- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദലിത് പെൺകുട്ടിയോട് പ്രണയം നടിച്ച് ഡിവൈഎഫ്‌ഐ നേതാവ് പണവും മാനവും കവർന്നു; കൂട്ടു നിന്നത് വനിതാ നേതാവ്; നടപടിയെടുക്കാൻ സിപിഐ(എം) സംസ്ഥാന കമ്മിറ്റി നിർദ്ദേശം
പത്തനംതിട്ട: രാജ്യത്തെ മുഴുവൻ ദലിതരുടെയും സംരക്ഷണം മൊത്തത്തിൽ ഏറ്റെടുത്തിരിക്കുന്ന സിപിഐ-എമ്മിന്റെ പോഷകസംഘടനയായ ഡിവൈഎഫ്‌ഐയുടെ രണ്ടു നേതാക്കൾ ചേർന്ന് ദലിത് പെൺകുട്ടിയുടെ മാനവും പണവും കവർന്നു. വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ പെൺകുട്ടി വിവരങ്ങൾ കാണിച്ച് സിപിഐ-എം സംസ്ഥാന സെക്രട്ടറിക്ക് കത്തെഴുതിയതോടെ നടപടിയെടുക്കാൻ ജില്ലാ സെക്രട്ടറിയേറ്റിന് നിർദ്ദേശം. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ടയിലെ മഹിളാ അസോസിയേഷനിലെ നേതാവുമാണ് പ്രതിക്കൂട്ടിലുള്ളത്. എസ്എഫ്‌ഐ പ്രവർത്തകയായ ചെങ്ങന്നൂർ സ്വദേശിയാണ് വഞ്ചിക്കപ്പെട്ടത്. ഇതു സംബന്ധിച്ച് ആരോപണവിധേയരായ ഡിവൈഎഫ്‌ഐ നേതാക്കളോട് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണം തേടി. പ്രേമം നടിച്ച് തന്നെ വഞ്ചിക്കുകയും പീഡിപ്പിച്ച ശേഷം പണം തട്ടുകയും ചെയ്‌തെന്നാണ് കോടിയേരിക്ക് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ആ കാലയളവിൽ ഡിവൈഎഫ്‌ഐ നേതാവ് തന്നിൽ നിന്ന് പണവും സ്വർണവും വാങ്ങിയതായും ഇതെല്ലാം വനിതാ നേതാവിന്റെ അക്കൗണ്ട് വഴിയാണ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. പെൺകുട
പത്തനംതിട്ട: രാജ്യത്തെ മുഴുവൻ ദലിതരുടെയും സംരക്ഷണം മൊത്തത്തിൽ ഏറ്റെടുത്തിരിക്കുന്ന സിപിഐ-എമ്മിന്റെ പോഷകസംഘടനയായ ഡിവൈഎഫ്‌ഐയുടെ രണ്ടു നേതാക്കൾ ചേർന്ന് ദലിത് പെൺകുട്ടിയുടെ മാനവും പണവും കവർന്നു. വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ പെൺകുട്ടി വിവരങ്ങൾ കാണിച്ച് സിപിഐ-എം സംസ്ഥാന സെക്രട്ടറിക്ക് കത്തെഴുതിയതോടെ നടപടിയെടുക്കാൻ ജില്ലാ സെക്രട്ടറിയേറ്റിന് നിർദ്ദേശം.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും പത്തനംതിട്ടയിലെ മഹിളാ അസോസിയേഷനിലെ നേതാവുമാണ് പ്രതിക്കൂട്ടിലുള്ളത്. എസ്എഫ്‌ഐ പ്രവർത്തകയായ ചെങ്ങന്നൂർ സ്വദേശിയാണ് വഞ്ചിക്കപ്പെട്ടത്. ഇതു സംബന്ധിച്ച് ആരോപണവിധേയരായ ഡിവൈഎഫ്‌ഐ നേതാക്കളോട് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണം തേടി. പ്രേമം നടിച്ച് തന്നെ വഞ്ചിക്കുകയും പീഡിപ്പിച്ച ശേഷം പണം തട്ടുകയും ചെയ്‌തെന്നാണ് കോടിയേരിക്ക് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.
ആ കാലയളവിൽ ഡിവൈഎഫ്‌ഐ നേതാവ് തന്നിൽ നിന്ന് പണവും സ്വർണവും വാങ്ങിയതായും ഇതെല്ലാം വനിതാ നേതാവിന്റെ അക്കൗണ്ട് വഴിയാണ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി നൽകിയ പരാതിയേപ്പറ്റി അനേ്വഷിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിലെ രണ്ടുപ്രമുഖർ ചേർന്ന് ആരോപണവിധേയരെ സംരക്ഷിക്കാൻ നീക്കം നടത്തിയിരുന്നു. നടപടിയില്ലാതെ വന്നപ്പോൾ പെൺകുട്ടി വീണ്ടും സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഇതേ തുടർന്ന് മുതിർന്ന ഒരു സംസ്ഥാന കമ്മിറ്റി അംഗം ഇടപെട്ട് പെൺകുട്ടിയുടെ പരാതിയെപ്പറ്റി കഴിഞ്ഞ ദിവസം കൂടിയ സെക്രട്ടേറിയേറ്റിൽ ചർച്ചചെയ്യുകയും ഇരുവരോടും വിശദീകരണം തേടാൻ തീരുമാനിക്കുകയുമായിരുന്നു.
ഇതിനിടയിൽ സോഷ്യൽ മീഡിയിലടക്കം രണ്ട് നേതാക്കളുമായുള്ള സ്വകാര്യ നിമിഷങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. പാർട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെ കോന്നിയിൽ കഴിഞ്ഞ ദിവസം നടന്ന മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വനിതാ നേതാവിനെ സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എക്‌സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കിയിരുന്നു. മുൻപ് എസ്.എഫ്.ഐയുടെ ഭാരവാഹിത്വത്തിൽ നിന്നും ഒഴിഞ്ഞതിന് പിന്നാലെയാണ് മഹിളാ അസോസിയഷന്റെ നേതാവ് സെക്രട്ടറി സ്ഥാനത്ത് നേരിട്ടു പ്രതിഷ്ഠിക്കുകയായിരുന്നു. ദലിത് പെൺകുട്ടിയുടെ പരാതി മുക്കി നേതാക്കളെ വിശുദ്ധരാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.