- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ അച്ഛനെ ഒന്നും ചെയ്യരുതേ...! 14 വയസുകാരൻ മകന്റെ അപേക്ഷ കേൾക്കാതെ ഡിവൈഎഫ്ഐക്കാർ അനിലിനെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്; പൊലീസ് ഇടപെട്ടിട്ടും അക്രമം തടയാനായില്ല; റജീനയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തപ്പോൾ തല്ലുകൊണ്ടവരുടെ പരാതിക്ക് വിലയില്ല; പൊലീസ് പക്ഷപാതമെന്ന ആരോപണം ശക്തം
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലുണ്ടായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വിപി റെജീനയുമായുണ്ടായ തർക്കത്തെത്തുടർന്നാണ് തൃശൂർ മരോട്ടിക്കൽ കട്ടിലപൂർവം തേവർകുന്നേൽ അനിലിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചത്. തൃശൂരിൽനിന്ന് എരുമേലിയിലേക്കു യാത്ര പുറപ്പെട്ട ദമ്പതികളും റെജീനയും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് അനിലിനെ കൈയേറ്റം ചെയ്തത്. ഈ മർദ്ദന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ മൂന്ന് കുട്ടികളുടെ പിതാവായ അനിലിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്റെ അച്ഛനെ ഒന്നും ചെയ്യരുതേയെന്ന് മകൻ പറയുന്നതും അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മൂവാറ്റുപുഴ കച്ചേരിത്താഴത്തെത്തിയപ്പോൾ പൊലീസിന്റെ കൺമുന്നിൽ ബസിൽനിന്നു ദമ്പതികളെ വിളിച്ചിറക്കി ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാഴ്‌ച്ചക്കാരിൽ ഒരാളാണ് പകർത്തിയത്. സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടി വി
മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലുണ്ടായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വിപി റെജീനയുമായുണ്ടായ തർക്കത്തെത്തുടർന്നാണ് തൃശൂർ മരോട്ടിക്കൽ കട്ടിലപൂർവം തേവർകുന്നേൽ അനിലിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചത്. തൃശൂരിൽനിന്ന് എരുമേലിയിലേക്കു യാത്ര പുറപ്പെട്ട ദമ്പതികളും റെജീനയും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് അനിലിനെ കൈയേറ്റം ചെയ്തത്. ഈ മർദ്ദന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ മൂന്ന് കുട്ടികളുടെ പിതാവായ അനിലിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എന്റെ അച്ഛനെ ഒന്നും ചെയ്യരുതേയെന്ന് മകൻ പറയുന്നതും അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മൂവാറ്റുപുഴ കച്ചേരിത്താഴത്തെത്തിയപ്പോൾ പൊലീസിന്റെ കൺമുന്നിൽ ബസിൽനിന്നു ദമ്പതികളെ വിളിച്ചിറക്കി ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കാഴ്‌ച്ചക്കാരിൽ ഒരാളാണ് പകർത്തിയത്. സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടി വിവാദമായിരുന്നു. നൂറുകണക്കിന് ആളുകളുടെ കൺമുന്നിലായിരുന്നു 15 വയസിൽ താഴെയുള്ള മൂന്നു മക്കളുടെ സാന്നിധ്യത്തിൽ അനിലിനെ മർദ്ദിച്ചത്.
ബസിൽ നടന്ന സംഭവവികാസങ്ങളിൽ അനിലിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിച്ച സഹയാത്രക്കാരനെയും ഈ സംഘം ആക്രമിച്ചിരുന്നു. തെറിപറഞ്ഞുകൊണ്ടായിരുന്നു മർദ്ദനം. പ്രായപൂർത്തിയാകാത്ത മൂന്നു കുട്ടികളെ ഉൾപ്പെടെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോയി അർധരാത്രി വരെ സ്‌റ്റേഷനിൽ തടഞ്ഞുവച്ചതും വിവാദമായിരുന്നു.
സംഭവത്തിൽ അനിലിനെതിരേ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു ഡിവൈഎഫ്‌ഐ പ്രവർത്തകരെ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു എന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഡിവൈഎഫ്‌ഐയുടെ വിളയാട്ടത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. യാത്രക്കാരന്റെയും കുടുംബത്തിന്റെയും പരാതിയിൽ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
മൂവാറ്റുപുഴയിലെ പ്രമുഖ ഡിവൈഎഫ്‌ഐ നേതാവടക്കമുള്ളവർ അക്രമത്തിൽ പങ്കാളിയായതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടും അറസ്റ്റുണ്ടാകാത്തതിനു പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. അനിൽകുമാറിന്റെ പതിനാല് വയസുള്ള മകനെയും മർദ്ദിച്ചെന്ന ആരോപണമുണ്ട്. അച്ഛനെ അടിക്കുന്നത് തടയുന്നതിനിടെയാണ് മകനും മർദ്ദനമേറ്റത്. മൂവാറ്റുപുഴയിലെ ഡിവൈഎഫ്‌ഐ നേതാവും സംഘവും മർദ്ദിക്കുന്നതിന്റെ ചിത്രങ്ങളടക്കമുള്ളവ പുറത്തു വന്നിട്ടും പൊലീസ് ചെറുവിരലനക്കിയിട്ടില്ലെന്ന ആരോപണം ഇതോടെ ശക്തമാണ്.
മകനെ തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്‌തെ വിവരം സുരക്ഷയെ ഒർത്ത് താൻ മറച്ചുവച്ചതെന്നും ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇക്കാര്യം ബാലവകാശകമ്മീഷനെ ബോദ്ധ്യപ്പെടുത്തുമെന്നും അനിൽകുമാർ അറിയിച്ചു. പുറത്തുവന്നിട്ടുള്ള വീഡിയോദൃശ്യങ്ങൾ സംഭവത്തിന്റെ നിജസ്ഥതിബോധ്യപ്പെടുത്തുന്നതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.