- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്മയുടെ വിളക്ക് തെളിയിച്ച് ദുബായിലെ മലയാളി ബിസിനസുകാരനും; ആകെ സ്വത്തിന്റെ പാതിയും പാവങ്ങൾക്ക് നൽകി ബിൽഗേറ്റ്സ് ഫൗണ്ടേഷനൊപ്പം നിൽക്കാൻ സണ്ണി വർക്കിയും; വെറുതെ കൊടുക്കുന്നത് 7000 കോടിയോളം രൂപ
ദുബായ്: ഒന്നോ രണ്ടോ തലമുറകൾ ഒന്നിച്ചിരുന്ന് കണക്കുകൂട്ടിയാലും തീരാത്തത്ര സ്വത്തിനുടമയായിരുന്നു മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. എന്നാൽ, തന്റെ സമ്പത്തിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച് ബിൽ ഗേറ്റ്‌സ് മാതൃകയായി. അദ്ദേഹത്തിന്റെ വഴിയേ ഒട്ടേറെ അതിസമ്പന്നർ പാവങ്ങളുടെ കണ്ണീരൊപ്പാൻ സമ്പാദ്യം മുഴുവൻ വിനിയോഗ
ദുബായ്: ഒന്നോ രണ്ടോ തലമുറകൾ ഒന്നിച്ചിരുന്ന് കണക്കുകൂട്ടിയാലും തീരാത്തത്ര സ്വത്തിനുടമയായിരുന്നു മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. എന്നാൽ, തന്റെ സമ്പത്തിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച് ബിൽ ഗേറ്റ്‌സ് മാതൃകയായി. അദ്ദേഹത്തിന്റെ വഴിയേ ഒട്ടേറെ അതിസമ്പന്നർ പാവങ്ങളുടെ കണ്ണീരൊപ്പാൻ സമ്പാദ്യം മുഴുവൻ വിനിയോഗിച്ചിരുന്നു. ആ പട്ടികയിലേക്ക് പ്രവാസി മലയാളിയായ വ്യവസായിയും ചേരുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ശതകോടീശ്വരനായി മാറിയ സണ്ണി വർക്കിയെന്ന ദുബായ് വ്യവസായ പ്രമുഖനാണ് ജീവകാരുണ്യ മേഖലയിലേക്ക് തന്റെ സമ്പാദ്യം വിട്ടുകൊടുക്കുന്നത്. 14,000 കോടിയോളം സ്വത്തുള്ള അദ്ദേഹം അതിന്റെ പാതി സ്വത്താണ് ലോകത്തെമ്പാടുമുള്ള അദ്ധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നത്. ജെംസ് ഫൗണ്ടേഷൻ എന്ന വിദ്യാഭ്യാസ സ്ഥാപന ശൃംഖലയുടെ ഉടമയാണ് സണ്ണി വർക്കി.
153 രാജ്യങ്ങളിലായി പടർന്നുകിടക്കുന്നതാണ് ജെംസ് ഫൗണ്ടേഷൻ. ഇത്രയും രാജ്യങ്ങളിലുള്ള സ്‌കൂളുകളിൽ 140,000 വിദ്യാർത്ഥികൾ പഠിക്കുന്നു. അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർക്കി ഫൗണ്ടേഷനും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന് 2012-ൽ യുനെസ്‌കോയുടെ ഗുഡ്‌വിൽ അംബാസഡർ പദവിയും ലഭിച്ചു.
റാന്നി കാച്ചാണത്ത് കെ.എസ്.വർക്കിയുടെയും മറിയാമ്മയുടെയും മകനാണ് സണ്ണി വർക്കി. അദ്ധ്യാപകരായ ഇവർ 1959-ലാണ് ദുബായിലെത്തുന്നത്. 10 വർഷത്തോളം അവിടെ ജോലി ചെയ്ത ഇരുവർക്കും സ്വന്തമായൊരു സ്‌കൂൾ ആംരഭിക്കുകയെന്നതായിരുന്നു സ്വപ്‌നം. 1969-ൽ അവർ തുങ്ങിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് 14,000 കോടി രൂപ ആസ്തിയുള്ള വൻ സംരംഭമായി മാറിയത്.
