- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഫ്ത അവാർഡിന് കെയ്റ്റ് എത്തിയത് കൈയിലെത്തെ പുത്തൻ ഫാഷൻ വസ്ത്രം അണിഞ്ഞ് അതിസുന്ദരിയായി; വൈകിയെത്തിയ രാജകുമാരിയെ കാത്ത് നിലയ്ക്കാത്ത കരഘോഷം
ഏതുവേദിയെയും സ്വന്തമാക്കാനുള്ള വ്യക്തിപ്രഭാവത്തിനുടമയാണ് ബ്രിട്ടീഷ് രാജകുമാരിയ കെയ്റ്റ് മിഡിൽട്ടൺ. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്ത) നിശയ്‌ക്കെത്തിയപ്പോഴും കെയ്റ്റ് പതിവ് തെറ്റിച്ചില്ല. സിനിമാ ലോകത്തെ ഗ്ലാമർതാരങ്ങളെ അപ്പാടെ പരാജയപ്പെടുത്തി കെയ്റ്റ് അവാർഡ് നിശയുടെ താരമായി മാറി. വില്യം രാജകുമാരനൊപ്പം പരിപാടിക്കെത്താൻ അൽപം വൈകിയെങ്കിലും റെഡ് കാർപറ്റിൽ ഇരുവരും പ്രത്യക്ഷപ്പെട്ടപ്പോൾ അതിഥികളൊ ന്നടങ്കം നീണ്ട കരഘോഷത്തോടെ ഇരുവരെയും വരവേറ്റു. കെൻസിങ്ടൺ കൊട്ടാരത്തിൽനിന്ന് അൽപദൂരമേ അവാർഡ് നിശ നടക്കുന്ന റോയൽ ആൽബർട്ട് ഹാളിലേക്കുള്ളൂവെങ്കിലും രാജകുമാരനും രാജകുമാരിയും ചടങ്ങിനെത്തിയത് ഏറ്റവുമൊടുവിലത്തെ അതിഥികളായാണ്. ഫാഷൻ ലോകത്തെ അവസാന വാക്കുകളായ താരങ്ങൾ അണിനിരന്ന സദസ്സിലേക്ക് അവരെയെല്ലാം കവച്ചുവെക്കുന്ന പകിട്ടോടെ രാജകുമാരി എത്തിയപ്പോൾ, കാണികളൊന്നടങ്കം ആരവങ്ങളുയർത്തി. അലക്‌സാണ്ടർ മക്വീൻ ഗൗണായിരുന്നു കെയ്റ്റിന്റെ വേഷം. ഡ്രോപ്പ് വെയ്സ്റ്റ് ലെവൽ സ്റ്റൈലിലുള്ള ഗൗണിലെ ഫ്‌ളോറൽ പാറ്റേണും ഏവരുടെയും ശ്രദ്ധ
ഏതുവേദിയെയും സ്വന്തമാക്കാനുള്ള വ്യക്തിപ്രഭാവത്തിനുടമയാണ് ബ്രിട്ടീഷ് രാജകുമാരിയ കെയ്റ്റ് മിഡിൽട്ടൺ. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്ത) നിശയ്‌ക്കെത്തിയപ്പോഴും കെയ്റ്റ് പതിവ് തെറ്റിച്ചില്ല. സിനിമാ ലോകത്തെ ഗ്ലാമർതാരങ്ങളെ അപ്പാടെ പരാജയപ്പെടുത്തി കെയ്റ്റ് അവാർഡ് നിശയുടെ താരമായി മാറി. വില്യം രാജകുമാരനൊപ്പം പരിപാടിക്കെത്താൻ അൽപം വൈകിയെങ്കിലും റെഡ് കാർപറ്റിൽ ഇരുവരും പ്രത്യക്ഷപ്പെട്ടപ്പോൾ അതിഥികളൊ ന്നടങ്കം നീണ്ട കരഘോഷത്തോടെ ഇരുവരെയും വരവേറ്റു.
കെൻസിങ്ടൺ കൊട്ടാരത്തിൽനിന്ന് അൽപദൂരമേ അവാർഡ് നിശ നടക്കുന്ന റോയൽ ആൽബർട്ട് ഹാളിലേക്കുള്ളൂവെങ്കിലും രാജകുമാരനും രാജകുമാരിയും ചടങ്ങിനെത്തിയത് ഏറ്റവുമൊടുവിലത്തെ അതിഥികളായാണ്. ഫാഷൻ ലോകത്തെ അവസാന വാക്കുകളായ താരങ്ങൾ അണിനിരന്ന സദസ്സിലേക്ക് അവരെയെല്ലാം കവച്ചുവെക്കുന്ന പകിട്ടോടെ രാജകുമാരി എത്തിയപ്പോൾ, കാണികളൊന്നടങ്കം ആരവങ്ങളുയർത്തി.
അലക്‌സാണ്ടർ മക്വീൻ ഗൗണായിരുന്നു കെയ്റ്റിന്റെ വേഷം. ഡ്രോപ്പ് വെയ്സ്റ്റ് ലെവൽ സ്റ്റൈലിലുള്ള ഗൗണിലെ ഫ്‌ളോറൽ പാറ്റേണും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. രാജകുമാരിയുടെ കമ്മലുകളും ഏറെ ശ്രദ്ധേയമായി. കമ്മലുകളുടെ വലിയ ശേഖരമാണ് കെയ്റ്റിനുള്ളത്. ഓരോ സദസ്സിനും ഓരോ വസ്ത്രത്തിനും യോജിക്കുന്ന തരത്തിലുള്ള കമ്മലുകൾ അവർ സ്വന്തമാക്കാറുണ്ട്.
കെയ്റ്റിനെയും വില്യമിനെയും ക്ഷണിക്കുമ്പോൾത്തന്നെ, രാജകുമാരിയുടെ പകിട്ടിൽ അവാർഡ് നിശയ്‌ക്കെത്തിയ താരങ്ങൾ മുങ്ങിപ്പോകുമോ എന്ന ആശങ്ക പല അക്കാദമി അംഗങ്ങളും മുന്നോട്ടുവച്ചിരുന്നു. ആ ആശങ്ക ശരിവെക്കുന്നതായി അവരുടെ വരവ്. കാത്തുനിന്ന മാദ്ധ്യമപ്രവർത്തരെ നിരാശപ്പെടുത്തി, ഏതാനും സെക്കൻഡുകൾ ഫോട്ടോയ്ക്കായി പോസ് ചെയ്ത് ഇരുവരും അതിഥികളുടെ കസേരയിലേക്ക് വേഗമെത്തുകയും ചെയ്തു. 2010 മുതൽ ബാഫ്ത്തയുടെ പ്രസിഡന്റ് കൂടിയാണ് വില്യം രാജകുമാരൻ.