- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യത്തിൽ ആശയങ്ങൾ തമ്മിലാണ് പോരാടേണ്ടത്; ആയുധങ്ങൾ കൊണ്ടല്ല; അക്രമരാഷ്ട്രീയം അവസാനിപ്പിച്ചേ പറ്റൂ; ഇനിയൊരാൾക്കും തന്റെ അനുഭവം ഉണ്ടാകരുത്; പാവപ്പെട്ടവർക്ക് സാന്ത്വനമേകി സ്വജീവിതത്തിലൂടെ കടപ്പാട് വീട്ടും; കളിക്കിടെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുവന്ന ആ ബോംബിനും തകർക്കാനാവാത്ത ആത്മവിശ്വാസത്തോടെ ഇനിയും ഉയരങ്ങളിലേക്ക് കുതിക്കും; ഡോ അസ്ന മറുനാടനോട്
കണ്ണൂർ: ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കണ്ണൂരുകാർ ഓർമ്മിക്കും പൂവത്തൂരിലെ അസ്നയെ. അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ ആദ്യത്തെ കുട്ടിയാണ് അസ്ന. വലതുകാൽ നഷ്ടപ്പെട്ടെങ്കിലും അസ്ന ഇന്ന് ഡോക്ടറാണ്. നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അസ്ന ഹൗസ് സർജൻസി ആരംഭിക്കുകയാണ്. നാടിന്റെ പിൻതുണയിൽ പഠിച്ചു മിടുക്കിയായ അസ്ന മെഡിക്കൽ പഠനം കഴിഞ്ഞ് സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാനും അവർക്ക് സാന്ത്വനമേകാനും തന്റെ മെഡിക്കൽ പഠനം ഉപയോഗപ്പെടണമെന്നാണ് അസ്നയുടെ ആഗ്രഹം. സ്വജീവിതത്തിലൂടെ കടപ്പാടുകൾ വീട്ടാൻ ശ്രമിക്കുമെന്ന് അസ്ന മറുനാടൻ മലയാളിയോട് പറഞ്ഞു. ഹൗസ് സർജൻസിക്ക് ശേഷം പി.ജി.ക്ക് ചേരണമെന്നും അസ്ന ആഗ്രഹിക്കുന്നു. 2000 സെപ്റ്റംബർ 27 ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൂവത്തൂരിലെ ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ബിജെപി.ക്കാർ അസ്നയുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞത്. അന്ന് അസ്നക്ക് പ്രായം അഞ്ച്. പൂവത്തൂർ എൽ.പി. സ്‌ക്കൂളിലെ ബൂത്തിന് പിറകിലായിരുന്നു അസ്നയുടെ വീട്. ത
കണ്ണൂർ: ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കണ്ണൂരുകാർ ഓർമ്മിക്കും പൂവത്തൂരിലെ അസ്നയെ. അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ ആദ്യത്തെ കുട്ടിയാണ് അസ്ന. വലതുകാൽ നഷ്ടപ്പെട്ടെങ്കിലും അസ്ന ഇന്ന് ഡോക്ടറാണ്. നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അസ്ന ഹൗസ് സർജൻസി ആരംഭിക്കുകയാണ്.
നാടിന്റെ പിൻതുണയിൽ പഠിച്ചു മിടുക്കിയായ അസ്ന മെഡിക്കൽ പഠനം കഴിഞ്ഞ് സർക്കാർ സർവ്വീസിൽ സേവനമനുഷ്ഠിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാനും അവർക്ക് സാന്ത്വനമേകാനും തന്റെ മെഡിക്കൽ പഠനം ഉപയോഗപ്പെടണമെന്നാണ് അസ്നയുടെ ആഗ്രഹം. സ്വജീവിതത്തിലൂടെ കടപ്പാടുകൾ വീട്ടാൻ ശ്രമിക്കുമെന്ന് അസ്ന മറുനാടൻ മലയാളിയോട് പറഞ്ഞു. ഹൗസ് സർജൻസിക്ക് ശേഷം പി.ജി.ക്ക് ചേരണമെന്നും അസ്ന ആഗ്രഹിക്കുന്നു.
2000 സെപ്റ്റംബർ 27 ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പൂവത്തൂരിലെ ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ബിജെപി.ക്കാർ അസ്നയുടെ വീട്ടുമുറ്റത്തേക്ക് ബോംബെറിഞ്ഞത്. അന്ന് അസ്നക്ക് പ്രായം അഞ്ച്. പൂവത്തൂർ എൽ.പി. സ്‌ക്കൂളിലെ ബൂത്തിന് പിറകിലായിരുന്നു അസ്നയുടെ വീട്. തെരഞ്ഞെടുപ്പിലെ വാശിയും വൈരാഗ്യവുമൊന്നും അറിയാത്ത അസ്ന മൂന്ന് വയസ്സുള്ള അനുജൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു.
