- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്തൂരിയില്ലാതെ കസ്തൂര്യാദി ഗുളിക; അശോകമില്ലാതെ അശോകാരിഷ്ടം; കൂവളത്തിന് പകരം വിഷച്ചെടിയായ മലനാരകം; നെല്ലിക്കക്ക് വില കൂടിയാൽ കോളിഫ്ലവർ ചവനപ്രാശം; കഞ്ചാവും കറുപ്പും മുതൽ വയാഗ്രവരെ ചേർത്ത് ഉത്തേജക മരുന്ന്; ആയുർവേദത്തിന്റെ മറവിൽ കേരളത്തിൽ നടക്കുന്ന തട്ടിപ്പുകൾ ഇങ്ങനെ
കോഴിക്കോട്: ഇംഗ്ലീഷ് മരുന്നുകളെ തട്ടിച്ചുനോക്കുമ്പോൾ ആയുർവേദത്തിൽ മായവും വ്യാജനും കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ എങ്കിലും യാഥാർഥ്യം അതല്ലെന്ന് കേരളത്തിന്റെ അനുഭവത്തിൽനിന്ന് വ്യക്തമാവുന്നത്. അടിമുടി ഡ്യൂപ്ലിക്കേറ്റുകളും ശരീരത്തിന് ഹാനികരമായ സിറ്റിറോയിഡുകളും ലഹരിവസ്തുക്കളും വരെ ചേർത്താണ് ഇന്ന് കാണുന്ന പല മരുന്നുകളും ഉണ്ടാക്കിയിരിക്കുന്നതെന്ന് ഈ മേഖലയിലെ തന്നെ വിദഗ്ദ്ധർ പറയുന്നു. ഇതേക്കുറിച്ച് പലതവണ ആയുർദേവ ഡ്രഗ്കൺട്രോളർ നടപടി എടുത്തിട്ടുണ്ടെിലും വൻകിട കമ്പനികളുടെ സ്വാധീനത്തിൽ വഴങ്ങി അവയെല്ലാം തേച്ച്മാച്ച് കളയപ്പെടുകയാണ്. അതുകൊണ്ടു തന്നെ രോഗികളെ ആയുർവേദ മേഖലയെ തട്ടിപ്പുകാരിൽനിന്ന് മോചിപ്പിച്ച് നവീകരിക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഈ മേഖലയിലുള്ളവർ കാണുന്നത്. സ്വയം ചികിത്സക്ക് പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നത് നിയന്ത്രിക്കാൻ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ പരസ്യങ്
കോഴിക്കോട്: ഇംഗ്ലീഷ് മരുന്നുകളെ തട്ടിച്ചുനോക്കുമ്പോൾ ആയുർവേദത്തിൽ മായവും വ്യാജനും കുറവാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ എങ്കിലും യാഥാർഥ്യം അതല്ലെന്ന് കേരളത്തിന്റെ അനുഭവത്തിൽനിന്ന് വ്യക്തമാവുന്നത്. അടിമുടി ഡ്യൂപ്ലിക്കേറ്റുകളും ശരീരത്തിന് ഹാനികരമായ സിറ്റിറോയിഡുകളും ലഹരിവസ്തുക്കളും വരെ ചേർത്താണ് ഇന്ന് കാണുന്ന പല മരുന്നുകളും ഉണ്ടാക്കിയിരിക്കുന്നതെന്ന് ഈ മേഖലയിലെ തന്നെ വിദഗ്ദ്ധർ പറയുന്നു. ഇതേക്കുറിച്ച് പലതവണ ആയുർദേവ ഡ്രഗ്കൺട്രോളർ നടപടി എടുത്തിട്ടുണ്ടെിലും വൻകിട കമ്പനികളുടെ സ്വാധീനത്തിൽ വഴങ്ങി അവയെല്ലാം തേച്ച്മാച്ച് കളയപ്പെടുകയാണ്.
അതുകൊണ്ടു തന്നെ രോഗികളെ ആയുർവേദ മേഖലയെ തട്ടിപ്പുകാരിൽനിന്ന് മോചിപ്പിച്ച് നവീകരിക്കുമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഈ മേഖലയിലുള്ളവർ കാണുന്നത്. സ്വയം ചികിത്സക്ക് പ്രേരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നത് നിയന്ത്രിക്കാൻ നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ പരസ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കുന്നും ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്ട് പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്നാണ് മന്ത്രി അറിയച്ചത്. ഇതോടൊപ്പം തന്നെ ആയുർവേദത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധനയും സർക്കാർ കർശനമാക്കണമെന്നാണ് ഈ മേഖലയിലെ കുത്തഴിഞ്ഞ സ്ഥിതിയിൽനിന്ന് വ്യക്തമാകുന്നത്.
