- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവഴക്കിന്റെ പേരിൽ കോടതിയിലെത്തിയ കേസിന്റെ പിന്നാലെ ഒരുമിച്ച് താമസിച്ചു തുടങ്ങിയ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഇരുവരും കോടതിയിലെത്തിയത് ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന വഴക്കിന് പിന്നാലെ; യുവാവിന് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പൊലീസ്
ആലപ്പുഴ: വീട്ടുവഴക്കിനേത്തുടർന്ന് കോടതിയിലെത്തിയ കേസിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിക്കണമെന്ന് കോടതി ഉത്തരവിട്ട്ദി വസങ്ങൾക്കുശേഷം ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.ആലപ്പുഴ പുന്നപ്ര ഇടവഴിക്കൽ സബിത (24)നെയാണ് ഭർത്താവ് സന്ദീപ് (37), വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മിശ്രവിവാഹിതരായ ഇരുവരും ഏറെനാളായി അകൽച്ചയിലായിരുന്നു. ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ട സന്ദീപ് സബിതയുമായി വഴക്കിലായിരുന്നു. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ശേഷം ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണത്തിൽ ഇരുവരും നിരന്തരം വഴക്കിലായിരുന്നു. മാസങ്ങളായി സബിതയെ സന്ദീപ് ഉപദ്രവിച്ചിരുന്നതായും പറയുന്നു. വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച് ആലപ്പുഴ കുടുംബ കോടതിയിൽ കേസ് ഉള്ളതാണ്. ഇരുവരും പ്രശ്നങ്ങൾ തീർത്ത് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ഉത്തരവായത്. തുടർന്ന് വീട്ടിലേക്ക് പോയ ഇരുവരും പ്രശ്നങ്ങളില്ലാതെ താമസിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇന്ന് ഉച്ചയ്ക്
ആലപ്പുഴ: വീട്ടുവഴക്കിനേത്തുടർന്ന് കോടതിയിലെത്തിയ കേസിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിക്കണമെന്ന് കോടതി ഉത്തരവിട്ട്ദി വസങ്ങൾക്കുശേഷം ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.ആലപ്പുഴ പുന്നപ്ര ഇടവഴിക്കൽ സബിത (24)നെയാണ് ഭർത്താവ് സന്ദീപ് (37), വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മിശ്രവിവാഹിതരായ ഇരുവരും ഏറെനാളായി അകൽച്ചയിലായിരുന്നു.
ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ട സന്ദീപ് സബിതയുമായി വഴക്കിലായിരുന്നു. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ശേഷം ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണത്തിൽ ഇരുവരും നിരന്തരം വഴക്കിലായിരുന്നു. മാസങ്ങളായി സബിതയെ സന്ദീപ് ഉപദ്രവിച്ചിരുന്നതായും പറയുന്നു.
വിവാഹബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച് ആലപ്പുഴ കുടുംബ കോടതിയിൽ കേസ് ഉള്ളതാണ്. ഇരുവരും പ്രശ്നങ്ങൾ തീർത്ത് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ഉത്തരവായത്.
തുടർന്ന് വീട്ടിലേക്ക് പോയ ഇരുവരും പ്രശ്നങ്ങളില്ലാതെ താമസിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ സന്ദീപ് വഴക്കുണ്ടാക്കിയ ശേഷം സബിതയെ കത്തി ഉപയോഗിച്ച് വെട്ടുകയായരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുചക്രവാഹനങ്ങൾ വാങ്ങി മറിച്ച് വിൽക്കുന്ന ഇയാൾക്ക് മയക്കുമരുന്ന്,ക്വട്ടേഷൻ സംഘങ്ങളിൽ ബന്ധമുണ്ടായിരുന്നതായും പറയുന്നു.ആലപ്പുഴ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസും നിലവിലുള്ളതാണ്.