പാലക്കാട്: നഗരമധ്യത്തിലെ വയോധികനായ ഹോമിയോ ഡോക്ടറുടെ വീട്ടിൽനിന്ന് 65 പവൻ ആഭരണം മോഷണം പോയെന്ന പരാതി വ്യാജം. വീട്ടുജോലിക്കാരിയായ സ്ത്രീയ ബലാത്സംഗം ചെയ്തത് മറച്ചുവെക്കാനായാണ് മോഷണക്കഥ മെനഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ ഒമ്പത് രാത്രി 10നും 10ന് പുലർച്ചെ ആറിനും ഇടയിൽ പാലക്കാട് ഹെഡ്‌പോസ്‌റ്റോഫിസിന് സമീപത്തെ ഡോ. പി.ജി. മോനോന്റെ വീട്ടിലെ വിഗ്രഹത്തിൽ ചാർത്തിയ 65 പവൻ നഷ്ടപ്പെട്ടു എന്നായിരുന്നു പരാതി. നഗരത്തോട് ചേർന്നു കിടക്കുന്ന രാമനാഥപുരത്താണ് മകൻ കൃഷ്ണമോഹൻ താമസിക്കുന്നത്. അന്വേഷണത്തിൽ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.

മധ്യവയസ്‌കയായ ജോലിക്കാരിയെ ബലാത്സംഗം ചെയ്തത് മറച്ചുവെക്കാനായാണ് മോഷണക്കഥ മെനഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ ഒൻപതിന് രാത്രി 10-നും പത്തിന് പുലർച്ചെ ആറിനും ഇടയിൽ, പാലക്കാട് ഹെഡ് പോസ്റ്റോഫീസിന് സമീപത്തെ ഡോ. പി.ജി. മേനോന്റെ വീട്ടിലെ വിഗ്രഹത്തിൽ ചാർത്തിയ എഴുപതോളം പവൻ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. അഞ്ച് വാതിലുകൾ കടന്നാൽ മാത്രമേ വിഗ്രഹത്തിനടുത്തെത്തൂ. എന്നാൽ ഒരു വാതിൽപോലും പൊളിക്കാതെയാണ് സ്വർണം നഷ്ടപ്പെട്ടിരിക്കുന്നത്. വീട്ടിലുള്ളവരുടേതല്ലാതെ വിരലടയാളങ്ങളൊന്നും കാര്യമായി ലഭിച്ചിരുന്നില്ല. വീട്ടിൽ ജോലിക്കുനിന്നിരുന്ന അമ്പത്തിയഞ്ചുകാരിയെ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

മോഷണക്കുറ്റമാരോപിച്ച് മുമ്പും ഇവിടെനിന്ന് ജോലിക്കാരികളെ ഒഴിവാക്കിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. വീടുമായി ബന്ധമുണ്ടായിരുന്ന മുഴുവൻ ആളുകളിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. മുമ്പ് മോഷണം പോയെന്ന് പറയുന്ന ആഭരണങ്ങൾ പിന്നീട് വിഗ്രഹത്തിലുണ്ടായിരുന്നുവെന്നും പൊലീസിന് സംശയിക്കുന്നു. എസ്‌പി പ്രതീഷ്‌കുമാർ, എ.എസ്‌പി പൂങ്കുഴലി എന്നിവരുടെ മേൽനോട്ടത്തിൽ ടൗൺ നോർത്ത് സിഐ ആർ. ശിവശങ്കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.

കേസിൽ വീട്ടുടമസ്ഥൻ ഡോ. പി. ഗോവിന്ദമേനോൻ (പി.ജി. മേനോൻ-93), മകൻ ഡോ. കൃഷ്ണമോഹൻ (56) എന്നിവർക്കെതിരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ജോലിക്കാരിയെ രഹസ്യമൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ഡോ. പി.ജി. മേനോനും മകനും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത് മൂടിവെക്കാനാണ് 65 പവൻ മോഷണം പോയെന്ന് വ്യാജപരാതി നൽകിയത്. വർഷങ്ങൾക്ക് മുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് 13 പവൻ മോഷണം പോയെന്ന പരാതിയാണ് നൽകിയത്.

ഒന്നര വർഷം മുമ്പാണ് ജോലി ചെയ്യുന്ന സ്ത്രീ വീട്ടിലെത്തിയത്. എത്തി, രണ്ട് മാസം കഴിഞ്ഞപ്പോൾ മേനോൻ ഇവരെ ബലാത്സംഗം ചെയ്തതായി സ്ത്രീ പൊലീസിനോട് പറഞ്ഞു. സംഭവം പുറത്ത് പറയാതിരിക്കാനായി വിവാഹ വാഗ്ദാനം നൽകി പീഡനം തുടർന്നു. പിന്നീട്, ഡോക്ടറുടെ മകനും ബലാത്സംഗത്തിനിരയാക്കിയതായി സ്ത്രീ പൊലീസിന് മൊഴി നൽകി. ഡോ. പി.ജി. മേനോൻ പറഞ്ഞ പ്രായത്തിലും പൊലീസ് സംശയം പ്രകടിപ്പിച്ചു. 93 വയസായി എന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ 85നടുത്ത് പ്രായമേ ഉള്ളൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.