ചൈനയിലേക്ക് പറക്കവെ മലേഷ്യേൻ വിമാനം കാണാതായതിനിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനാണെന്ന് വെളിപ്പെടുത്തൽ. ഇതുമാത്രമല്ല, യുക്രൈന് മുകളിൽ മലേഷ്യൻ വിമാനം വെടിവച്ച് വീഴ്‌ത്തിയതിനുപിന്നിലും റഷ്യയാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ വ്യോമയാന വിദഗ്ധൻ രംഗത്തെത്തി.

അമേരിക്കക്കാരനായ ശാസ്ത്ര സാങ്കേതിക വിദഗ്ധൻ ജെഫ് വൈസാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്. ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത എംഎച്ച് 370-യുടെ തിരോധാനത്തിന് പിന്നിലും 2014 ജുലൈയിൽ യുക്രൈന് മുകളിൽ എംഎച്ച് 117 വെടിവച്ച് വീഴ്‌ത്തിയതിന് പിന്നിലും പുട്ടിനാണെന്ന് വിശ്വസിക്കാൻ തെളിവുണ്ടെന്നാമ് ജെഫ് വൈസിന്റെ നിഗമനം

ബ്രിട്ടീഷ് അന്വേഷണ ഏജൻസിയായ ബെല്ലിങ്ക്യാറ്റ് വിമാന ദുരന്തങ്ങളെക്കുറിച്ച് നടത്തിയ പഠനറിപ്പോർട്ടിലാണ് ജെഫ് വീസിന്റെ വെളിപ്പെടുത്തലുകൾ ഉള്ളത്. റശ്യയുടെ ബക്ക്-എം1 മിസൈലാണ് യുക്രൈന് മുകളിൽ എംഎച്ച് 117 വിമാനത്തെ വീഴ്‌ത്തിയതെന്ന് പഠനത്തിൽ പറയുന്നു. ആംസ്റ്റർഡാമിൽനിന്ന് കോലാലംപുരിലേക്ക് പറന്ന വിമാനത്തിൽ 203 യാത്രക്കാരും 15 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടു.

വിമാനം വീഴ്‌ത്തിയത് റഷ്യൻ സേനയുടെ പരമാധികാരി കൂടിയായ പ്രസിഡന്റ് വഌദിമിർ പുട്ടിന്റെ നിർദ്ദേശപ്രകാരമായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനം വെടിവച്ചിടാൻ തക്ക പ്രകോപനം എന്താണെന്ന് അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ അറിവോടെയാണ് ഇതു നടന്നതെന്ന് വ്യക്തമാണെന്ന് ജെഫ് വൈസ് പറയുന്നു.

കോലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പറക്കവെ കാണാതായ എംഎച്ച് 370 വിമാനം റഷ്യ തട്ടിയെടുക്കുകയായിരുന്നുവെന്നും അത് കസാഖ്‌സ്താനിൽ രഹസ്യമായി ലാൻഡ് ചെയ്തിട്ടുണ്ടെന്നുമുള്ള ആരോപണം നേരത്തെ വൈസ് നടത്തിയിരുന്നു. കസാഖ്‌സ്താനിൽനിന്ന് റഷ്യ പാട്ടത്തിനെടുത്ത ബൈക്കനോർ കോസ്‌മോഡ്രോമിലാണ് വിമാനം ഇറക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.