തിരുവനന്തപുരം: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇബുൾജെറ്റ് സഹോദരന്മാർ. ലിബിനാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആഗ്രഹം പങ്കുവെച്ച് രംഗത്തെത്തിയത്. താൽപര്യമുള്ളവർ ഇമെയിലിൽ ബന്ധപ്പെടണമെന്നും പോസ്റ്റിൽ പറയുന്നു.ebulljet@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാനാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയുണ്ടാവട്ടെ എന്ന് ആരാധകർ ആശംസിക്കുമ്പോൾ എതിരഭിപ്രായവുമായെത്തുന്നവരും ഉണ്ട്. സമശ്രമാണെങ്കിലും മികച്ച പ്രതികരണമാണ് ഇതിനോടകം പോസ്റ്റിന് ലഭിച്ചത്.

സമീപകാലത്ത് ഏറെ വിവാദമുണ്ടാക്കിയവരാണ് വ്ലോഗർമാരായ ഇബുൾജെറ്റ് സഹോദരന്മാർ. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഇവരുടെ കാരവനായ നെപ്പോളിയന്റെ രൂപമാറ്റത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെമ്പോ ട്രാവലറിൽ നിയമവിരുദ്ധമായി രൂപമാറ്റങ്ങൾ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും 'നെപ്പോളിയൻ' എന്ന വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആർ.ടി.ഒ ഓഫീസിൽ ഇവർ ബഹളമുണ്ടാക്കുകയും തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് ഇരുവർക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു. നിലവിൽ ഇരുവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുൾ ജെറ്റ് സഹോദരന്മാർ തങ്ങളുടെ ഫാൻസിനോട് അണിനിരക്കാൻ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങൾ നടത്തുകയും ചെയ്തിരുന്നു

ഇതേ തുടർന്ന് കണ്ണൂർ ആർ.ടി ഓഫീസിലേക്ക് ചിലർ എത്തിയിരുന്നു. മാത്രമല്ല, കുട്ടികളടക്കമുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇ ബുൾ ജെറ്റ് സഹോദരന്മാരെ വിട്ടില്ലെങ്കിൽ കേരളം കത്തിക്കുമെന്ന് പറയുന്ന വീഡിയോകളുമായി വന്നിരുന്നു.സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസേഴ്‌സിനെയും ഇവരുടെ ആർമി എന്ന് വിളിക്കപ്പെടുന്ന ഫാൻസിനെയും കുറിച്ചുള്ള് വലിയ ചർച്ചകൾക്ക് സംഭവം വഴിവെച്ചിരുന്നു.