അടിസ്ഥാനമരുന്നുകൾ ഉണ്ടാക്കാനുള്ള ഔഷധ സസ്യങ്ങളും മറ്റുമില്ലാത്തതിനാൽ, കോട്ടക്കൽ കോയമ്പത്തൂർ, വൈദ്യമഠം തുടങ്ങിയ വിരലിലെണ്ണാവുന്ന ആയുർവേദ സ്ഥാപനങ്ങൾ ഒഴിച്ചാൽ ബാക്കിയുള്ളവർ ഡ്യൂപ്ലിക്കേറ്റുകളെ നന്നായി പ്രോൽസാഹിപ്പിക്കുന്നുണ്ടെന്നാണ് 'മറുനാടൻ മലയാളി' നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ആയുർവേദത്തിൽ സാധാരണകൊടുക്കാറുള്ള ഗോരോചനാദി ഗുളികളയുടെയും വായുഗുളികയുടെയും കാര്യമെടുക്കുക. ഇവയൊന്നും ഇപ്പോൾ എവിടെയും ഒറിജിനൽ കിട്ടാനില്ല.
പശുവിന്റെ പിത്താശയക്കല്ലാണ് യഥാർഥ ഗോരോചനം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന തരത്തിൽ ഗോരോചനം കിട്ടണമെങ്കിൽ വർഷത്തിൽ പതിനായിരക്കണക്കിന് ഗോക്കളെ കൊല്ലേണ്ടി വരും. അതുകൊണ്ടുതന്നെ കൃത്രിമായി ഉണ്ടാക്കുന്ന ഗുളികയാണ് ഗോരോചനമെന്ന രൂപത്തിൽ വിപണിയിൽ കിട്ടുന്നത്.മഞ്ഞളും ചുണ്ണാമ്പും പശുവിന്റെ പിത്തനീരും ചേർന്നുണക്കിയ ഗുളികയാണ് ആധുനിക ഗോരോചനം!
വെരുകിന്റെ പഴകാണ് വായുഗുളികയിലെ ഘടകങ്ങളിലൊന്ന്. വെരുകിന് തന്നെ വംശനാശഭീഷണി നേരിടുമ്പോഴും വായുഗുളികൾക്ക് ക്ഷാമമില്ല. പാളയൻകോടൻ പഴം ഞെരടി നെയ്യിൽ ചേർത്ത് പഴകിനും പകരം അഡ്ജസ്റ്റ് ചെയ്യുകയാണ് പതിവ്. കേരളത്തിലെ എല്ലാ ആയുർവേദ ഫാർമസിക്കാരും കൂടി മായമില്ലാതെ ദശമൂലാരിഷ്ടം ഉണ്ടാക്കുകയായിരുന്നെങ്കിൽ ഈ നാട്ടിലെ കൂവളും എത്രയോ മുമ്പ് തന്നെ കുറ്റിയറ്റു പോകേണ്ടതായിരുന്നു.പക്ഷേ കൂവളന്മിനു പകരം മലനാരകം( അറ്റ്‌ലാൻഷ്യ) എന്ന ചെടിയാണ് ഉപയോഗിക്കുന്നത്. ഇത് വിഷച്ചെടിയാണെന്നും പറയുന്നുണ്ട്.ഇത്തരം ചില ചെടികൾ പിഴിഞ്ഞ് ശർക്കരവെള്ളം ചേർത്താൻ അത് ദശമൂലാരിഷ്ടമായി.
കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻഖാൻപോലും അകത്തായ ഇക്കാലത്ത് കസ്തൂര്യാദി ഗുളികയിൽ കസ്തൂരിയുണ്ടാവില്ലെന്ന് ആർക്കാണ് അറിയാത്തത്. കൊമ്പഞ്ചാദി ഗുളിക, ശൃംഗഭസ്മം എന്നിവയിൽ മാനിന്റെ കൊമ്പൊന്നും ചേരുവയായില്ലെങ്കിലും പരസ്യത്തിൽ അതൊക്കെയുണ്ട്. അര നൂറ്റാണ്ടുകൊണ്ട് അരമീറ്റർ മാത്രം വളരുന്ന അശോകമരത്തിന്റെ തൊലി കൊണ്ട് അശോകാരിഷ്ടം ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പും നാങ്കുമരവും ഡ്രൂപ്പിങ് അശോക എന്ന ചെടിയുമൊക്കെ ഉപയോഗിക്കുന്നതാണ്. അങ്ങനെയാണ് സംഭവിക്കുന്നതും. അല്ലാതെ ഇത്രയധികം അശോകാരിഷ്ടം വേറെ എവിടെനിന്ന് കിട്ടാനാണെന്നാണ് പാരമ്പര്യ വൈദ്യന്മാർവരെ ചോദിക്കുന്നത്.