എല്ലാവർക്കും വിദ്യാഭ്യാസം, നിലവാരമുള്ള വിദ്യാഭ്യാസം എന്നതായിരുന്നു ജെംസ് സ്‌കൂളിന്റെ ലക്ഷ്യം. 1980-ൽ സണ്ണി വർക്കി ഇതിന്റെ സാരഥ്യം ഏറ്റെടുതത്ു. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം വ്യവസായ രംഗത്തെ ഉൾക്കാഴ്ച കൂടിയായപ്പോൾ, ജെംസ് ഫൗണ്ടേഷൻ വളർന്ന് പന്തലിച്ചു. ബിൽ ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവ്, ടോണി ബ്ലെയർ ഫെയ്ത്ത് ഫൗണ്ടേഷൻ, ദുബായ് കെയേഴ്‌സ് ആൻഡ് പ്രതാം തുടങ്ങിയ വൻകിട സംരംഭങ്ങളുമായി ചേർന്നാണ് ജെംസ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
ദുബായ്ക്കു പുറമെ, ലണ്ടൻ, ന്യുയോർക്ക്, സിംഗപ്പുർ, ഡൽഹി, റിയാദ് എന്നിവിടങ്ങളിലും ജെംസിന്റെ ഓഫീസുകളുണ്ട്. പതിനായിരത്തിലധികം പേർ ജെംസ് സ്‌കൂളുകളിലായി ജോലി ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്തെ സേവനങ്ഹളുടെ പേരിൽ 2009-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഇതടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ഫോബ്‌സിന്റെ കണക്കനുസരിച്ച് ആഗോള സമ്പന്നന്മാരിലൊരാളാണ് സണ്ണി വർക്കി. ഈ പട്ടികയിലുള്ള മൂന്നാമത്തെ മലയാളിയും. രണ്ട് ബില്യൺ ഡോളറിലേറെയാണ് സണ്ണി വർക്കിയുടെ ആസ്തി കണക്കാക്കിയിരിക്കുന്നത്. ഇതിൽ പാതിയാണ് അദ്ദേഹം സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകുന്നത്. ആഗോളാടിസ്ഥാനത്തിൽ മികച്ച മാതൃകാധ്യാപകന് 10 ലക്ഷം ഡോളറിന്റെ അവാർഡും അദ്ദേഹം കഴിഞ്ഞവർഷം പ്രഖ്യാിച്ചിരുന്നു.
ഗിവിങ് പ്ലഡ്ജ് എന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് സമ്പാദ്യം വിട്ടുകൊടുക്കാൻ സണ്ണി വർക്കി തീരുമാനിച്ചത്. ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, വിപ്രോ ചെയർമാൻ അസിം പ്രേംജി എന്നിവരും ഇതേ മാതൃക നേരത്തെ സ്വീകരിച്ചിട്ടുള്ളവരാണ്. ഇത്തരമൊരു പ്രവർത്തനത്തിൽ പങ്കുചേരാനായതിൽ ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനം പാരമ്പര്യമായി ചെയ്യുന്നതാണെന്നും അതിന്റെ ഭാഗമാകാനായതിൽ ഏറ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സണ്ണി വർക്കിയുൾപ്പെടെ ലോകത്തെ 136 ശതകോടീശ്വരന്മാർ ഇതുവരെ ഗിവിങ് പ്ലെഡ്ജിന്റെ ഭാഗമായിട്ടുണ്ട്.
ഈ വാർത്ത പോലെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന മറുനാടനിൽ മാത്രം വായിക്കാൻ സാധിക്കുന്ന നാലോ അഞ്ചോ സ്‌പെഷ്യൽ വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴേ നിങ്ങൾക്ക് അലർട്ട് ചെയ്യാൻ ഈ പ്രത്യേക ഫേസ്‌ബുക്ക്
അക്കൗണ്ട് ലൈക്ക് ചെയ്യുക