമായ അനുഭവം അവർ ഈ ഫീച്ചറിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പാർട്ടിയിൽ 50 മോഡലുകൾ ട്രംപിനൊപ്പം പങ്കെടുത്തിരുന്നു. അന്ന് 44 കാരനായിരുന്ന ട്രംപ് 26കാരിയായ തന്നെ വീടിനകത്തേക്ക് ക്ഷണിക്കുകയും നീന്താൻ താൽപര്യമുണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും ലാൻ വെളിപ്പെടുത്തുന്നു. തനിക്ക് സ്വിംസ്യൂട്ടില്ലാത്തതിനാൽ നീന്താൻ താൽപര്യമില്ലെന്ന് താൻ പറഞ്ഞപ്പോൾ ട്രംപ് തന്നെ ഒരു മുറിയിലേക്ക് വിളിപ്പിക്കുകയും ഒരു ഡ്രായേർസ് തുറന്ന് കാട്ടി അതിലുണ്ടായിരുന്ന സ്വിം സ്യൂട്ട് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ലാൻ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ ഒരു ബിക്കിനി നൽകി അത് ധരിച്ച് അതിഥികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാനും ട്രംപ് അന്ന് ലാനിനോട് ആവശ്യപ്പെട്ടിരുന്നു.
ലാനിന്റേത് ഈ ഫീച്ചറിലെ ഒരു അനുഭവ കഥ മാത്രമാണ്. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ വിവരിച്ച് ട്രംപുമായി ഇടപഴകിയ വിവിധ സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രഫഷണയാലും റൊമാന്റിക് ആയാലും താൻ ഇടപഴകുന്ന സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായിട്ടാണ് ട്രംപ് കണക്കാക്കുന്നതെന്നാണ് എല്ലാ സ്ത്രീകളും വെളിപ്പെടുത്തിയിരിക്കുന്നത്.തങ്ങളുടെ ശരീരത്തെ പറ്റി ട്രംപ് ഇടയ്ക്കിടെ കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ഇവർ തുറന്നെഴുതിയിരിക്കുന്നു.
എന്നാൽ ട്രംപ് തങ്ങളുടെ ജോലിയിൽ പ്രചോദനമേകിയിരുന്നുവെന്നും തന്റെ ബിസിനസിൽ അവരെ പ്രമോട്ട് ചെയ്തിരുന്നുവെന്നും മറ്റ് ചില സ്ത്രീകൾ വെളിപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി സ്ത്രീകളെ നിയമിക്കാത്ത സ്ഥാനങ്ങളിൽ പോലും ട്രംപ് തങ്ങളെ നിയമിച്ചിരുന്നുവെന്നും അവർ നന്ദിയോടെ ഓർക്കുന്നു.സ്ത്രീകളുടെ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ അവ നിഷേധിക്കാനോ അതുമായി ബന്ധപ്പെട്ട തർക്കത്തിലേർപ്പെടാനോ ട്രംപ് ഒരുങ്ങിയില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള കമന്റുകൾ ട്രംപ് തന്നോട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ബാർബര റെസ് എന്ന സ്ത്രീയും രംഗത്തെത്തെയിരുന്നു. ട്രംപിന്റെ മാൻഹാട്ടനിലെ ബിസിനസ് ഹെഡ് ക്വാർട്ടേഴ്‌സിന്റെ കൺസ്ട്രക്ഷന് മേൽനോട്ടം നടത്തിയ സ്ത്രീയാണവർ.ഓഫീസിൽ ലഞ്ച് ഓർഡറെടുക്കാൻ ട്രംപ് സുന്ദരികളെ മാത്രമേ നിയോഗിക്കാറുള്ളുവെന്നനും റെസ് പറഞ്ഞത്. ഇതിന് പുറമെ തനിക്ക് വേണ്ടി ജോലി ചെയ്യാൻ നിയമിക്കുന്ന സ്ത്രീകളെല്ലാം സുന്ദരികളായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടെന്നും റെസ് വെളിപ്പെടുചത്തുകയുണ്ടായി.
