- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷയ വിദഗ്ദ്ധർക്കാണ് നിയമനാധികാരം എന്ന തെറ്റിദ്ധാരണയിലാണ് കത്ത് നൽകിയത്; ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളോട് താത്പര്യമില്ല; തെറ്റ് വ്യക്തമായ സാഹചര്യത്തിൽ തിരുത്തുന്നു; നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിൽ പരാതി പിൻവലിക്കുന്നതായി ഡോ ടി പവിത്രൻ
കോഴിക്കോട്: കാലടി സർവ്വകലാശാലയിലെ നിയമനുവുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കുന്നതായി ഇന്റർവ്യ ബോർഡിലെ വിഷയവിധഗ്ദ്ധന്മാരിലൊരാളായ ഡോ ടി പവിത്രൻ. പരാതി പിൻവലിക്കുന്നതായി കാണിത്ത് ഡോ പവിത്രൻ വിസിക്ക് കത്ത് നൽകി. സിപിഎം നേതാവും മുൻഎംപിയുമായ എംബി രാജേഷിന്റെ ഭാര്യ ഡോ. നിനിത കണിച്ചേരിയെ കാലടി സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ നിന്നാണ് ഡോ പവിത്രൻ പിൻവാങ്ങുന്നത്.
നിയമനം ചോദ്യം ചെയ്തുകൊണ്ട് വിസിക്ക് പരാതി നൽകിയിരുന്ന മൂന്ന് വിഷയവിധഗ്ദ്ധരിൽ ഒരാളായിരുന്നു മലയാളം സർവ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. പവിത്രൻ. അദ്ദേഹമാണ് ഇപ്പോൾ പരാതി പിൻവലിക്കുന്നതായി കാലടി സർവ്വകലാശാല വിസിക്ക് കത്ത് നൽകിയിരിക്കുന്നത്. വിഷയവിധഗ്ദ്ധർക്കാണ് നിയമനാധികാരം എന്ന തെറ്റിദ്ധാരണയിലാണ് പരാതി നൽകിയത്. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ താത്പര്യമില്ല. പരാതി നൽകിയത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പരാതി പിൻവലിക്കുകയാണെന്നും ഡോ പവിത്രൻ പരാതി പിൻവലിച്ചുകൊണ്ട് നൽകിയ കത്തിൽ പറയുന്നു.
കാലടി സർവ്വകലാശാല വിസിയാണ് ഡോ പവിത്രൻ പരാതി പിൻവലിച്ച കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം പരാതി പിൻവലിച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടില്ല.എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഡോ. ടി പവിത്രൻ തയ്യാറായിട്ടില്ല.ഡോ. ഉമർതറമേൽ, ഡോ. ടി. പവിത്രൻ, ഡോ. കെ.എം. ഭരതൻ എന്നിവരായിരുന്നു അസി. പ്രഫസർ ഇന്റർവ്യൂ ബോഡിലുണ്ടായിരുന്ന വിഷയ വിദഗ്ദ്ധർ. തങ്ങൾ നൽകിയ റാങ്ക് പട്ടിക അട്ടിമറിച്ചതായാണ് ഇവർ നേരത്തെ പരാതിപ്പെട്ടത്.
ഡോ. ഉമർതറമേൽ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.പരാതിയിൽ നിന്നും ഒരാൾ പിന്മാറുന്നത് നിനിത കണിച്ചേരിക്ക് കൂടുതൽ അനുകൂലമാകും. ഇത് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ കൂടുതൽ ദുർബലപ്പെടുകയും ചെയ്യും.അതിനിടെ നിയമന വിവാദത്തിൽ വൈസ് ചാൻസിലർ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകുമെന്നാണ് ലഭ്യമായ വിവരം. യു ജി സി ചട്ടങ്ങൾ പാലിച്ചാണ് നിനിതയുടെ നിയമനം നടന്നതെന്ന് റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചനകൾ.