- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച നിധീഷ് ഡിവൈഎഫ്ഐ പ്രവർത്തകനല്ല; വ്യാജപ്രചാരണം അവസാനിപ്പിക്കണം; സംഘടനയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടും ചില മുഖ്യധാരാ മാധ്യമങ്ങൾ വ്യാജവാർത്ത ആവർത്തിക്കുന്നുവെന്ന് ജില്ലാ സെക്രട്ടേറിയേറ്റ്
കണ്ണൂർ: ഇരിട്ടി മേഖലയിൽ ആദിവാസി കോളനിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബദ്ധപ്പെട്ട് ഡിവൈഎഫ്‌ഐക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേസിൽ പൊലീസ് പ്രതിയായി ചേർത്തിട്ടുള്ള നിധീഷ് ഡിവൈഎഫ്‌ഐ നേതാവാണെന്ന രീതിയിലുള്ള പ്രചരണം സത്യ വിരുദ്ധമാണെന്ന് നേതൃത്വം വ്യക്തമാക്കി.
നിധീഷ് ഡിവൈഎഫ്ഐ യുടെ ഏതെങ്കിലും ഒരു കമ്മിറ്റിയിൽ അംഗമല്ല. ഡിവൈഎഫ്‌ഐയുമായി അയാൾക്ക് യാതൊരു ബന്ധവുമില്ല.ഡിവൈഎഫ്ഐയുമായി ബന്ധിപ്പിച്ച് ചില മാധ്യമങ്ങൾ ഇത്തരം ഒരു വാർത്ത നൽകിയതായി ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പേരാവൂർ ബ്ലോക്ക് കമ്മറ്റി വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. സംഘടനയുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടും മുഖ്യധാര മാധ്യമങ്ങളിൽ ചിലത് വ്യാജവാർത്ത ആവർത്തിച്ച് നൽകുകയാണ് ചെയ്തത്.
കോവിഡ് കാലത്ത് മാതൃകാപരമായ സന്നദ്ധ പ്രവർത്തനങ്ങളാണ് ഡി വൈഎഫ്‌ഐ നടത്തിക്കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മറ്റുമായി 530 സ്‌നേഹ വണ്ടികളാണ് കണ്ണൂർ ജില്ലയിൽ മാത്രം ഡിവൈഎഫ്ഐഇറക്കിയിരിക്കുന്നത്.
15000 ത്തിൽ അധികം ഡിവൈഎഫ്ഐ യുടെ യുവജന വളണ്ടിയർമാരെയാണ് ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രംഗത്തുള്ളത്.
സമാനകളില്ലാത്ത സന്നദ്ധ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായി വലിയ അംഗീകാരവും സ്വീകാര്യതയുമാണ് ഡിവൈഎഫ്‌ഐയ്ക്ക് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ഇതിൽ വിറളി പൂണ്ട് ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പൊതുജനങ്ങളിൽ അവമതിപ്പുണ്ടാക്കാനുള്ള രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരം തെറ്റായ പ്രചരണം നടത്തുന്നത് എതിരാളികൾ തുടരുകയാണ്.
സഹജീവികൾക്കായ് രംഗത്തിറങ്ങിയ യുവതയുടെ ആത്മവിശ്വാസം തകർക്കുക കൂടി ലക്ഷ്യം വച്ചാണ് ഇത്തരം വ്യാജ വാർത്തകൾ നിർമ്മിക്കുന്നത്.അതിനാൽ ഇത് പോലെ ഉയർന്നു വരുന്ന അസംബന്ധ പ്രചരണങ്ങൾ തള്ളിക്കളയാൻ പൊതു സമൂഹം മുന്നോട്ട് വരണം.
വസ്തുതകൾ പഠിച്ച് യാഥാർത്ഥ്യം ജനങ്ങളിൽ എത്തിക്കാൻ മാധ്യമങ്ങളും മുന്നോട്ട് വരണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്തവനയിൽ ആവശ്യപ്പെട്ടു.
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ഇരയോടൊപ്പമാണ്. ഈ കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.