- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിർഹം കെട്ടുകൾ കെട്ടഴിച്ച് ചവിട്ടി നടക്കുന്ന പെൺകുട്ടികൾ; പുള്ളിപ്പുലി കുഞ്ഞിനെ കൂടെ കൂട്ടി യുവാക്കൾ; കോടികളുടെ ഷൂസുകൾ അടുക്കി വച്ച് യുവതികൾ; യാട്ടിലും സൂപ്പർകാറുകളിലും ചുറ്റി ആഘോഷമാക്കി കൗമാരക്കാർ; ദുബായിലെ മുതലാളിക്കുഞ്ഞുങ്ങളുടെ ജീവിതം കണ്ട് കൊതിയേറി സായിപ്പന്മാർ
ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകൾ, ഹൈ എൻഡ് ഷോപ്പിങ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയുടെ പേരിൽ ഏറെ പെരുമ ദുബായ്ക്ക് കാലാകാലങ്ങളായി സ്വന്തമായുണ്ട്. പരിധിയില്ലാതെയെത്തുന്ന പണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഇവിടുത്തെ പണക്കാരുടെ മക്കളുടെ പേരിൽ ദുബായ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത് സംബന്ധിച്ച കണ്ണ് തള്ളിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദിർഹം കെട്ടുകൾ കെട്ടഴിച്ച് ചവിട്ടി നടക്കുന്ന പെൺകുട്ടികളെയും പുള്ളിപ്പുലി കുഞ്ഞിനെ കൂടെ കൂട്ടി നടക്കുന്ന യുവാക്കളെയും കോടികളുടെ ഷൂസുകൾ അടുക്കി വയ്ക്കുന്ന യുവതികളുടെയും കണ്ണഞ്ചിക്കുന്ന ചിത്രങ്ങൾ അവയിൽ ചിലതാണ്. ഇതിന് പുറമെ യാട്ടിലും സൂപ്പർകാറുകളിലും ചുറ്റി ആഘോഷമാക്കി കൗമാരക്കാരെയും കാണാം. നെയിംസെയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഈ ചിത്രങ്ങൾ ദി റിച്ച്മണ്ട് കിഡ്സ് ഓഫ് ദുബായ് ആണ് ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ദുബായിലെ മുതലാളിക്കുഞ്ഞുങ്ങളുടെ ജീവിതം കണ്ട് സായിപ്പന്മാർക്ക് കൊതിയേറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട
ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകൾ, ഹൈ എൻഡ് ഷോപ്പിങ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയുടെ പേരിൽ ഏറെ പെരുമ ദുബായ്ക്ക് കാലാകാലങ്ങളായി സ്വന്തമായുണ്ട്. പരിധിയില്ലാതെയെത്തുന്ന പണം എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന ഇവിടുത്തെ പണക്കാരുടെ മക്കളുടെ പേരിൽ ദുബായ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത് സംബന്ധിച്ച കണ്ണ് തള്ളിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ദിർഹം കെട്ടുകൾ കെട്ടഴിച്ച് ചവിട്ടി നടക്കുന്ന പെൺകുട്ടികളെയും പുള്ളിപ്പുലി കുഞ്ഞിനെ കൂടെ കൂട്ടി നടക്കുന്ന യുവാക്കളെയും കോടികളുടെ ഷൂസുകൾ അടുക്കി വയ്ക്കുന്ന യുവതികളുടെയും കണ്ണഞ്ചിക്കുന്ന ചിത്രങ്ങൾ അവയിൽ ചിലതാണ്. ഇതിന് പുറമെ യാട്ടിലും സൂപ്പർകാറുകളിലും ചുറ്റി ആഘോഷമാക്കി കൗമാരക്കാരെയും കാണാം. നെയിംസെയ്ക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഈ ചിത്രങ്ങൾ ദി റിച്ച്മണ്ട് കിഡ്സ് ഓഫ് ദുബായ് ആണ് ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ദുബായിലെ മുതലാളിക്കുഞ്ഞുങ്ങളുടെ ജീവിതം കണ്ട് സായിപ്പന്മാർക്ക് കൊതിയേറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിലവിൽ 70,000ഫോളോവേഴ്സാണുള്ളത്. ഇവർ സാധാരണ കൗമാരക്കാരല്ലെന്ന് ഈ അക്കൗണ്ടിന്റെ വിവരണത്തിൽ കാണാം. ദുബായിലെ ഏറ്റവും അത്ഭുതകരമായ വ്യക്തികളെയാണ് ഇതിലൂടെ പരിചയപ്പെടുത്തുന്നതെന്നും ദൂബായിലെ കാറുകളെയും ഫാഷനെയും പ്രോപ്പർട്ടിയെയും ദുബായ് സ്വപ്നത്തെയും ഇതിലൂടെ കാണാമെന്നും ഇത് വ്യക്തമാക്കുന്നു.തങ്ങളുടെ അതിസമ്പന്നത വ്യക്തമാക്കുന്നതിനായി വിലയേറിയ വസ്തുക്കൾ വെളിപ്പെടുത്തുന്ന സെൽഫികളാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്.
തങ്ങളുടെ അസാധാരണ ജീവിതം ചിത്രീകരിക്കുന്ന ഫോട്ടോകളാണ് ഇതിലുള്ളത്. ഇവരുടെ ഓമനമൃഗങ്ങളാകട്ടെ സാധാരണക്കാരുടെ പോലെ നായയോ പൂച്ചയോ ഒന്നുമല്ല. അതായത് ഇതിൽ ടിനി ടെംപാഹ് എന്നയാൾ ദുബായിൽ അവധിയാഘോഷിക്കുമ്പോൾ പെറ്റായി കൂടെ നടക്കുന്നത് കടുവയാണ്. മറ്റൊരു ഫോട്ടോയിൽ ഒരു മസെറാറ്റിയുടെ സീറ്റിൽ ഒരു പുള്ളിപ്പുലി കുട്ടി ഓമനമൃഗമായി അതിന്റെ ഉടമയുടെ കൂടെയിരിക്കുന്നത് കാണാം.
ദുബായ് മുതലാളിക്കുട്ടികളുടെ വിലയേറിയ കാറുകളുടെ ഫോട്ടകളാലും സമൃദ്ധമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ. തനിക്ക് പിറന്നാൾ സമ്മാനമായി ലഭിച്ച ലംബോർഗിനിയുടെ ഫോട്ടോയിട്ട പോസ്റ്റിലാണ് ഒരു ടീനേജർ ഇതിൽ തിളങ്ങിയിരിക്കുന്നത്.ഇത്തരത്തിലൊരു സ്നാപ്പിലാണ്. ദുബായിലെ ഒരു കൂട്ടം യുവതികൾ ദിർഹത്തിന്റെ കൂമ്പാരത്തിന് മുകളിൽ ചവിട്ടി നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്.