നെല്ലിക്കക്ക് വില കയറുമ്പോൾ ഉത്തരേന്ത്യയിൽ കോളിഫ്ലവർ കൊണ്ടാണ് ചവനപ്രാശം ഉണ്ടാക്കുന്നതെന്നതും പരസ്യമായ രഹസ്യമാൺ. അത് കേരളത്തിക്കേ് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. എന്തിനധികം യാഗത്തിനും യജ്ഞത്തിനുംകൊണ്ടുവരുന്ന സോമലത പോലും ഇപ്പോൾ കിട്ടാനില്ല.പകരം പ്രതിസോമം എന്ന മറ്റൊരു ചെടിയാണ് ഉപയോഗിക്കുന്നത്.ലക്ഷങ്ങൾ വിലമതിക്കുന്ന ബിസിനസാണ് സോമലതയുടേത് എന്നുമോർക്കണം.
കഞ്ചാവ്, കറുപ്പ് എന്നിവ പ്രധാനചേരുവയാക്കിയ മദനകാമേശ്വരി ലേഹ്യമെന്ന ഉത്തേജകവും ഇവിടെ നന്നായി വിറ്റുപോകുന്നുണ്ട്. കുങ്കുമപ്പൂവ്, വയമ്പ്, ജീരകം, കൊടുവേലിക്കിഴങ്ങ്, ഇരട്ടിമധുരം, കുറുന്തോട്ടി, ദേവതാരം, അമുക്കരം, ഇന്തുപ്പ്, പച്ചക്കർപ്പൂരം, ചന്ദനം, കച്ചോലം, അയമോദകം, തഴുതാമച്ചെടി വേര്, ഉമ്മത്തിൻകുരു എന്നിവ ഉൾപ്പെടെ നൂറോളം ചേരുവകൾ സമം ചേർത്തന്മ് സ്ഫുടം ചെയ്‌തെടുക്കുന്ന മരുന്നിൽ തേനും മറ്റും ചേർത്ത് ലേഹ്യ രൂപത്തിലാക്കിയാണ് മദനകാമേശ്വരി ലേഹ്യമുണ്ടാക്കുന്നതെന്നാണ് പറയുന്നത്. ഇതിൽ കൃത്യമായ അളവിൽ കഞ്ചാവും കറുപ്പും ചേർത്താൽ ഫലം ലഭിക്കുമെന്നാണ് ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നത്.
എന്നാൽ കാച്ചിക്കുറുക്കിയ ശേഷം അതിൽ കണക്കില്ലാതെ കഞ്ചാവ് തിളപ്പിച്ച് ഇപ്പോൾ ചിലർ ലേഹ്യം നിർമ്മിക്കുന്നത്. കഴിഞ്ഞവർഷം പൊലീസ് കോഴിക്കോട് വടകരയിലും കൊല്ലത്തുമൊക്കെ റെയ്ഡ് നടത്തി ഇത്തരം ലേഹ്യങ്ങൾ പിടിച്ചെടുത്തന്മിരുന്നു.ഇവ രാസപരിശോധനക്ക് അയച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കാര്യമായ ഒരു ഔഷധഗുണവും ഇല്ല എന്ന് മാത്രമല്ല, ശരിക്കും മയക്കുമരുന്നിന്റെ അതേ അവസഥയാണ് ഇത് പ്രദാനം ചെയ്യുന്നത്.വിദ്യാർത്ഥികൾവരെ ഇവ ഉപയോഗിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.
ലേഹ്യങ്ങളിൽ കഞ്ചാവും കറുപ്പും ചരസും മരുന്നായി ചേർക്കുന്നത് പൊതുജനാരോഗ്യന്മെ എങ്ങനെ ബാധിക്കുമെന്നതനെക്കുറിച്ച് ആർക്കും പരാതിയില്ല. കുതിരശക്തി ലേഹ്യം, പവർലേഹ്യം, ശക്തി മിഠായി എന്ന പേരിലായി പ്രചരിക്കുന്ന 'മരുന്നുകളിലും' കൂട്ട് ഇതൊക്കെ തന്നെയാണ്. വേദങ്ങളിലും ഉപനിഷത്തുക്കളിലുമൊക്കെ പറഞ്ഞിരിക്കുന്ന ചില പേരുകൾ തപ്പിയെടുത്തിട്ട് ആത്മീയതയുടെ പരിവേഷം ചാർത്തി മരുന്നു വിൽക്കുന്നുവരുമുണ്ട്. കഞ്ചാവിനെയും ചരസിനെയുമൊക്കെ ദിവ്യഔഷധങ്ങളായി കാണുന്നവരുടെ മനോ നിലയെ കുറിച്ചും സംശയിക്കേണ്ടതുണ്ട്.
