- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ 'യക്ഷി'യിൽ അറിഞ്ഞോ അറിയാതെയോ അധികാരം സ്ഥാപിച്ചാൽ എങ്ങനെ പൊറുക്കും? ഇടതുസർക്കാർ അതുതടയാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷ; കാനായി കുഞ്ഞിരാമന്റെ എൺപതാം പിറന്നാളിന് നൃത്ത ശിൽപം അവതരിപ്പിക്കാനുള്ള ക്ഷണം നിരസിച്ചത് വിഷമത്തോടെയെങ്കിലും ഒഴിവാക്കാനായില്ലെന്ന് ഡോ.രാജശ്രീ വാര്യർ
തിരുവനന്തപുരം: ശിൽപി കാനായി കുഞ്ഞി രാമന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ചും അദ്ദേഹത്തിന്റെ ശിൽപമായ മലമ്പുഴ യക്ഷിക്ക് അമ്പത് തികയുന്നതിന്റെയും ഭാഗമായി തലസ്ഥാനത്ത് സർക്കാർ അദ്ദേഹത്തെ ആദരിക്കുകയാണ്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഇന്നുമുതൽ മൂന്ന് ദിവസത്തേക്കാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റേയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ ഭാരത് ഭവനും ലളിതകലാ അക്കാദമിയും തിരുവനന്തപുരം നഗരസഭയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാംസ്കാരിക സന്ധ്യയുടെ ആവിഷ്‌ക്കാരവും സംവിധാനവും നിർവ്വഹിക്കുന്നത് നാടക, സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂരാണ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) ട്രസ്റ്റിനാണ് പരിപാടിയുടെ മേൽനോട്ടം.എന്നാൽ,പരിപാടികളിൽ യക്ഷി എന്ന നൃത്തശിൽപം അവതരിപ്പിക്കാമെന്നേറ്റ് രാജശ്രീ വാര്യർ പിന്മാറിയത് വിവാദമായിരിക്കുകയാണ്. താൻ സംവിധാനം ചെയ്ത നൃത്തശിൽപ്പം പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്തു
തിരുവനന്തപുരം: ശിൽപി കാനായി കുഞ്ഞി രാമന്റെ എൺപതാം പിറന്നാളിനോടനുബന്ധിച്ചും അദ്ദേഹത്തിന്റെ ശിൽപമായ മലമ്പുഴ യക്ഷിക്ക് അമ്പത് തികയുന്നതിന്റെയും ഭാഗമായി തലസ്ഥാനത്ത് സർക്കാർ അദ്ദേഹത്തെ ആദരിക്കുകയാണ്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും പരിസരത്തുമുള്ള നാല് വേദികളിലായി ഇന്നുമുതൽ മൂന്ന് ദിവസത്തേക്കാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റേയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ ഭാരത് ഭവനും ലളിതകലാ അക്കാദമിയും തിരുവനന്തപുരം നഗരസഭയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാംസ്കാരിക സന്ധ്യയുടെ ആവിഷ്‌ക്കാരവും സംവിധാനവും നിർവ്വഹിക്കുന്നത് നാടക, സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂരാണ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) ട്രസ്റ്റിനാണ് പരിപാടിയുടെ മേൽനോട്ടം.എന്നാൽ,പരിപാടികളിൽ യക്ഷി എന്ന നൃത്തശിൽപം അവതരിപ്പിക്കാമെന്നേറ്റ് രാജശ്രീ വാര്യർ പിന്മാറിയത് വിവാദമായിരിക്കുകയാണ്. താൻ സംവിധാനം ചെയ്ത നൃത്തശിൽപ്പം പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്തു എന്ന മട്ടിൽ സംഘാടകർ പ്രചരിപ്പിച്ചതാണ് രാജശ്രീയെ വിഷമത്തിലാക്കിയത്.നൃത്തശിൽപ്പത്തിന്റെ പേരിലുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ച് ഡോ. രാജശ്രീ തുറന്നു പറയുന്നു.
