- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചിട്ടും 'സുഹൃത്തുക്കളാൽ' വേട്ടയാടപ്പെട്ട് ഡോക്ടർ ഷാനവാസ്; ചോലനായ്ക്കരുടെ രക്തം വിറ്റ് കാശാക്കിയ ലോബിയുടെ ഭാഗമെന്ന സൂചനയോടെ പത്രവാർത്ത; പാവങ്ങളെ സഹായിക്കാൻ പ്രവാസി സുഹൃത്തുക്കൾ അയച്ചു കൊടുത്ത പണത്തിന്റെ കണക്ക് പറഞ്ഞ് ആക്ഷേപം
മലപ്പുറം: ആദിവാസികളുടെ ഉന്നമനത്തിലാണ് ഡോക്ടർ ഷാനവാസ് ശ്രദ്ധിച്ചത്. അതിൽ മാത്രമായിരുന്നു ഡോക്ടർ ഇടപെടൽ നടത്തിയതും. ഇതിന്റെ പേരിൽ സർക്കാരുകളുടെ പീഡനമെത്തി. അനീതി തുറന്ന് കാട്ടിയതിന് സ്ഥലം മാറ്റത്തോടെ സ്ഥലം മാറ്റൽ. ഡോക്ടറുടെ മരണത്തിലെ ദുരൂഹത ഇനിയും തീർന്നില്ല. ഇതോടെ ഇതും വിവാദത്തിലായി. ഇതിനിടെ പുതിയ വാർത്തയെത്തുന്നു. പ്ാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്ത സാമ്പിൾ വിദേശത്തേക്കു കടത്തിയ സംഭവത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഡോക്ടറെ അപകീർത്തിപ്പെടുത്തുകയാണ് മംഗളത്തിലെ വാർത്ത. ഇതുവരെ നടന്നോ എന്ന് പോലും ഉറപ്പില്ലാതെ ഡോക്ടർ ഷാനവാസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് മംഗളം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദിവാസി മേഖലയിൽ സ്തുത്യർഹമായ പ്രവർത്തിച്ചിരുന്ന ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വിധത്തിലാണ് വാർത്ത. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് ഓരോ മാസവും ലക്ഷങ്ങളാണ് എത്തിയിരുന്നതെന്ന് പറഞ്ഞ് ഷാനവാസിനെ സംശയത്തിൽ നിർത്തുന്ന വിധത്തിലാണ് വാർത്ത. രണ്ടു ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ച
മലപ്പുറം: ആദിവാസികളുടെ ഉന്നമനത്തിലാണ് ഡോക്ടർ ഷാനവാസ് ശ്രദ്ധിച്ചത്. അതിൽ മാത്രമായിരുന്നു ഡോക്ടർ ഇടപെടൽ നടത്തിയതും. ഇതിന്റെ പേരിൽ സർക്കാരുകളുടെ പീഡനമെത്തി. അനീതി തുറന്ന് കാട്ടിയതിന് സ്ഥലം മാറ്റത്തോടെ സ്ഥലം മാറ്റൽ. ഡോക്ടറുടെ മരണത്തിലെ ദുരൂഹത ഇനിയും തീർന്നില്ല. ഇതോടെ ഇതും വിവാദത്തിലായി. ഇതിനിടെ പുതിയ വാർത്തയെത്തുന്നു. പ്ാക്തന ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ രക്ത സാമ്പിൾ വിദേശത്തേക്കു കടത്തിയ സംഭവത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഡോക്ടറെ അപകീർത്തിപ്പെടുത്തുകയാണ് മംഗളത്തിലെ വാർത്ത. ഇതുവരെ നടന്നോ എന്ന് പോലും ഉറപ്പില്ലാതെ ഡോക്ടർ ഷാനവാസിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് മംഗളം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആദിവാസി മേഖലയിൽ സ്തുത്യർഹമായ പ്രവർത്തിച്ചിരുന്ന ഡോക്ടറെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വിധത്തിലാണ് വാർത്ത. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് ഓരോ മാസവും ലക്ഷങ്ങളാണ് എത്തിയിരുന്നതെന്ന് പറഞ്ഞ് ഷാനവാസിനെ സംശയത്തിൽ നിർത്തുന്ന വിധത്തിലാണ് വാർത്ത. രണ്ടു ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചോലനായ്ക്കരുടെ രക്തം ശേഖരിച്ചതെന്നാണു വിവരം എന്നു പരഞ്ഞുകൊണ്ടും അതിലെ പ്രധാനിയെന്നു സംശയിക്കപ്പെടുന്ന ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളജിൽ ഉപരിപഠനത്തിലാണെന്നും മറ്റൊരാൾ ദൂരൂഹ സാഹചര്യത്തിൽ മരിച്ചുവെന്നുമാണ് റിപ്പോർട്ട്.