രണ്ടുവർഷംമുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഗൾഫിലേക്ക് പോവേണ്ട ഒരു വീട്ടമ്മയെ ബോബ് സ്‌ക്വാഡ് പിടികൂടിയിരുന്നു. മെറ്റൽ ഡിക്റ്ററിൽ സ്‌ഫോടകവസ്തു കണ്ടത്തെിയതോടെ ആ പാവം വീട്ടമ്മയെ തോക്കുചൂണ്ടി വളഞ്ഞാണ് സുരക്ഷാഭടന്മാർ കൊണ്ടുപോയത്.സ്‌ഫോടകവസ്തുക്കളിൽ സാധാരണ കാണുന്ന ടി.എൻ.ടി എന്ന ട്രൈ നൈട്രാ ടൊളുവീന്റെ അംശങ്ങളാണ് അവരുടെ ബാഗിലുണ്ടായിരുന്ന ആയുർവേദ ലേഹ്യത്തിൽ നിന്ന് കണ്ടെടുത്തത്!ലേഹ്യത്തിൽ എന്തൊക്കെ ചേർക്കുന്നുവെന്ന് ആർക്കും ഒരു പിടിയില്ലാത്ത അവസ്ഥയാണ്.
അയുർവേദ മരുന്നുകളിൽ വായാഗ്രപോലുള്ളവ പൊടിച്ചുചേർക്കുന്ന രീതിയുമുണ്ട്.സിലാഗ്ര,എസീഗ്ര,ആൻട്രോസ്,ജുവാൻ,അനസ തുടങ്ങിയ മരുന്നുകളും വേദനാ സംഹാരികളും ഉറക്ക ഗുളികകളും സ്റ്റിറോയിഡുകളും കലർത്തി ചുളുവിൽ ഉത്തേജകന്മ മരുന്ന് നിർമ്മിക്കുന്ന സംഘങ്ങളുമുണ്ട്. ഒറ്റ ഡോസ് മരുന്നിന് 900 രൂപ വരുന്ന ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇത്തരമൊരു മരുന്നിന്റെ പേര് 'നമിത'യെന്നാൺ
ആധുനിക വൈദ്യശാസ്ത്ത്രിൽ ഒരു മരുന്ന് പുറത്തിറക്കുന്നത് പരീക്ഷണവും ഗവേഷണവുമായി വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയ വേണം.പലകുറി ആവർത്തിച്ച് പരീക്ഷണങ്ങൾ നടത്തി ഫലസിദ്ധി ഉറപ്പുവരുത്തണം.എന്നാൽ മാത്രമേ അതിന് അനുമതികിട്ടൂ. ഇങ്ങനെ കോടികൾ ചെലവിട്ട് വരുന്ന മരുന്നുകളിൽപോലും പലപ്പോഴും പ്രശപനങ്ങൾ കണ്ട് നിരോധിക്കാറുണ്ട്.
അങ്ങനെയാണെങ്കിൽ ഈ കടമ്പയിലുടെയൊന്നും കടക്കാത്ത ആയുർവേദ യുനാനി മരുന്നുകളുടെ കാര്യം എന്തായിരക്കുമെന്ന് ആരും അന്വേഷിക്കുന്നില്ല. നിലവിൽ കേരളത്തിൽ ഒരു ആയുർവേദ മരുന്ന് വിപണിയിൽ ഇറക്കാൻ ഡ്രഗ്‌സ് കംൺട്രോളർ ആയുർവേദത്തിന്റെ സർട്ടിഫിക്കേറ്റ് മാത്രം മതി. ഗവേഷണമോ,പരീക്ഷണമോ, ഫലസിദ്ധിയെക്കുറിച്ചു പഠനങ്ങളോ ഒന്നും അവർക്ക് ആവശ്യമില്ല.പുതിയ സർക്കാറിനും ആരോഗ്യമന്ത്രിക്കും ഈ അവസ്ഥയിൽനിന്ന് എന്ത് മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കേരളം കാത്തിരിക്കുന്നത്. ഈ വ്യാജന്മാരുടെ റിപ്പോർട്ടുകളൊക്കെ അതാത് ആരോഗ്യമന്ത്രിമാരുടെ ഓഫീസുകളിൽ പൊടിപിടിച്ച് കിടക്കുന്നുണ്ട്.