'കാനായി കുഞ്ഞിരാമനെപ്പോലെയുള്ള പ്രതിഭയുടെ മുന്നിൽ അദ്ദേഹത്തിന്റെ യക്ഷിയെപ്പറ്റിയുള്ള നൃത്തശിൽപം അവതരിപ്പിക്കാനുള്ള അവസരം ഭാഗ്യമായാണു ഞാൻ കരുതുന്നത്. ഒരുപക്ഷേ രാം കിങ്കർ ബൈജിനെ ഒക്കെപ്പോലെ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭമതിയായ ശിൽപ്പികളിലൊരാളാണ് കാനായി. യക്ഷി വലിയൊരു ഉത്തരവാദിത്തമാണ് പ്രത്യേകിച്ചും അതിന്റെ സ്രഷ്ടാവിന്റെ മുന്നിൽ അവതരിപ്പിക്കുമ്പോൾ. പക്ഷേ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് എന്നൊന്നില്ലേ. കേരളത്തിൽ ഒട്ടും വില ലഭിക്കാത്ത ഒന്നാണത്. പക്ഷേ ബോധപൂർമാണെങ്കിലും അല്ലെങ്കിലും എന്റെ ആശയത്തിനുമേൽ മറ്റൊരാൾ അവകാശം പറയുമ്പോൾ എനിക്കു പ്രതിരോധിക്കാതിരിക്കാനാവില്ല. അതുകൊണ്ടാണ് ഏറെ വിഷമത്തോടെയാണെങ്കിലും യക്ഷി അവതരിപ്പിക്കാൻ സാധിക്കാത്തത്. അതിനു ചില റെക്കോർഡിങ്ങുകളും ആവശ്യമായിരുന്നു''.
''കാനായി കുഞ്ഞിരാമൻ എന്ന പ്രതിഭയെ സംസ്ഥാന സർക്കാർ ആദരിക്കുമ്പോൾ എന്റെ സാന്നിധ്യം കൊണ്ടോ അസാന്നിധ്യം കൊണ്ടോ മംഗളകരമായ ആ ചടങ്ങ് അലങ്കോലമാകരുത് എന്നെനിക്കാഗ്രഹമുണ്ട്. പക്ഷേ ഇങ്ങനെയുള്ള അവസ്ഥയിൽ പ്രതികരിക്കാതിരിക്കാനുമെനിക്കാവുന്നില്ല. അതുകൊണ്ടു തന്നെ പരിപാടിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കില്ല. യക്ഷിയുടെ അരങ്ങേറ്റം അദ്ദേഹത്തിനു മുന്നിൽ ഉടനെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. എനിക്കു പറയാനുള്ളതിതാണ് മറ്റൊരാളുടെ ആശയത്തിനുമേൽ അറിഞ്ഞോ അറിയാതെയോ അധികാരം സ്ഥാപിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതു തടയുന്നതിനുള്ള നടപടികൾ ഒരു ഇടതുസർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നു.''- ഡോ. രാജശ്രീ പറയുന്നു.
ഏപ്രിൽ രണ്ടിന് വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാനായിയുടെ ശിൽപ കലയിലെയും ജീവിതത്തിലെയും അപൂർവ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ന്യൂസ് ഫോട്ടോഗ്രാഫർ ജിതേഷ് ദാമോദർ ഒരുക്കുന്ന ഫോട്ടോ പ്രദർശനത്തിന്റെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും.
വൈകിട്ട് ആറിന് യക്ഷി ശിൽപത്തിന്റെ ദാർശനികതയെക്കുറിച്ച് ചർച്ച നടത്തും. കാനായി കുഞ്ഞിരാമനും മുല്ലക്കര രത്നാകരൻ എംഎൽഎയുമടക്കമുള്ളവർ പങ്കെടുക്കും. രാത്രി എട്ടിന് 'സാഗരകന്യക' എന്ന നൃത്ത ശിൽപം ഉണ്ടായിരിക്കും. അവതരണം ജയപ്രഭ മേനോൻ, സംവിധാനം പ്രമോദ് പയ്യന്നൂർ. ഏപ്രിൽ മൂന്നിന് വൈകിട്ട് നാലിന് 'കാനായിക്ക് എൺപത് വയസ്സ്-ശിൽപകലയുടെ ചരിത്രവും ഭാവിയും' എന്ന സെമിനാർ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് 'ശിൽപ സംഗീതിക' എന്ന ഗാനസന്ധ്യ നടക്കും. സംഗീത പരിപാടിക്ക് ഗായകരായ രാജലക്ഷ്മിയും രവിശങ്കറും നേതൃത്വം നൽകും.
ഏപ്രിൽ നാലിന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും കാനായിക്ക് ആദരവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുല്ലക്കര രത്നകാരൻ എംഎൽഎ അധ്യക്ഷനാകും. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അനുഗ്രഹ പ്രഭാഷണം നടത്തും. എംപിമാരായ ശശി തരൂർ, ഡോ. എ. സമ്പത്ത്, കെ. മുരളീധരൻ എംഎൽഎ, കെടിഡിസി ചെയർമാൻ എം.വിജയകുമാർ എന്നിവർ പങ്കെടുക്കും. കാനായി കുഞ്ഞിരാമൻ മറുപടി പ്രസംഗം നടത്തും.