- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗത്തെ ആയുധമാക്കി അവർ ബലാത്സംഗം ചെയ്യുന്നുവെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് ത്രീശൂലത്തിനു മുകളിൽ ലിംഗം വരച്ചിട്ടു; അർദ്ധ രാത്രി വീടാക്രമിച്ചവർക്ക് ഇനിയും കലിപ്പ് തീരുന്നില്ല; പോസ്റ്റുകൾ നീക്കം ചെയ്യാത്തതും പ്രകോപനം കൂട്ടുന്നു; കത്വയിൽ പടം വരച്ച് പ്രതിഷേധിച്ച ദുർഗാ മാലതിക്കെതിരെയുള്ള വധഭീഷണി ഗൗരവത്തോടെ എടുക്കണമെന്ന് ഇന്റലിജൻസ്; ചിത്രകാരിക്ക് സുരക്ഷ കൂട്ടും
പട്ടാമ്പി: കത്വയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ പ്രതിഷേധ ചിത്രം വരച്ച ചിത്രകാരിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധം ശക്തം. ജമ്മുവിലെ കത്വയിൽ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുർഗമാലതിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. പ്രതിഷേധം ഉയരുമ്പോഴും ദുർഗ മാലതിയ്‌ക്കെതിരെ തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണി തുടരുകയാണ്. ചിത്രം പിൻവലിച്ചില്ലെങ്കിൽ ദുർഗ മാലതിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇത് ഗൗരവത്തോടെ എടുക്കണമെന്ന് ഇന്റലിജൻസ് പൊലീസിന് സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദുർഗ മാലതിയുടെ സുരക്ഷ ശക്തമാക്കും. വ്യാഴാഴ്ച രാത്രി മുതുതല പറക്കാടുള്ള വീട്ടിലേക്ക് നടന്ന കല്ലേറിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു. ദുർഗമാലതി വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിലകേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധമ
പട്ടാമ്പി: കത്വയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ പ്രതിഷേധ ചിത്രം വരച്ച ചിത്രകാരിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധം ശക്തം. ജമ്മുവിലെ കത്വയിൽ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുർഗമാലതിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. പ്രതിഷേധം ഉയരുമ്പോഴും ദുർഗ മാലതിയ്‌ക്കെതിരെ തീവ്ര ഹൈന്ദവ സംഘടനകളുടെ ഭീഷണി തുടരുകയാണ്. ചിത്രം പിൻവലിച്ചില്ലെങ്കിൽ ദുർഗ മാലതിയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇത് ഗൗരവത്തോടെ എടുക്കണമെന്ന് ഇന്റലിജൻസ് പൊലീസിന് സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദുർഗ മാലതിയുടെ സുരക്ഷ ശക്തമാക്കും.
വ്യാഴാഴ്ച രാത്രി മുതുതല പറക്കാടുള്ള വീട്ടിലേക്ക് നടന്ന കല്ലേറിൽ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചനലഭിച്ചതായി പൊലീസ് പറഞ്ഞു. ദുർഗമാലതി വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ചിലകേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടായിരുന്നു. ഫോണിൽ വധഭീഷണി ഉണ്ടായതോടെ പൊലീസിൽ പരാതി നൽകി. ദുർഗയുടെ വീട്ടിലെത്തി ഭീഷണിയെക്കുറിച്ച് അന്വേഷണം നടത്തിയ ഷൊർണൂർ ഡിവൈഎസ്‌പി സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ സുരക്ഷ ഫലപ്രദമല്ലെന്നാണ് ആക്രമണം വ്യക്തമാക്കുന്നത്.
'റേപ്പും കൊലപാതകവും ഇവിടെ വാർത്തയായതിനെത്തുടർന്നാണ് ഇത്തരമൊരു ദുർഗ മാലതി ചിത്രം വരച്ചത്. ലിംഗത്തിന് പുറത്ത് ഒരു കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അതിന് മുകളിൽ ഒരു കുറിയുമുണ്ട്. പൂണൂലും ഇട്ടിരുന്നു. അത് നന്നായി ഷെയർ ചെയ്യപ്പെട്ടു. അതിന് തുടർച്ചയായി ലിംഗമുള്ള ത്രിശൂലം വരച്ചു. നാടോടികളെ ഓടിക്കാൻ വേണ്ടി കുട്ടിയെ റേപ്പ് ചെയ്തുവെന്നാണല്ലോ എന്ന ചിന്തയാണ് ചിത്രം ഉയർത്തിയത്. ചിത്രകാരിക്കൊപ്പം അത് ഷെയർ ചെയ്തവരെയും തീവ്ര ഹൈന്ദവ സംഘടനകൾ വെറുതെ വിടുന്നില്ല. അവർക്കും ഭീഷണിയുണ്ട്.
കത്വയിൽ ക്രൂരമായി എട്ടുവയസുകാരിയെ പിച്ചിച്ചീന്തിയ കൊടുംക്രൂരതയ്‌ക്കെതിരെ പ്രതിഷേധിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് ദുർഗ പറയുന്നു. ലിംഗത്തിൽ പെൺകുട്ടിയെ കെട്ടിയിട്ടതായിരുന്നു ചിത്രം. ഹൈന്ദവ ചിഹ്നങ്ങളും ചിത്രത്തിലുണ്ടായിരുന്നു. തുടർന്നാണ് ഒരുവിഭാഗം ഭീഷണിയും തെറിവിളിയും ആരംഭിച്ചത്. പിന്നീട് ഉത്തരേന്ത്യൻ പേരുകളിലുള്ള പ്രൊഫൈലുകളിൽ നിന്നും ഭീഷണി തുടങ്ങി. ഇത്തരമൊരു ചിത്രം വരച്ച ദുർഗ ഇന്ത്യക്കാരിയല്ലെന്നും തീവ്രവാദിയാണെന്നുമുള്ള അധിക്ഷേപങ്ങളും ദുർഗ മാലതിക്കെതിരെ ഉയർന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണം.
ദുർഗയ്ക്കെതിരെ ഫോട്ടോ വെച്ച് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്. ഭീഷണികളും പ്രചാരണവും അതിരു വിട്ടതോടെ വിശദീകരണവുമായി ദുർഗ മാലതി ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ത്രിശൂലത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് തനിക്കെതിരെയുള്ള ആരോപണം. ലിംഗത്തെ ആയുധമാക്കി അവർ ബലാത്സംഗം ചെയ്യുന്നുവെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് ത്രീശൂലത്തിനു മുകളിൽ ലിംഗം വരച്ചിടുകയും
ലിംഗം കൊണ്ട് ചിന്തിക്കുന്നവർ..
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവർ...
ലിംഗം കൊണ്ട് പ്രാർത്ഥിക്കുന്നവർ...
അവരുടേതും കൂടിയാണു ഭാരതം..
ഇങ്ങനെ പോയാൽ അവരുടെ മാത്രമാകും..
എന്ന അഞ്ചു വരി കവിത കുറിച്ചിടുകയും ചെയ്തതെന്ന് അവർ പറയുന്നു. ലിംഗം കൊണ്ട് പ്രാർത്ഥിക്കുന്നവരായതു കൊണ്ടാണ് ഒരു പിഞ്ചുകുഞ്ഞിനെ അമ്പലത്തിനകത്തിട്ട് പീഡിപ്പിച്ചത്. സ്ത്രീയെന്ന നിലയിലും ഞാൻ വളരെ അപമാനിക്കപ്പെട്ടു. പേടിച്ച് പോസ്റ്റുകൾ നീക്കം ചെയ്യില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ദുർഗ അറിയിച്ചിരുന്നു. ഇതും പ്രകോപനമായി.