ട്രംപ് തന്റെ തടിയെപ്പറ്റി പറഞ്ഞ കമന്റുകൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി 1996ലെ മിസ് യൂണിവേഴ്‌സായ അലിസിയ മച്ചാഡോയും രംഗത്തെത്തിയിരുന്നു. മുൻ മിസ് കാലിഫോർണിയ ആയ കാരി പ്രിജീനിനും ട്രംപിൽ നിന്നും ഇതു പോലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 2009ൽ ട്രംപിന്റെ മിസ് യുഎസ്എ മത്സരത്തിൽ പങ്കെടുക്കാനെത്തിയ തന്നെയും മറ്റ് നിരവധി മത്സരാർത്ഥികളയും ട്രംപ് വാക്കുകൾ കൊണ്ട് അപമാനിച്ചെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇങ്ങനെ തീർത്തും സ്ത്രീലമ്പടനായ വ്യക്തിയാണ് ട്രംപ് എന്നത് ലോകത്തിന് ബോധ്യമായ കാര്യമാണ്. അങ്ങനെയുള്ള
ഏത് സ്ത്രീയെയും തനിക്ക് കിട്ടുമെന്ന വീമ്പ് പറച്ചിൽ നടത്തുന്ന ട്രംപിന്റെ റെക്കോർഡിങും തെരഞ്ഞുപ്പ് പ്രചരണ വേളയിൽ വാഷിങ്ടൺ പോസ്റ്റ് പുറത്തുവിടുകയുണ്ടായി. ട്രംപിന്റെ വീഡിയോ വാഷിങ്ടൺ പോസ്റ്റ് പുറത്താക്കിയതിനെ തുടർന്ന് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. കഷമ ചോദിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. വിവാഹിതയായ സ്ത്രീയുമായി താൻ ലൈംഗിക ബന്ധത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതായും ട്രംപ് തന്നെ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. താൻ സ്ത്രീകളെക്കുറിച്ച് മോശം പ്രയോഗങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ വളരെകാലം മുൻപത്തേതാണെന്നും തന്നെ അറിയുന്നവർക്ക് അറിയാം താൻ എത്തരക്കാരനാണെന്നും ട്രംപ് വിഡിയോയിൽ പറയുന്നുണ്ട്.
അതേസമയം ട്രംപിനെതിരെ ലൈംഗികാരോപണവുമായി രണ്ട് സ്ത്രീകളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ലൈംഗിക ബന്ധം ആരോപിച്ച് പത്തോളം വേശ്യകളാണ് ട്രംപിനെതിരെ രംഗത്തുവന്നത്. അതേസമയം, 2004 ൽ നടന്ന ഒരു അഭിമുഖത്തിൽ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തിയിരുന്നു. ആളുകളെ വലയ്ക്കുന്ന സ്ത്രീകൾ ബെഡിൽ വളരെ ശാന്തരായിരിക്കും എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇന്റർവ്യു നടക്കുമ്പോൾ ട്രംപിന് 58 വയസായിരുന്നു. 18 വയസുള്ള നടിയുമായി കിടപ്പറ പങ്കിടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നു ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. ആണുങ്ങൾക്ക് എപ്പോഴും അല്പം തന്റേടമുള്ള സ്ത്രീകളെയാണ് കിടപ്പറയിൽ ഇഷ്ടം എന്നും അഭിമുഖത്തിൽ ട്രംപ് പറയുന്നു.
അതോടൊപ്പം തന്നെ വൈറ്റ് ഹൗസിൽ നടന്ന ഡിന്നർ പാർട്ടിയിൽ സ്ത്രീകളുടെ മാറിടത്തെക്കുറിച്ച് വൾഗറായതും ലൈംഗികത കലർന്ന രീതിയിൽ സംസാരിച്ചെന്നു മുൻ മോഡൽ പറയുന്നു. മാറിടം വലുതായാൽ, ചെറുതായാൽ എങ്ങനെ ഉപകാരപ്പെടും എന്നാണ് ട്രംപ് വിശദീകരിച്ചത്. ചുരുക്കത്തിൽ പുതിയ അമേരിക്കൻ പ്രസിഡന്റ് പെണ്ണുപിടിയനാണെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ. പൊതുചടങ്ങിൽ വച്ച് സ്ത്രീകളുടെ നിതംബത്തിൽ പിടിച്ചുവെന്ന് വരെയുള്ള ആക്ഷേപങ്ങൽ ട്രംപിനെതിരെ ഉയരുന്നുണ്ട്.
മൂന്ന് ഭാര്യമാരിലായി അഞ്ച് കുട്ടികളാണ് ട്രംപിനുള്ളത്. ഇപ്പോഴുള്ള ഭാര്യ സൂപ്പർമോഡലായ മെലാനിയ ട്രംപാണ്. ഇവാനാ ട്രംപാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. മാർല മേപ്പിൾസായിരുന്നു രണ്ടാം ഭാര്യയായിരുന്നത്. അഞ്ച് മക്കളാണുള്ളത്. അതിൽ മകളോടു പോലും സെക്‌സ് പറയും എന്ന് വെളിപ്പെടുത്തിയും ട്രംപിനെ വിവാദ നായകനാക്കിയിരുന്നു. എന്തായാലും സ്ത്രീലമ്പടനെന്ന പേര് കേൽപ്പിച്ച ട്രംപിനെ അമേരിക്കക്കാർ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോൾ വിവാദങ്ങളുടെ കുത്തൊഴുക്ക് തന്നെയാകും കാത്തരിക്കുന്നത്. എന്നാൽ, ഈ ചീത്തപ്പേര് തിരുത്തുമോ എന്നും കാത്തിരുന്ന് തന്നെ അറിയണം.