- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജെൻ ലഹരി ഗുളികകളും ഫോറിൻ സ്റ്റാമ്പുകളും വ്യാപകം; ഉപയോഗിക്കുന്നവരിലേറെയും വിദ്യാർത്ഥികൾ; ഗുളിക ഒന്നിന് 1000 രൂപയിലേറെ വില; കോഴിക്കോട് നഗരത്തിൽ കോളേജ് വിദ്യാർത്ഥിയുടെ ജീവനെടുത്തതും ന്യൂജെൻ ഗുളിക; മയക്കുമരുന്നു മാഫിയ വീണ്ടും സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു
കോഴിക്കോട് നഗരത്തിൽ കോളേജ് വിദ്യാർത്ഥിയായ ഷാഹിൽ ദുരൂഹ സാഹചര്യത്തിൽ ലോഡ്ജ് മുറിയിൽ മരിച്ചത് ന്യൂജൻ ലഹരി മരുന്ന് ഉപയോഗിച്ചാണെന്ന് വ്യക്തമായതോടെ, സംസ്ഥാനത്ത്് മയക്ക് മരുന്ന് മാഫിയ ശക്തി പ്രാപിക്കുന്നതായി പൊലീസ്. ഷാഹിലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്ത മയക്ക് മരുന്ന് ഗുളികകൾ കേരളത്തിൽ സുലഭമാണ്. കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ശാഹിലിന്റെ മരണ കാരണമായത് മയക്ക് മരുന്ന് അമിതമായി ഉപയോഗിച്ചതാണ്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കേരളത്തിൽ അടുത്തിടെ ആയി നിരവധി കേസുകൾ ആണ് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് മയക്ക് മരുന്ന് ഗുളികകൾ, ഗോവയിൽ നിന്നും മറ്റുമായി കേരളത്തിലേക്ക് ഒഴുകുന്ന ഫോറിൻ സ്റ്റാമ്പുകൾ തുടങ്ങിയവ ഇവിടെ സുലഭമായി ലഭിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾ ആണ് ഇതിന്റെ ഉപയോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന്ത്. ഷാഹിലിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ മയക്ക് മരുന്ന് ഗുളികകൾക്ക് ഒരെണ്ണത്തിന് 1000 രൂപയാണ് വില വരുന്നത്.
കോഴിക്കോട് നഗരത്തിൽ കോളേജ് വിദ്യാർത്ഥിയായ ഷാഹിൽ ദുരൂഹ സാഹചര്യത്തിൽ ലോഡ്ജ് മുറിയിൽ മരിച്ചത് ന്യൂജൻ ലഹരി മരുന്ന് ഉപയോഗിച്ചാണെന്ന് വ്യക്തമായതോടെ, സംസ്ഥാനത്ത്് മയക്ക് മരുന്ന് മാഫിയ ശക്തി പ്രാപിക്കുന്നതായി പൊലീസ്. ഷാഹിലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്ത മയക്ക് മരുന്ന് ഗുളികകൾ കേരളത്തിൽ സുലഭമാണ്.
കഴിഞ്ഞ ദിവസം ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ശാഹിലിന്റെ മരണ കാരണമായത് മയക്ക് മരുന്ന് അമിതമായി ഉപയോഗിച്ചതാണ്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കേരളത്തിൽ അടുത്തിടെ ആയി നിരവധി കേസുകൾ ആണ് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിന്റെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് മയക്ക് മരുന്ന് ഗുളികകൾ, ഗോവയിൽ നിന്നും മറ്റുമായി കേരളത്തിലേക്ക് ഒഴുകുന്ന ഫോറിൻ സ്റ്റാമ്പുകൾ തുടങ്ങിയവ ഇവിടെ സുലഭമായി ലഭിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾ ആണ് ഇതിന്റെ ഉപയോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന്ത്.
ഷാഹിലിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ മയക്ക് മരുന്ന് ഗുളികകൾക്ക് ഒരെണ്ണത്തിന് 1000 രൂപയാണ് വില വരുന്നത്. ഇതിന്റെ കാൽ ഭാഗം വീതമാണ് ശാഹിലും സുഹൃത്തുക്കളായ ആഷിക്കും തൻവീറും ആദ്യം കഴിച്ചത്. കുറച്ച് കഴിഞ്ഞ് രണ്ടാമത്തെ കാൽ ഭാഗം കഴിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
രണ്ടാമത്തെ കാൽ ഭാഗം കഴിച്ചതോടെ ഷാഹിൽ ശാരീരിക അസ്വസ്ഥതകൾ കാണിക്കാൻ ആരംഭിച്ചു. കുറച്ച് കഴിഞ്ഞതോടെ കുഴഞ്ഞ് വീഴുകയും ഷാഹിലിന്റെ ബോധം പോവുകയും ചെയ്യുകയായിരുന്നു. തുടർന്ന് ആഷിക്കും തൻവീറും ഇവരുടെ സുഹൃത്തായ യുവതിയെ ലോഡ്ജിലെക്ക് ഫോൺ വിളിച്ച് വരുത്തിക്കുകയായിരുന്നു. എന്നാൽ സാഹചര്യം വഷളായെന്ന് മനസ്സിലാക്കിയ ഇവർ ഷാഹിലിനെ അടുത്തുള്ള മിംസ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ഷാഹില് മരിച്ചിരുന്നു.
ശനിയാഴ്ച അർദ്ധരാത്രി 12 മണിയോടെ ആയിരുന്നു ഷാഹിലിന്റെ സുഹൃത്തുക്കളായ ആശിക്കും തൻവീറും ലോഡ്ജിൽ മുറി എടുക്കുന്നത്. ഹോസ്പിറ്റലിൽ ആൾക്ക് കൂട്ട് വന്നതാണെന്നും അവിടെ സൗകര്യമില്ലാത്തതിനാൽ ആണ് റൂമെടുക്കുന്നത് എന്നാണ് ഇവർ ലോഡ്ജിൽ പറഞ്ഞത്.ആഷിക്കിന്റെ പേരിലായിരുന്നു ഇവർ റൂം എടുത്തത്. മേവിലാസവും ഫോൺ നമ്പർ അടക്കമുള്ളവ ഇവർ ഇവിടെ നൽകിയിരുന്നു. സുബഹി നമസ്‌കാരത്തിന് വേണ്ടി പോയ ശാഹിലിനെ വിളിച്ച് വരുത്തുകയായിരുന്നു ഇവർ ചെയ്തത്. അതിരാവിലെ റിസപ്ഷനിൽ ആളില്ലത്തത്തിനാൽ ആഷിക് റൂമിലേക്ക് പോകുന്നത് ആരും കണ്ടിട്ടില്ലായിരുന്നു.
ആശുപത്രി പരിസരത്ത് വെച്ച് ശാഹിലിന്റെ സുഹൃത്തക്കളുംം ശാഹിലിന്റെ വീടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായിരുന്നു. ഇവരുടെ സുഹൃത്തായ യുവതിയെ ശാഹിലിന്റെ ബന്ധുക്കൾ തടഞ്ഞ് വെച്ചു. ഈ സമയത്ത് വാർത്ത കവർ ചെയ്യാൻ എത്തിയ മലയാള മനോരമ റിപ്പോർട്ടർ ദിലീപിനെ ശാഹിലിന്റെ ബന്ധുക്കൾ മർദ്ദിക്കുകയും ചെയ്തിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബി കോം രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് 22 വയസ്സുകാരനായ ഷാഹിൽ.