കണ്ണൂർ: കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വേട്ട തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പിടിച്ചെടുത്തത് പോലെ വീണ്ടും ലഹരി വേട്ട നടന്നു. കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ നിന്നാണ് പൊലീസ് കൃത്യമായ നീക്കങ്ങൾക്കൊടുവിൽ വൻ ലഹരി വേട്ട നടത്തിയത്. ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. 1100 ഗ്രാം കഞ്ചാവ്, 20 കേയ്‌സ് കർണാടക മദ്യം, 9 ചാക്കുകളിലായി പാൻപരാഗ് ഉൾപ്പെടെ വരുന്ന ലഹരിവസ്തുക്കൾ എന്നിവയാണ് പിടികൂടിയിട്ടുള്ളത്. ഇതോടൊപ്പംതന്നെ ലഹരിവസ്തുക്കൾ വീട്ടിൽ കിട്ടിയത് എന്ന് കണക്കാക്കുന്ന മൂന്ന് ലക്ഷം രൂപയും പിടിച്ചെടുത്തു.

പള്ളിക്കുന്നിലെ വാടക വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെടുത്തിട്ടുള്ളത്. വളപട്ടണം സ്വദേശിയായ എ നാസർ എന്ന വ്യക്തിയെ ലഹരിപദാർത്ഥങ്ങൾ കൈവശം വച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെയായി തുടരുന്ന ലഹരി ബാറ്ററിയുമായി ഈ കേസിലെ ബന്ധമില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലെ വുമൺസ് കോളേജിന്റെ സമീപം കഞ്ചാവുമായി ഒരാൾ നിൽക്കുന്നു എന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടൗൺ ഇൻസ്‌പെക്ടറായ ശ്രീജിത്ത് കോടേരിയും സംഘവും പള്ളിക്കുന്നിൽ എത്തിയത്. അവിടെ നിന്ന് നാസറിനെ പിടികൂടുകയും ശേഷം അയാൾ വാടകവീട്ടിലാണ് താമസിക്കുകയും ചെയ്യുന്നത് എന്ന് പൊലീസിന് മനസ്സിലായി. അയാളുടെ വാടകവീട്ടിൽ അതിനുശേഷം പരിശോധന നടത്തിയപ്പോഴാണ് ഇത്രയുമധികം മദ്യവും, ലഹരി ഉൽപ്പന്നങ്ങളും, പണവും, കഞ്ചാവും പിടികൂടിയത്.

മംഗലാപുരം പോലുള്ള സ്ഥലങ്ങളിൽ ലഭിക്കുന്ന ഫ്രൂട്ടി പോലുള്ള പാക്കറ്റ് മദ്യമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇത്തരത്തിലുള്ള മദ്യം കേരളത്തിൽ ലഭിക്കാത്തതിനാൽ കേരളത്തിൽ ഇത്തരത്തിലുള്ള മദ്യത്തിന് മാർക്കറ്റ് കൂടുതലാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കഴിഞ്ഞദിവസം പള്ളിക്കുന്ന് സമീപം തന്നെയായിരുന്നു കണ്ണൂർ ജില്ല ഡിസിസി ജനറൽ സെക്രട്ടറിയായ രാജീവൻ എളയാവൂരിന് വെട്ടേറ്റത്. ഇദ്ദേഹം ലഹരി മാഫിയയ്‌ക്കെതിരെ സംസാരിച്ചതിനാലാണ് രാജീവൻ എന്ന് മറ്റൊരാൾ ഇദ്ദേഹത്തിനെ വെട്ടിയത്. ഈ രാജീവൻ എന്നയാൾക്കും കൂട്ടർക്കും കഞ്ചാവ് വിൽപന ചെയ്യുന്നതും മദ്യം നൽകുന്നതും ഈ നാസർ എന്ന വ്യക്തി ആണോ എന്ന് പൊലീസിന് സംശയമുണ്ട്. അറസ്റ്റിലായ നാസർ എന്ന വ്യക്തി കാലങ്ങളായി കഞ്ചാവും മദ്യവും വില്പന ചെയ്യുന്ന വ്യക്തിയാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു.

മംഗലാപുരത്ത് നിന്നാണ് നാസർ എന്ന വ്യക്തി ഇത്തരത്തിൽ സാധനങ്ങൾ എത്തിച്ചിരുന്നത്. മംഗലാപുരത്തുനിന്ന് സാധനങ്ങൾ എത്തിച്ചശേഷം കണ്ണൂരും പരിസരപ്രദേശങ്ങളിലും ഈ സാധനങ്ങൾ റിറ്റൈൽ ആയി വിൽക്കുന്ന വില്പന രീതിയാണ് അറസ്റ്റിലായ വ്യക്തിക്ക് ഉള്ളത് എന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ജില്ലയിൽ തന്നെ സ്വന്തം വീടിനോട് കിലോമീറ്ററുകൾ മാത്രം വ്യത്യാസത്തിൽ ഇത്തരത്തിലൊരു വാടകവീട് ഇദ്ദേഹം എടുത്തത് ഇത്തരത്തിലുള്ള ലഹരിപദാർത്ഥങ്ങളും കഞ്ചാവും മറ്റുമൊക്കെ സൂക്ഷിക്കാനാണ് എന്നാണ് പൊലീസിന് കിട്ടുന്ന വിവരം. ഇത്തരത്തിൽ ഒരു വീട് ഇദ്ദേഹത്തിന്റെ ഗോഡൗൺ ആയി പ്രവർത്തിച്ചിരുന്നോ എന്നും വരും ദിവസങ്ങളിൽ പൊലീസ് അന്വേഷിക്കും.