ഈ ഡോക്ടറുടെ മരണം നേരത്തേ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻചർച്ചയായിരുന്നു. ആദിവാസികൾക്കിടയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഇവർക്കു കൈമാറുന്ന സഹായങ്ങൾ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഡോക്ടർ ശ്രദ്ധനേടിയിരുന്നു. ഇതെല്ലാം തട്ടിപ്പിന് വേണ്ടിയാണെന്നാണ് മംഗളത്തിലെ വാർത്ത. സർക്കാരിന്റെ നിർദ്ദേശമില്ലാതെയും സ്വന്തം തൊഴിലിൽ ശ്രദ്ധചെലുത്താതെയും ഈ ഡോക്ടർ ചോലനായ്ക്ക കോളനിയിൽ ആതുരസേവനം നടത്തുകയും അവരെ പരിശോധിക്കുകയും ചെയ്യുന്നതായി വകുപ്പുതലത്തിൽ പരാതിയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പ്രവൃത്തികൾക്കെതിരേ ഡി.എം.ഒ. അടക്കമുള്ളവർ നേരത്തേ രംഗത്തുവന്നിരുന്നു. സാധാരണ കുടുംബത്തിൽ അംഗമായ ഈ ഡോക്ടർക്ക് മരണത്തോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ താരപരിവേഷമാണു കിട്ടിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ചായിരുന്നു ആദിവാസി മേഖലയിലെ ജീവകാരുണ്യപ്രവർത്തനം. വിവിധ മേഖലകളിൽ നിന്നായി മാസം തോറും ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ എത്തിക്കൊണ്ടിരുന്നത്. യു.എ.ഇയിൽ നിന്നു മാത്രം ഒരു മാസം ഏഴു ലക്ഷത്തോളം രൂപ ഡോക്ടറുടെ അക്കൗണ്ടിലെത്തിയിരുന്നതായി പ്രവാസി സുഹൃത്തുകൾ കണക്കു നിരത്തുന്നു.
സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയ്ക്കിടെയുണ്ടായ മരണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. 2015 ഫെബ്രുവരി 13നു കോഴിക്കോട്ടുനിന്നു നിലമ്പൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു മരണം. ഡോക്ടർ ഇടപാടുകൾ നടത്തിയിരുന്ന മൂന്നു ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചിട്ടില്ല. ഡോക്ടറുടെ സുഹൃത്തും അന്നത്തെ നിലമ്പൂർ എസ്.ഐയും വിവിധ തവണകളിലായി ചോലനായ്ക്ക കോളനികൾ സന്ദർശിച്ചിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഈ എസ്.ഐ. ആദിവാസിക്കോളനികളിൽ പോയി മദ്യപിച്ചതായും അവിടുത്ത കാട്ടരുവികളിൽ നിന്നും മീൻ പിടിച്ചിരുന്നതായും നേരത്തേ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഈ എസ്.ഐ. മണിമൂളിയിൽ മണിമാളിക പണിതതും വിവിധ സംശയങ്ങൾക്കു വഴിവയ്ക്കുന്നുണ്ടെന്ന് മംഗളം പറയുന്നു.
രക്തം കടത്തിയ കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ് സംഭവസമയത്തെ പൂക്കോട്ടുംപാടം എസ്.ഐയുടെയും ഒരു പൊലീസുകാരന്റെയും മൊഴിയെടുത്തു. ചോലനായ്ക്കരുടെ രക്തം എടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണു പൊലീസുകാർ മൊഴി നൽകിയത്. അതു വിദേശത്തേക്ക് കടത്തിയതായി അറിയില്ലെന്നും അവർ മൊഴി നൽകി. ചോലനായ്ക്കരുടെ രക്തം വിദേശത്തേക്കു കടത്തിയതായ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടും വിവരങ്ങളും മംഗളം പുറത്തുകൊണ്ടുവന്നതോടെ ആരോഗ്യമന്ത്രിയും ഡി.ജി.പിയും വകുപ്പുതല പ്രാഥികാന്വേഅണങ്ങൾക്ക് ഉത്തരവിട്ടിരുന്നുവെന്നും വാർത്ത പറയുന്നു. ഇത് എങ്ങനെ ഷാനവാസിന് പുറത്തേക്ക് ആരോപണമായെത്തിയെന്നാതാണ് ദുരൂഹം.
ആദിവാസികളെ സഹായിക്കാനായി ഷാനവാസിന് നിരവധി സഹായങ്ങൾ കിട്ടുമായിരുന്നു. അത് അദ്ദേഹം തന്നെ സുതാര്യമായി ചെലവഴിക്കുകയും ചെയ്തു. അക്കൗണ്ടിലെത്തിയ ഈ തുകയെയാണ് രക്തം വിറ്റ സംഭവവുമായി കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഷാനവാസിന്റെ പേരിൽ ചാരിറ്റിയെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരക്കാരിൽ ചിലരാണ് ആദിവാസി സ്‌നേഹിയായ ഡോക്ടറെ അപകീർത്തിപ്പെടുത്തിയുള്ള വാർത്തയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്.