- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധികളിൽ തളാരാതെ പൊരുതി; ശരണ്യയുടെ സ്വപ്‌നങ്ങൾക്ക് ചിറകായി അമ്മ ശ്യാമള; ജവന്മാർക്ക് ആരോഗ്യ സുരക്ഷയൊരുക്കാൻ ശരണ്യ ഈ മാസം അവസനം മിലിട്ടറയിൽ ചുമതലയേൽക്കും
ചേർത്തല:സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വപ്‌നം കാണുന്നതിൽ പരിമിതികളുണ്ടായിരുന്നു. അത് തങ്ങളുടെ കൈപിടിയിൽ ഒതുങ്ങാത്തതാണെങ്കിൽ വീട്ടിൽ നിന്നു തന്നെ വിലക്കുകളുണ്ടാകും. എന്നാൽ ശരണ്യയുടെ സ്വപ്‌നങ്ങൾക്ക് പറന്നുയരാൻ ചിറകായത് അമ്മ ശ്യാമളയായിരുന്നു. പ്രതിസന്ധികൾ പലതുണ്ടായപ്പോഴും ശരണ്യയക്ക് കരുത്തു പകർന്ന് അമ്മയും ഒപ്പം നിന്നു. ഇപ്പോൾ ജവാന്മാർക്ക് ആരോഗ്യ സുരക്ഷയൊരുക്കാൻ അവസരവും. ക്ഷീരകർഷകനായ വയലാർ പഞ്ചായത്ത് 11-ാം വാർഡിൽ ദർപ്പത്തറവീട്ടിൽ പ്രതാപന്റെയും കയർതൊഴിലാളി ശ്യാമളയുടെയും മകൾ ഡോ.ശരണ്യ പ്രതാപൻ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഈ മാസം അവസാനത്തോടെ മിലിട്ടറിയിൽ ഡോക്ടറായി ചുമതലയേൽക്കും. ചെറുപ്പത്തിൽ അദ്ധ്യാപികയാകാനായിരുന്നു ശണ്യയുടെ ആഗ്രഹം.പക്ഷേ എസ്.എസ്.എൽ.സി പഠിക്കുമ്പോഴാണ് അദ്ധ്യാപികയാവണമെങ്കിൽ ഡിഗ്രി മാത്രം പോര പണവും നൽകേണ്ടിവരുമെന്ന് അറിഞ്ഞത്. അതോടെ ആ ആഗ്രഹം പെട്ടിയിട്ടു പൂട്ടി. ഡോക്ടർ എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ കുടുംബത്തിന്. ഹയർ സെക്കൻഡറി സ്ക
ചേർത്തല:സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വപ്‌നം കാണുന്നതിൽ പരിമിതികളുണ്ടായിരുന്നു. അത് തങ്ങളുടെ കൈപിടിയിൽ ഒതുങ്ങാത്തതാണെങ്കിൽ വീട്ടിൽ നിന്നു തന്നെ വിലക്കുകളുണ്ടാകും. എന്നാൽ ശരണ്യയുടെ സ്വപ്‌നങ്ങൾക്ക് പറന്നുയരാൻ ചിറകായത് അമ്മ ശ്യാമളയായിരുന്നു. പ്രതിസന്ധികൾ പലതുണ്ടായപ്പോഴും ശരണ്യയക്ക് കരുത്തു പകർന്ന് അമ്മയും ഒപ്പം നിന്നു. ഇപ്പോൾ ജവാന്മാർക്ക് ആരോഗ്യ സുരക്ഷയൊരുക്കാൻ അവസരവും. ക്ഷീരകർഷകനായ വയലാർ പഞ്ചായത്ത് 11-ാം വാർഡിൽ ദർപ്പത്തറവീട്ടിൽ പ്രതാപന്റെയും കയർതൊഴിലാളി ശ്യാമളയുടെയും മകൾ ഡോ.ശരണ്യ പ്രതാപൻ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഈ മാസം അവസാനത്തോടെ മിലിട്ടറിയിൽ ഡോക്ടറായി ചുമതലയേൽക്കും.
ചെറുപ്പത്തിൽ അദ്ധ്യാപികയാകാനായിരുന്നു ശണ്യയുടെ ആഗ്രഹം.പക്ഷേ എസ്.എസ്.എൽ.സി പഠിക്കുമ്പോഴാണ് അദ്ധ്യാപികയാവണമെങ്കിൽ ഡിഗ്രി മാത്രം പോര പണവും നൽകേണ്ടിവരുമെന്ന് അറിഞ്ഞത്. അതോടെ ആ ആഗ്രഹം പെട്ടിയിട്ടു പൂട്ടി. ഡോക്ടർ എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ കുടുംബത്തിന്. ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരാണ് എൻട്രൻസ് എഴുതുവാൻ പ്രേരിപ്പിച്ചത്.എൻട്രൻസ് പരീക്ഷയിൽ 1618-ാം റാങ്ക് ലഭിച്ചതോടെ തിരുവനന്തപുരം വട്ടപ്പാറ ഉത്രാടം തിരുനാൾ അക്കാഡമി ഒഫ് മെഡിക്കൽ സയൻസിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചു. പിന്നീട് അങ്ങോട്ട് പ്രതിസന്ധിയുടെ ഘോഷയാത്രയായിരുന്നു ഈ കുടുംബത്തിന്.
