- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യാക്കാരുടെ പ്രധാന വിസാ മാർഗ്ഗമായ എച്ച്-1ബി വിസ ഇല്ലാതാക്കുമെന്ന് ആവർത്തിച്ച് ട്രംപ്; തിരിച്ചടിയാകുന്നത് ഇന്ത്യൻ ഐടി സെക്ടറിന്
വാഷിങ്ടൺ: അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി വിദേശീയരെ ജോലിയിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുടിേയറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടുമെന്ന പ്രഖ്യാപനവും ട്രംപ് ആവർത്തിച്ചു. അയോവയിൽ ട്രംപ് നടത്തിയ പ്രഖ്യാപനത്തെ കൈയടിയോടെയാണ് ജനം സ്വാഗതംചെയ്തത്. ഇന്ത്യൻ ഐ.ടി മേഖലയിലടക്കം വൻ തിരിച്ചടിക്ക് കാരണമായേക്കാവുന്ന തീരുമാനമാണ് ഇപ്പോൾ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അവസാനത്തെ അമേരിക്കക്കാരനെയും സംരക്ഷിക്കാൻ നമ്മൾ പോരാടും. അമേരിക്കയിലേക്കു തൊഴിലവസരങ്ങൾ മടക്കിക്കൊണ്ടു വരുമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പട്ട രണ്ട് ഐ.ടി കമ്പനികൾ വിദേശ തൊഴിലാളികളെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ നിയമനടപടികൾ നേരിടുകയാണെന്നും ട്രംപിന്റെ വ്യക്തമാക്കി. അനധികൃതമായ കുടയേറ്റം തടയുമെന്നും അതുവഴി രാജ്യത്തേക്ക് വരുന്ന മയക്കുമരുന്നിന്റെ അളവ് ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തികളിലെ ആക്രമണങ്ങൾ തടയുന്നതിനായുള്ള നടപടികളെടുക്കുമ
വാഷിങ്ടൺ: അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി വിദേശീയരെ ജോലിയിൽ നിയമിക്കാൻ അനുവദിക്കില്ലെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുടിേയറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടുമെന്ന പ്രഖ്യാപനവും ട്രംപ് ആവർത്തിച്ചു.
അയോവയിൽ ട്രംപ് നടത്തിയ പ്രഖ്യാപനത്തെ കൈയടിയോടെയാണ് ജനം സ്വാഗതംചെയ്തത്. ഇന്ത്യൻ ഐ.ടി മേഖലയിലടക്കം വൻ തിരിച്ചടിക്ക് കാരണമായേക്കാവുന്ന തീരുമാനമാണ് ഇപ്പോൾ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
അവസാനത്തെ അമേരിക്കക്കാരനെയും സംരക്ഷിക്കാൻ നമ്മൾ പോരാടും. അമേരിക്കയിലേക്കു തൊഴിലവസരങ്ങൾ മടക്കിക്കൊണ്ടു വരുമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പട്ട രണ്ട് ഐ.ടി കമ്പനികൾ വിദേശ തൊഴിലാളികളെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ നിയമനടപടികൾ നേരിടുകയാണെന്നും ട്രംപിന്റെ വ്യക്തമാക്കി. അനധികൃതമായ കുടയേറ്റം തടയുമെന്നും അതുവഴി രാജ്യത്തേക്ക് വരുന്ന മയക്കുമരുന്നിന്റെ അളവ് ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തികളിലെ ആക്രമണങ്ങൾ തടയുന്നതിനായുള്ള നടപടികളെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരുൾപ്പടെയുള്ളവരാണ് എച്ച്-1ബി വിസയിൽ യു.എസ്സിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നത്. പ്രഖ്യാപനം ട്രംപ് നടപ്പാക്കിയാൽ ഇവരെ അത് ബാധിക്കും. 2015-ൽ ഡിസ്നി വേൾഡും രണ്ട് പുറംകരാർ കമ്പനികളും തദ്ദേശീയരായ ജീവനക്കാരെ മാറ്റി വിദേശീയരെ ജോലിക്കു നിയമിച്ചിരുന്നു. ഇതിന്റെപേരിൽ കേസ് നിലനിൽക്കുന്നുണ്ട്.