- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎഫ്ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് പതാക ഉയർന്നു; പ്രതിനിധി സമ്മേളനം നാളെ രാവിലെ 10മണിക്ക്; പൊതു സമ്മേളനം 14ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഒരു ലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന കൂറ്റൻ റാലിയോടെ 14ന് സമാപനം
കോഴിക്കോട്; ഡിവൈഎഫ്ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പതാക ഉയർന്നു. ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗതസംഘം ചെയർമാനും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ മാസ്റ്ററാണ് കോഴിക്കോട് കടപ്പുറത്തുകൊടിഉയർത്തിയത്. കണ്ണൂർ കൂത്തുപറമ്പ് രക്തസാക്ഷി സ്‌ക്വയറിൽ നന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി ബിജുവിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും, നാദാപുരത്തെ രക്തസാക്ഷി ഷിബിനിന്റെ വീട്ടിൽ നിന്ന് കേന്ദ്രകമ്മറ്റി അംഗം വിപി റജീനയുടെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ, ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ്‌കെ സജീഷ് ക്യാപ്റ്റനായിട്ടുള്ള കൊടിമര ജാഥയും ഇന്നലെ യാത്ര അവസാനിപ്പിച്ച വടകരയിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കുകയായിരുന്നു. പതിനായിരക്കണക്കിന് പ്രവർത്തകരുടെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് മൂന്ന് ജാഥകളും വൈകിട്ട് 6 മണിയോടെ കോഴിക്കോട് കടപ്പുറത്ത് എത്തിയത്. തുടർന്ന് സ്വാഗതസംഘം ജാഥകളെ സ്വീകരിക്കുകയും ചെയർമാൻ പി മോഹനൻ മാസ്റ്റർ പതാക ഉയർത്ത
കോഴിക്കോട്; ഡിവൈഎഫ്ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പതാക ഉയർന്നു. ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗതസംഘം ചെയർമാനും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ മാസ്റ്ററാണ് കോഴിക്കോട് കടപ്പുറത്തുകൊടിഉയർത്തിയത്. കണ്ണൂർ കൂത്തുപറമ്പ് രക്തസാക്ഷി സ്‌ക്വയറിൽ നന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി ബിജുവിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും, നാദാപുരത്തെ രക്തസാക്ഷി ഷിബിനിന്റെ വീട്ടിൽ നിന്ന് കേന്ദ്രകമ്മറ്റി അംഗം വിപി റജീനയുടെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ, ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റംഗം എസ്‌കെ സജീഷ് ക്യാപ്റ്റനായിട്ടുള്ള കൊടിമര ജാഥയും ഇന്നലെ യാത്ര അവസാനിപ്പിച്ച വടകരയിൽ നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കുകയായിരുന്നു.
പതിനായിരക്കണക്കിന് പ്രവർത്തകരുടെയും ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് മൂന്ന് ജാഥകളും വൈകിട്ട് 6 മണിയോടെ കോഴിക്കോട് കടപ്പുറത്ത് എത്തിയത്. തുടർന്ന് സ്വാഗതസംഘം ജാഥകളെ സ്വീകരിക്കുകയും ചെയർമാൻ പി മോഹനൻ മാസ്റ്റർ പതാക ഉയർത്തുകയുമായിരുന്നു. കരിമരുന്നിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് പതാക ഉയർത്തിയത്. ഇതോടെ 14ാമത് ഡിവൈഎഫ്ഐ കേരള സംസ്ഥാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പുസ്തകോത്സവ നഗരിയിൽ ഇന്ന് വൈകിട്ട് നടന്ന സാസ്‌കാരിക സായാഹ്നത്തിൽ സ്വാതന്ത്ര്യത്തിന്റെ സ്ത്രീ പക്ഷം എന്ന വിഷയത്തിൽ ദീപ നിഷാന്ത്, ഡോ. പി സുരേഷ്, ഡോ, രാജശ്രീ ആർ എന്നിവർ സംസാരിച്ചു.
നാളെ രാവിലെ 10ന് കോഴിക്കോട് ടാഗോർ ഹാളിൽ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്യും. 136 വനിതകളും, 5 ട്രാൻസ് ജെന്ററുകളുമടക്കം 623 പേരാണ് ആകെ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുത്. 14ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് 14ന് കോഴിക്കോട് നഗരത്തിൽ ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കുന്ന കൂറ്റൻ റാലിയും നടക്കും.
സംഘടനാ രൂപീകരണത്തിന് ശേഷം ആദ്യമായി കോഴിക്കോട് വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് നഗരത്തിൽ വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് സീതാറാം യെച്ചൂരി മുതൽ കോടിയേരി ബാലകൃഷ്ണൻ വരെയുള്ള സിപിഎം നേതാക്കൾ പങ്കെടുത്ത അനുബന്ധ പരിപാടികൾ പൂർത്തിയായി. പുസ്തകോത്സവവും മോദി ഭരണത്തിന്റെ നാല് വർഷങ്ങൾ വിചാരണ ചെയ്യുന്ന എക്സിബിഷനും കോംട്രസ്റ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്നു.
എക്സിബിഷൻ എംപി വീരന്ദ്ര കുമാറും പുസ്തകോത്സവം കെപി രാമനുണ്ണിയും കഴിഞ്ഞ ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രസാധകരുടെ പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിൽ ലഭ്യമാകും. വിവിധ പരിപാടികളും പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും നടക്കുന്നുണ്ട്. കോഴിക്കോട് ജില്ലക്കകത്തെ യൂണിറ്റുകളുടെ നേതൃത്വത്തിൽ 1,22,000 ഹുണ്ടികകൾ സ്ഥാപിച്ചാണ് സമ്മേളനത്തിനുള്ള ഫണ്ട് കണ്ടെത്തിയിരിക്കുത്. ഈ ഹുണ്ടികകൾ സ്ഥാപിച്ച വീടുകൾ കേന്ദ്രീകരിച്ച് നവോത്ഥാന സദസ്സുകളും പൂർത്തിയായിട്ടുണ്ട്. ഇതിലൂടെ സമ്മേളത്തിന്റെ രാഷ്ട്രീയ സന്ദേശം ഓരോ വീടുകളിലും എത്തിക്കാനായതായും സംഘാടകർ വിലയിരുത്തുന്നു.