2011ലാണ് ശരണ്യയ്ക്ക് മെഡിക്കൽ പ്രവേശനം ലഭിച്ചപ്പോൾ.തന്റെ ചെറിയ കുടിലിലേയ്ക്ക് വഴിയില്ലായെന്ന കാരണത്താൽ ബാങ്ക് അധികൃതർ വിദ്യാഭ്യാസ വായ്പ നിഷേധിച്ചപ്പോൾ നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാർത്ഥനയും സഹായങ്ങളും ശരണ്യയ്ക്ക് തുണയായി.അവസാനം ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിൽ വയലാറിലെ ബാങ്ക് അധികൃതർക്ക് വായ്പ അനുവദിക്കേണ്ടി വന്നത് ദൈവ നിശ്ചയം.
ഇവിടെ വാർഷിക ഫീസ് 1.38 ലക്ഷമായിരുന്നെങ്കിലും സ്‌കോളർഷിപ്പ് ലഭിച്ചതിനാൽ 25,000 രൂപ മതിയായിരുന്നു. വയലാറിലെ ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.വായ്പ ലഭിക്കാതായതോടെ നാട്ടുകാരുടെ സഹായത്തോടെ ആദ്യഗഡു അടച്ചു.എന്നാൽ വായ്പയ്ക്ക് ജാമ്യം നൽകുന്ന സ്ഥലവും വീടും മാനേജർക്ക് പിടിച്ചില്ല. വീട്ടിലേക്ക് വഴി ഇല്ലെന്നുംമറ്റും തൊടുന്യായം പറഞ്ഞു ്അത് മുടക്കാൻ ശ്രമിച്ചു. പഠനം മുടങ്ങുമെന്ന അവസ്ഥയിലായതോടെ സഹോദരൻ പ്രശാന്ത് ഡൽഹിയിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ടു. അവർ ഇടുക്കി മുൻ എംപി പി.ടി.തോസുമായി ബന്ധപ്പെട്ടു തുടർന്ന് അദ്ദേഹം ഇടപെട്ടു.
ഇതോടെ ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വായ്പ കിട്ടി.പഠന ചെലവ് വായ്പയായി കിട്ടിയെങ്കിലും പരീക്ഷാ ഫീസ് സ്വന്തമായി അടയ്ക്കണമായിരുന്നു.പിന്നീട് ഇതിനായി അച്ഛനും അമ്മയും നെട്ടോട്ടമോടി.പലപ്പോഴും കടം വാങ്ങിയാണ് ഫീസടച്ചതെന്ന് അമ്മ ശ്യാമള പറയുന്നു.പരീക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന ദിവസമായിട്ടും രണ്ടായിരം രൂപ ശരിയാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കടം വാങ്ങിയപണവുമായി ചേർത്തലയിലെ ബാങ്ക് ശാഖയിൽ ചെന്നപ്പോൾ ടോക്കൺ തീർന്നെന്ന് പറഞ്ഞ് സെക്യൂരിറ്റി തള്ളിമാറ്റി.
ഇതിനിടയിൽ പിന്നിൽ നിന്ന ആരോ എന്റെ കൈയിലേക്ക് 165-ാം നമ്പർ ടോക്കൺ തരുകയായിരുന്നു.അയാളുടെ മുഖം പോലും നോക്കാൻ കഴിയുംമുമ്പേ ബാങ്കിനുള്ളിൽ കയറി പരീക്ഷാഫീസ് അടച്ചു.തിരിച്ചിറങ്ങിയപ്പോൾ എന്റെ ശ്രദ്ധ ടോക്കൺ തന്നയാളെയായായിരുന്നു.പലയിടത്തും പരതിയിട്ടും ആളെ കണ്ടെത്താനായില്ല. ആ സമയം എന്റെ മകൾക്കായി ഈശ്വരൻ നേരിട്ടെത്തിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് ശ്യാമള പറയുന്നു.മകൾ ഡോക്ടറായിട്ടും കയർപിരി തൊഴിൽ ശ്യാമള തുടരുന്നു. ഇപ്പോൾ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ജോലി ചെയ്യുന്ന ശരണ്യ .