- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂടൽ മഞ്ഞ് പുതഞ്ഞ് ദുബായ്; നിരവധി റോഡപകടങ്ങൾ പെരുകി; വിമാന യാത്രക്കാർക്കും തടസ്സങ്ങൾ; സ്ഥിതിഗതികൾ ഉടൻ നേരെയാകുമെന്ന് കരുതി സർക്കാർ
ദുബായ് ഇപ്പോൾ കനത്ത മഞ്ഞിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. മൂടൽ മഞ്ഞ് പുതഞ്ഞ് ദുബായിൽ റോഡപകടങ്ങൾ പെരുകി വരുന്നുവെന്നും റിപ്പോർട്ടുണ്ട്. കണ്ണ് കാണാൻ സാധിക്കാത്ത മഞ്ഞ് കാരണം വിമാന യാത്രക്കാർക്കും തടസ്സങ്ങളേറെയുണ്ടാകുന്നുണ്ട്. സ്ഥിതിഗതികൾ ഉടൻ നേരെയാകുമെന്ന് കരുതി സർക്കാർ മുന്നോട്ട് നീങ്ങുകയാണ്. റോഡുകളിൽ കാഴ്ച മങ്ങിയിരിക്കുന്നതിനാൽ ഇന്നലെ ഇവിടെ 107 കാറപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിലത്തെ ഭാഗം മാത്രമേ പലയിടത്തും ദൃശ്യമാകുന്നുള്ളൂ. നഗരം മുഴുവൻ മഞ്ഞിന്റെ കനത്ത ആവരണത്തിൽ അമർന്ന അവസ്ഥയാണുള്ളത്. അഞ്ച് മണിക്കൂറുകൾക്കിടെ ഒരു ട്രാഫിക്ക് കമാൻഡ് റൂമിൽ 1062 ഫോൺ കാളുകളാണ് സഹായമഭ്യർത്ഥിച്ച് കൊണ്ട് ലഭിച്ചിരിക്കുന്നത്. കനത്ത മഞ്ഞിൽ കാഴ്ച മങ്ങിയിരിക്കുന്നതിനാൽ വാഹനങ്ങൾ ലോ ബീം ലൈറ്റുകൾ തെളിയിച്ച് മുന്നോട്ട് നീങ്ങണമെന്നാണ് പൊലീസ് മുന്നറിയിപ്പേകുന്നത്. വാഹനങ്ങൾ മറ്റ് വാഹനങ്ങളുമായി ഈ അവസരത്തിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയേറിയതിനാൽ വേണ്ടത്ര അകകലം പാലിച്ച് സഞ്ചരിക്കണമെന്ന
ദുബായ് ഇപ്പോൾ കനത്ത മഞ്ഞിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്. മൂടൽ മഞ്ഞ് പുതഞ്ഞ് ദുബായിൽ റോഡപകടങ്ങൾ പെരുകി വരുന്നുവെന്നും റിപ്പോർട്ടുണ്ട്. കണ്ണ് കാണാൻ സാധിക്കാത്ത മഞ്ഞ് കാരണം വിമാന യാത്രക്കാർക്കും തടസ്സങ്ങളേറെയുണ്ടാകുന്നുണ്ട്. സ്ഥിതിഗതികൾ ഉടൻ നേരെയാകുമെന്ന് കരുതി സർക്കാർ മുന്നോട്ട് നീങ്ങുകയാണ്. റോഡുകളിൽ കാഴ്ച മങ്ങിയിരിക്കുന്നതിനാൽ ഇന്നലെ ഇവിടെ 107 കാറപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിലത്തെ ഭാഗം മാത്രമേ പലയിടത്തും ദൃശ്യമാകുന്നുള്ളൂ.
നഗരം മുഴുവൻ മഞ്ഞിന്റെ കനത്ത ആവരണത്തിൽ അമർന്ന അവസ്ഥയാണുള്ളത്. അഞ്ച് മണിക്കൂറുകൾക്കിടെ ഒരു ട്രാഫിക്ക് കമാൻഡ് റൂമിൽ 1062 ഫോൺ കാളുകളാണ് സഹായമഭ്യർത്ഥിച്ച് കൊണ്ട് ലഭിച്ചിരിക്കുന്നത്. കനത്ത മഞ്ഞിൽ കാഴ്ച മങ്ങിയിരിക്കുന്നതിനാൽ വാഹനങ്ങൾ ലോ ബീം ലൈറ്റുകൾ തെളിയിച്ച് മുന്നോട്ട് നീങ്ങണമെന്നാണ് പൊലീസ് മുന്നറിയിപ്പേകുന്നത്. വാഹനങ്ങൾ മറ്റ് വാഹനങ്ങളുമായി ഈ അവസരത്തിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയേറിയതിനാൽ വേണ്ടത്ര അകകലം പാലിച്ച് സഞ്ചരിക്കണമെന്നും പൊലീസ് നിർദ്ദേശമുണ്ട്. നിലവിലെ സാഹചര്യത്തിൽ റോഡിൽ വെറും 100 മീറ്ററിൽ താഴെയുള്ള ദുരമേ ദൂരേക്ക് കാണുന്നുള്ളൂ. റോഡപകടങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണം അതാണ്.
കനത്ത മഞ്ഞ് കാരണം ദുബായ് വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ബുദ്ധിമുട്ടിയതിനാൽ സമയം വൈകലുകൾ പതിവായിരിക്കുന്നു. നിരവധി യാത്രക്കാരാണ് ഇത് കാരണം വലയുന്നത്. ഈ ആഴ്ചയിലുടനീളം കനത്ത മഞ്ഞ് നിലനിൽക്കുമെന്നതിനാൽ ഇനിയും കൂടുതൽ യാത്രാതടസങ്ങളുണ്ടാകുമെന്നാണ് ഫോർകാസ്റ്റർമാർ പ്രവചിക്കുന്നത്. ഇന്നലെ യുണ്ടായ അപകടങ്ങളിൽ ഒന്ന് മാത്രമാണ് ഗുരുതരമെന്നാണ് കമാൻഡ് ആൻഡ് കൺട്രോൾ റൂമില ഡെപ്യൂട്ടി ഡയറക്ടറായ ലെഫ്റ്റന്റ് കൊളോണൽ ഖസ്റാജ് മജിദ് അൽ ഖസ്റാജ് വെളിപ്പെടുത്തിയിരിക്കുന്നത്.
കുറഞ്ഞ കാഴ്ച മാത്രമേ റോഡിലുള്ളുവെന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ കരുതൽ പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ഡ്രൈവർമാർ തങ്ങളുടെ കാറുകളുടെ വിൻഡ്ഷീൽഡ്, വിിൻഡോകൾ, ഹെഡ് ലൈറ്റുകൾ തുടങ്ങിയവ ക്ലീൻ ആണെന്ന് ഈ അവസരത്തിൽ ഉറപ്പ് വരുത്തിയിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. വാഹനത്തിന്റെ ഇൻഡിക്കേറ്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വണ്ടിയെടുക്കുന്നതിന് മുമ്പ് ഉറപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.