- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്ക് മരുന്നുകൾ വ്യാപകം; വിതരണത്തിന് മരുന്നു കടകൾ; ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെയും ലഹരി മരുന്ന് നൽകുന്ന മെഡിക്കൽ സ്റ്റോറുകൾ വ്യാപകം; മയക്കുമരുന്ന് ലോബിക്ക് ഏജന്റുമാരായി വിദ്യാർത്ഥികളും
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടെ ലഹരിമരുന്നിന് അടിമകളാക്കുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ഇത്തവണ കഞ്ചാവും ഹെറോയിനുമൊന്നുമല്ല. മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന ലഹരിമരുന്നുകൾ നിയമവിരുദ്ധമായി ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചുകൊടുക്കുന്ന സംഘങ്ങളാണ് ഇപ്പോൾ സജീവമാകുന്നത്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടെ ലഹരിമരുന്നിന് അടിമകളാക്കുന്ന സംഘങ്ങൾ വീണ്ടും സജീവമാകുന്നു. ഇത്തവണ കഞ്ചാവും ഹെറോയിനുമൊന്നുമല്ല. മെഡിക്കൽ സ്റ്റോറുകളിൽ എത്തുന്ന ലഹരിമരുന്നുകൾ നിയമവിരുദ്ധമായി ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചുകൊടുക്കുന്ന സംഘങ്ങളാണ് ഇപ്പോൾ സജീവമാകുന്നത്.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഡ്രഗ്‌സ് കൺട്രോൾ ബോർഡ് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം എറണാകുളം, കോഴിക്കോട് ജില്ലകളിൽനിന്ന് നിരവധി മെഡിക്കൽ സ്റ്റോർ ഉടമകളേയും ഏജന്റുമാരേയും പിടികൂടുകയും ചെയ്തിട്ടുണ്ട്.
ട്രൈസിപാം, കൊഡീൻ, അൽപ്രസോളാം, ലോണസിപാം എന്നീ മരുന്നുകളാണ് ഇത്തരം മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംമാത്രമേ ഇത്തരം മരുന്നുകൾ രോഗികൾക്കോ, ആവശ്യക്കാർക്കോ കൈമാറ്റം ചെയ്യാൻ പാടുള്ളുവെന്നാണ് നിയമം. എന്നാൽ ഏജന്റുമാർ മുഖേന വ്യാപകമായി ഇത്തരം മരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്ത് വൻ ലാഭമുണ്ടാക്കുകയാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ.
പ്‌ളസ്ടു, കോളേജ് വിദ്യാർത്ഥികളാണ് ഇത്തരത്തിൽ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ, ക്യാമ്പസുകളിൽ സർക്കാർ നടപ്പാക്കുന്ന ലഹരിവിമുക്തപദ്ധതി ഒട്ടും ഫലവത്താകുന്നില്ലെന്നതിന്റെ തെളിവാണിത്. കഴിഞ്ഞദിവസം തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്ന് ഇത്തരത്തിൽ മരുന്ന് വിൽക്കുന്നത് പിടികൂടിയിരുന്നു. ലഹരിക്ക് അടിമയായ ഒരു യുവാവ് മുഖാന്തിരമാണ് ഇവർ സ്‌കൂൾ കുട്ടികൾക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്നത്. ഈ യുവാവിനേയും പിടികൂടി. അതിനുമുമ്പ് നെയ്യാറ്റിൻകരയിലും ഇതേപോലെ പിടികൂടിയിരുന്നു.
ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന ഇത്തരം മരുന്നുകൾ നിരന്തരം ഉപയോഗിക്കുന്നത് ജീവനുതന്നെ ഭീഷണിയാണ്. എന്നാൽ മദ്യവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുമ്പോൾ പൊതുസമൂഹത്തെ പേടിക്കുന്നതുപോലെ ഈ മരുന്നുകൾ ഉപയോഗിച്ചാൽ പേടിക്കേണ്ടതില്ലെന്ന ബോധമാണ് പലർക്കും ധൈര്യം നൽകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
എന്നാൽ അനാവശ്യമായി ഈ മരുന്നുകളുപയോഗിക്കുമ്പോൾ അകാലത്തിൽ തങ്ങൾക്കു വന്നു ചേരുന്ന മാരകരോഗങ്ങളെക്കുറിച്ച് ആരും ബോധാവാന്മാരാകുന്നില്ല. ഇതിനെതിരെ ശക്തമായ ബോധവൽക്കരണം നടത്താനും ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.