- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വലിയ മദ്യപാനികൾ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ; മദ്യത്തെ ഏറ്റവും വെറുക്കുന്നത് പാക്കിസ്ഥാനികളും കുവൈത്തുകാരും
മലയാളികളുടെ മദ്യപാനശീലത്തെക്കുറിച്ച് ലോകമെങ്ങും കേട്ടുകേൾവിയുണ്ട്. എന്നാൽ, ഏറ്റവും വലിയ കുടിയന്മാർ മലയാളികളാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ആ പട്ടത്തിന് വേറെ അവകാശികളുണ്ട്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ് ഏറ്റവും വലിയ കുടിയന്മാരെന്ന് റിപ്പോർട്ട്. അതിൽത്തന്നെ മോൾഡോവക്കാർക്കാണ് കുടിയുടെ ചക്രവർത്തിപട്ടം. വർഷം ഒരു മോൾഡോവക്കാരൻ അകത്താക്കുന്നത് 178 ബോട്ടിൽ വൈനാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശുദ്ധമായ ആൽക്കഹോളിന്റെ കണക്കുകൾ പറയുകയാണെങ്കിൽ 17.4 കുപ്പി മോൾഡോവക്കാരൻ അകത്താക്കും. ബലാറസുകാർ 17.1 കുപ്പിയും ലിത്വാനിയക്കാർ 16.2 കുപ്പിയും ശുദ്ധ ആൽക്കഹോൾ അകത്താക്കുന്നു. റഷ്യ (14.5), ചെക്ക് റിപ്പബ്ലിക് (14.1), യുക്രൈൻ (13.9), അൻഡോറ (13.8), റുമാനിയ (12.9), സെർബിയ (12.6), ഓസ്‌ട്രേലിയ (12.6) എന്നിവരാണ് ആദ്യപത്തിലുള്ള കുടിയന്മാർ. സ്ലോവാക്യ, പോർച്ചുഗൽ, ഗ്രനാഡ, ഹംഗറി, ലാത്വിയ, ക്രൊയേഷ്യ, ബ്രിട്ടൻ എന്നിവയാണ് പിന്നാലെ വരുന്ന കുടിയൻ രാജ്യങ്ങൾ. പാശ്ചാത്യ സംസ്‌കാരത്തിന്റെ വക്താക്കളാണെങ്കിലും അമേരിക്കക്കാർ
മലയാളികളുടെ മദ്യപാനശീലത്തെക്കുറിച്ച് ലോകമെങ്ങും കേട്ടുകേൾവിയുണ്ട്. എന്നാൽ, ഏറ്റവും വലിയ കുടിയന്മാർ മലയാളികളാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ആ പട്ടത്തിന് വേറെ അവകാശികളുണ്ട്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലുള്ളവരാണ് ഏറ്റവും വലിയ കുടിയന്മാരെന്ന് റിപ്പോർട്ട്. അതിൽത്തന്നെ മോൾഡോവക്കാർക്കാണ് കുടിയുടെ ചക്രവർത്തിപട്ടം.
വർഷം ഒരു മോൾഡോവക്കാരൻ അകത്താക്കുന്നത് 178 ബോട്ടിൽ വൈനാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ശുദ്ധമായ ആൽക്കഹോളിന്റെ കണക്കുകൾ പറയുകയാണെങ്കിൽ 17.4 കുപ്പി മോൾഡോവക്കാരൻ അകത്താക്കും. ബലാറസുകാർ 17.1 കുപ്പിയും ലിത്വാനിയക്കാർ 16.2 കുപ്പിയും ശുദ്ധ ആൽക്കഹോൾ അകത്താക്കുന്നു. റഷ്യ (14.5), ചെക്ക് റിപ്പബ്ലിക് (14.1), യുക്രൈൻ (13.9), അൻഡോറ (13.8), റുമാനിയ (12.9), സെർബിയ (12.6), ഓസ്‌ട്രേലിയ (12.6) എന്നിവരാണ് ആദ്യപത്തിലുള്ള കുടിയന്മാർ.
സ്ലോവാക്യ, പോർച്ചുഗൽ, ഗ്രനാഡ, ഹംഗറി, ലാത്വിയ, ക്രൊയേഷ്യ, ബ്രിട്ടൻ എന്നിവയാണ് പിന്നാലെ വരുന്ന കുടിയൻ രാജ്യങ്ങൾ. പാശ്ചാത്യ സംസ്‌കാരത്തിന്റെ വക്താക്കളാണെങ്കിലും അമേരിക്കക്കാർ കുടിയുടെ കാര്യത്തിൽ ഏറെ പിന്നിലാണ്. 49-ാം സ്ഥാനമേ അവർക്കുള്ളൂ. ദിവസവും അടിച്ചുപൂസ്സായി നടക്കുന്ന മലയാളികളും പഞ്ചാബികളുമൊക്കെയുണ്ടെങ്കിലും ഇന്ത്യക്കാർക്ക് തെല്ലും അഭിമാനിക്കാൻ വക നൽകുന്നതല്ല ഈ പട്ടിക. വെറും 4.6 ലിറ്റർ ശുദ്ധ ആൽക്കഹോൾ മാത്രമേ ഇന്ത്യക്കാർ വർഷം അകത്താക്കുന്നുള്ളൂ. സ്ഥാനം 115-ാമതും.
മുസ്ലിം രാജ്യങ്ങളാണ് മദ്യ ഉപഭോഗത്തിൽ ഏറ്റവും പിന്നിലുള്ളത്. 194-ാം സ്ഥാനത്തുള്ള പാക്കിസ്ഥാനാണ് അതിലേറ്റവും പിന്നിലുള്ളത്. 0.1 ലിറ്ററാണ് പാക്കിസ്ഥാനിയുടെ ശരാശരി പ്രതിവർഷ മദ്യ ഉപഭോഗം. മൗറിത്താനിയ, ലിബിയ, കുവൈത്ത് എന്നിവിടങ്ങളിലും മദ്യോപഭോഗം സമാനമാണ്. ബംഗ്ലാദേശും സൗദി അറേബ്യയും യെമനും നൈജറും ഈജിപ്തും സോമാലിയയും ഇറാഖുമൊക്കെ ഈ പട്ടികയുടെ അവസാന ഭാഗത്തുള്ള രാജ്യങ്ങളാണ്.