- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുകളൊക്കെ എവിടെ പോയി..? പറയൂ, പറയൂ സർക്കാറേ! മോദി സർക്കാറിന്റെ യുവജന വഞ്ചനക്കെതിരെ മുദ്രാവാക്യം വിളികളുമായി ഡിവൈഎഫ്ഐക്കാർ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ; 10 കോടി പുതിയ തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകിയ ബിജെപി സർക്കാർ നാലാം വർഷത്തിലേക്കെത്തുമ്പോൾ കേവലം മൂന്ന് ലക്ഷത്തിൽ താഴെമാത്രം: 14 ജില്ലാ കേന്ദ്രങ്ങളിലായി ഉപരോധം പുരോഗമിക്കുന്നു
തിരുവനന്തപുരം: ഡിവൈഎഫ്ഐ യുടെ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധ സമരം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 14 ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂർ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം നടത്തുകയാണ്. മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം അങ്ങേയറ്റം യുവജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. 10 കോടി പുതിയ തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ബിജെപി സർക്കാർ നാലാം വർഷത്തിലേക്കെത്തുമ്പോൾ കേവലം 3 ലക്ഷത്തിൽ താഴെമാത്രം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത് എന്നും ഇത് കടുത്ത യുവജന വഞ്ചനയാണെന്നും ചൂണ്ടിക്കാണിച്ചാണ് ഡിവൈഎഫ്ഐ ഉപരോധ സമരം സംഘടിപ്പിക്കുന്നത്. ജനവിരുദ്ധ നയങ്ങൾമൂലം ലക്ഷക്കണക്കിന് ചെറുപ്പക്കാർക്കാണ് തൊഴിൽ നഷ്ടമായത്. രാജ്യത്ത് എല്ലാവർഷവും തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ബാങ്കിങ്, ഇൻഷുറൻസ്, ഐടി, തുടങ്ങി എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണ്. നോട്ടുനിരോധനം മൂലം 2 ലക്ഷം ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടി. കാർഷികമേഖലയിലെയും സംഘടിത മേഖലയിലെയും തൊഴിൽനഷ
തിരുവനന്തപുരം: ഡിവൈഎഫ്ഐ യുടെ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധ സമരം പുരോഗമിക്കുന്നു. കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 14 ജില്ലാ കേന്ദ്രങ്ങളിലും 24 മണിക്കൂർ കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം നടത്തുകയാണ്. മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം അങ്ങേയറ്റം യുവജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. 10 കോടി പുതിയ തൊഴിൽ അവസരങ്ങൾ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ബിജെപി സർക്കാർ നാലാം വർഷത്തിലേക്കെത്തുമ്പോൾ കേവലം 3 ലക്ഷത്തിൽ താഴെമാത്രം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത് എന്നും ഇത് കടുത്ത യുവജന വഞ്ചനയാണെന്നും ചൂണ്ടിക്കാണിച്ചാണ് ഡിവൈഎഫ്ഐ ഉപരോധ സമരം സംഘടിപ്പിക്കുന്നത്.
ജനവിരുദ്ധ നയങ്ങൾമൂലം ലക്ഷക്കണക്കിന് ചെറുപ്പക്കാർക്കാണ് തൊഴിൽ നഷ്ടമായത്. രാജ്യത്ത് എല്ലാവർഷവും തൊഴിലവസരങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ബാങ്കിങ്, ഇൻഷുറൻസ്, ഐടി, തുടങ്ങി എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടൽ നടക്കുകയാണ്. നോട്ടുനിരോധനം മൂലം 2 ലക്ഷം ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടി. കാർഷികമേഖലയിലെയും സംഘടിത മേഖലയിലെയും തൊഴിൽനഷ്ടം 50 ലക്ഷത്തിനു മുകളിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ റെയിൽവെയിൽ കരാർ നിയമനവും പെൻഷൻപറ്റിയവരെ പുനർനിയമിക്കുകയുമാണ് ചെയ്യുന്നത്.ലക്ഷ കണക്കിന് അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരോടുള്ള ചതിയാണിത് എന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
ഏറ്റവും ഒടുവിൽ രാജ്യത്ത് സ്ഥിരം തൊഴിൽ സംവിധാനം ഇല്ലാതാക്കി. ഏതൊരാളെയും തൊഴിലിൽ നിന്ന് ഒരു നോട്ടീസ് നൽകിയാൽ പിരിച്ചുവിടാൻ കഴിയുന്ന സ്ഥിതിയായി. സമ്പത്ത് കുത്തകകളുടെ കൈയിൽ കേന്ദ്രീകരിക്കുന്നു. കർഷകർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണ്. ഇന്ധന വില കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും പെട്രോൾ-ഡീസൽ വില ദിവസവും വർദ്ധിപ്പിച്ച് സാധാരണക്കാരെ കൂടുതൽ പിഴിയുകയാണ്. സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഇന്ധനവില നിലനിൽക്കുന്നത് ഇന്ത്യയിലാണ്. പെട്രോൾ വില 80 രൂപയോളം എത്തിയെന്നും ഇത് പകൽ കൊള്ളയാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു
രൂക്ഷമായ ഇന്ധനവിലക്കയറ്റം സർവ്വമേഖലയെയും ബാധിച്ചിരിക്കുകയാണ്. എണ്ണക്കമ്പനികൾക്കുവേണ്ടി സാധാരണക്കാരെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന മോദി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുയാണ്. രാജ്യത്തിന്റെ മതനിരപേക്ഷത നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നു. പീഡനം നടത്തുന്നവർക്കും അക്രമം നടത്തുന്നവർക്കുമെല്ലാം സംഘപരിവാർ പിന്തുണ നൽകുകയാണ്. രാജ്യം ഭരിക്കുന്നവർ വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് പ്രചരിപ്പിക്കുന്നത്. നിരാശാജനകവും ജനവിരുദ്ധവുമായ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. യുവജനമുന്നേറ്റത്തിന്റെ ഭാഗമായി ഗ്രഹസന്ദർശനവും ബ്ലോക്ക്തല വാഹന പ്രചരണജാഥകളും പന്തംകൊളുത്തി പ്രകടനവും വിളംബര ജാഥയും നേരത്തെ ഡിവൈഎഫ്ഐ സംഘടിപ്പിച്ചിരുന്നു.
ഉപരോധ സമരം കണ്ണൂരിൽ കോടിയേരി ബാലകൃഷണനും തിരുവനന്തപുരത്ത് എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് എളമരം കരീം . പാലക്കാട് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും തൃശൂരിൽ സംസ്ഥാന സെക്രട്ടറി എം.സ്വരാജും മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീറും ഇടുക്കിയിൽ സംസ്ഥാന ട്രഷറർ പി.ബിജുവും ഉദ്ഘാടനം നടത്തി.കാസർകോട് പി.കെ. ശ്രീമതി എംപിയും കോഴിക്കോട് എം.ബി.രാജേഷ് എംപിയും വയനാട്ടിൽ ടി.വി.രാജേഷ് എംഎൽഎയും ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് എൻ.എൻ.കൃഷ്ണദാസും കൊല്ലത്ത് പി.രാജീവും പത്തനംതിട്ടയിൽ സ. കെ.എൻ.ബാലഗോപാലും ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ നടക്കുന്ന കേന്ദ്രസർക്കാർ ഓഫീസ് ഉപരോധം ആർ.നാസർ ഉദ്ഘാടനം ചെയ്തു.