കോൺഗ്രസ്സിന് ഭൂരിപക്ഷമുള്ള രണ്ട് വാർഡുകളാണ് ഈ സ്‌ക്കൂളിലെ ബൂത്തിൽ ഒരുക്കിയത്. ഈ വാർഡുകൾ പിടിച്ചടക്കുക എന്ന ബിജെപി.യുടെ താത്പര്യമാണ് അക്രമത്തിൽ കലാശിച്ചത്. വ്യാജപേരിൽ ഒരു ബിജെപി. പ്രവർത്തകൻ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ വന്നു. ഇത് കോൺഗ്രസ്സുകാർ ബൂത്തിൽ വെച്ച് ചോദ്യം ചെയ്തു. ഇതോടെ ബൂത്തിനകത്തും പുറത്തും സംഘർഷമായി.
ബൂത്ത് പിടിച്ചടക്കാനുള്ള ബിജെപി. ശ്രമം ബോംബേറിൽ കലാശിച്ചു. ഒരു ബോംബ് വന്ന് വീണത് അസ്നയുടെ വീട്ടുമുറ്റത്തായിരുന്നു. പ്രശ്നം സങ്കീർണ്ണമായതോടെ അമ്മ ശാന്ത അസ്നയേയും ആനന്ദിനേയും വീട്ടിനകത്തേക്ക് കൊണ്ടു വരാനുള്ള ശ്രമത്തിനിടയിലാണ് ബോബ് സ്ഫോടനം നടന്നത്. കളിച്ചു കൊണ്ടിരിക്കയായിരുന്ന അസ്നയും ആനന്ദും മുറ്റത്ത് തെറിച്ചു വീണു.
ബോംബിന്റെ ചീളു തട്ടി അമ്മ ശാന്തക്കും പരിക്കേറ്റു. അസ്നയുടെ വലതുകാൽ മുറ്റത്ത് ചിന്നി ച്ചിതറി അനുജൻ ചോരയിൽ മുങ്ങി കിടന്നു. നാട്ടുകാരെത്തി മൂവരേയും തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെനിന്ന് കോഴിക്കോട്ടേക്ക്. തുടർ ചികിത്സക്കായി കൊച്ചിയിലും. എന്നാൽ ഈ ചികിത്സ കൊണ്ടൊന്നും അസ്നയുടെ പരിക്കിന്റെ ഗൗരവം കുറക്കാനായില്ല. മുട്ടിന് മുകളിൽ വെച്ച് ആ പിഞ്ചുകാൽ മുറിച്ചു മാറ്റി. പിന്നീട് ഏറെക്കാലം ആശുപത്രി വാസം.
പിന്നീട് കൃത്രിമകാലിലൂടെ നടക്കാനുള്ള പരിശീലനം. വേദനയുടെ ലോകത്ത് അസ്ന മോചിതയാകാൻ വർഷങ്ങളെടുത്തു. വളരുന്നതിനുസരിച്ച് കൃത്രിമകാൽ മാറ്റണം. ്അപ്പോൾ വീണ്ടും വേദന അനുഭവിക്കണം. വേദന തിന്ന് കഴിയുമ്പോഴും അവൾ പഠിച്ചു മിടുക്കിയായി. എസ്. എസ്. എൽ. സി, പ്ലസ് ടു, വിജയങ്ങൾ അനായാസം നേടി. പിന്നീട് മെഡിക്കൽ പ്രവേശനം. അവിടേയും അസ്നക്ക് വൈകല്യം പ്രയാസങ്ങൾ സൃഷ്ടിച്ചു.
മൂന്നാം നിലയിലായിരുന്നു ക്ലാസ്. നടന്നു കയറാൻ സഹായികൾ വേണ്ടി വന്നു. വിഷയം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിലെത്തി. നടപടി ഉടൻ ഉണ്ടായി. അസ്നക്കു വേണ്ടി മെഡിക്കൽ കോളേജ് ക്ലാസ് മുറിയിൽ എത്താൻ ലിഫ്റ്റ് അനുവദിക്കപ്പെട്ടു. കോൺഗ്രസ്സ് നേതൃത്വം അസ്നക്ക് നാട്ടിൽ വീട് പണിതു നൽകി. 15 ലക്ഷം രൂപയുടെ സഹായവും നൽകി.
ജനാധിപത്യത്തിൽ ആശയങ്ങൾ തമ്മിലാണ് പോരാടേണ്ടത്. ആയുധങ്ങൾ കൊണ്ടല്ല. അക്രമരാഷ്ട്രീയം അവസാനിപ്പിച്ചേ പറ്റൂ. ഇനിയൊരാൾക്കും ഇത്തരമൊരനുഭവം ഉണ്ടാവരുത്. അസ്ന പറയുന്നു. അന്ന് ബോംബെറിഞ്ഞ കേസിൽ ബിജെപി. നേതാവും ഇപ്പോൾ സിപിഎം. കാരനുമായ കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകൻ ഉൾപ്പെടെ 14 പ്രതികളേയും കോടതി ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.