- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തുക്കുട വേണ്ടെന്നു മന്ത്രി; ചൂടിയിട്ടു പോയാൽ മതിയെന്നു നാട്ടുകാർ: മന്ത്രിയെ കാത്തു പൊരിവെയിലത്ത് മുത്തുക്കുട ചൂടി നിന്ന നാട്ടുകാരെ ഗൗനിക്കാതെ മന്ത്രി വേദിയിൽ കയറിയപ്പോൾ സംഘർഷം: മുത്തുക്കുടകളും ബാൻഡ് സെറ്റുകളും വലിച്ചെറിഞ്ഞ് മന്ത്രിയെ ചോദ്യം ചെയ്തു നാട്ടുകാർ: തൃക്കരിപ്പൂരിൽ എത്തിയ മന്ത്രിക്ക് എളിമ വിനയായത് ഇങ്ങനെ
തൃക്കരിപ്പൂർ: നമ്മുടെ നാട്ടിൽ മന്ത്രിമാരെത്തിയാൽ അവരെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നത് പതിവാണ്. കൊച്ചുകുട്ടികളെ വരെ താലപ്പൊലികൾ എടുപ്പിച്ച് സ്വീകരിക്കാനായി ഒരുക്കി നിർത്താറുണ്ട്. ഇത് നാട്ടിലെങ്ങും പതിവ് കാഴ്ചയുമാണ്. എന്നാൽ സ്വീകരണം ഒന്നും വേണഅടെന്ന് വെച്ച് എളിമ കാട്ടിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നാട്ടുകാരുടെ വക മുട്ടൻ പണിയും കിട്ടി. മന്ത്രിയുടെ വരവും കാത്ത് മണിക്കൂറുകളായി കാത്തു നിന്ന മുത്തുക്കുടയും ബാൻഡുമേളവും വേണ്ടെന്ന് വെച്ച് മന്ത്രി വേദിയിലേക്ക് പോയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. വലിയപറമ്പിലാണു മന്ത്രി ഇ.ചന്ദ്രശേഖരനും നാട്ടുകാരും സ്വീകരണത്തെച്ചൊല്ലി ഇടഞ്ഞത്. വലിയപറമ്പ് സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി സ്വീകരണത്തിനു കാത്തുനിൽക്കാതെ നേരെ വേദിയിലേക്കു പോയതാണു പ്രശ്‌നമായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാട്ടുകാരെ ചൊടിപ്പിച്ച സംഭവം നടന്നത്. മുത്തുക്കുടകളും ബാൻഡു മേളങ്ങളുമായി പൊരിവെയിലത്ത് മന്ത്രിയെ കാത്തു നിൽക്കുകയായിരുന്നു നാട്ടുകാർ. വേദിയിൽ നിന്നും ഏ
തൃക്കരിപ്പൂർ: നമ്മുടെ നാട്ടിൽ മന്ത്രിമാരെത്തിയാൽ അവരെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നത് പതിവാണ്. കൊച്ചുകുട്ടികളെ വരെ താലപ്പൊലികൾ എടുപ്പിച്ച് സ്വീകരിക്കാനായി ഒരുക്കി നിർത്താറുണ്ട്. ഇത് നാട്ടിലെങ്ങും പതിവ് കാഴ്ചയുമാണ്. എന്നാൽ സ്വീകരണം ഒന്നും വേണഅടെന്ന് വെച്ച് എളിമ കാട്ടിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നാട്ടുകാരുടെ വക മുട്ടൻ പണിയും കിട്ടി.
മന്ത്രിയുടെ വരവും കാത്ത് മണിക്കൂറുകളായി കാത്തു നിന്ന മുത്തുക്കുടയും ബാൻഡുമേളവും വേണ്ടെന്ന് വെച്ച് മന്ത്രി വേദിയിലേക്ക് പോയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. വലിയപറമ്പിലാണു മന്ത്രി ഇ.ചന്ദ്രശേഖരനും നാട്ടുകാരും സ്വീകരണത്തെച്ചൊല്ലി ഇടഞ്ഞത്. വലിയപറമ്പ് സ്മാർട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി സ്വീകരണത്തിനു കാത്തുനിൽക്കാതെ നേരെ വേദിയിലേക്കു പോയതാണു പ്രശ്‌നമായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാട്ടുകാരെ ചൊടിപ്പിച്ച സംഭവം നടന്നത്. മുത്തുക്കുടകളും ബാൻഡു മേളങ്ങളുമായി പൊരിവെയിലത്ത് മന്ത്രിയെ കാത്തു നിൽക്കുകയായിരുന്നു നാട്ടുകാർ. വേദിയിൽ നിന്നും ഏതാനും മീറ്റർ അകലെയാണ് മുത്തുക്കുടകളും വാദ്യമേളങ്ങളുമായി സ്ത്രീകൾ അടക്കം മന്ത്രിയെ കാത്തു നിന്നത്. എന്നാൽ കാറിൽ എത്തിയ മന്ത്രി ഇത് അവഗണിച്ച് കാർ നിർത്താതെ വേദിയിലേക്ക് പോയി. അത്രയും നേരം പൊരിവെയിലത്ത് മന്ത്രിയെ കാത്തു നിന്ന ജനം ഇളിഭ്യരാകുകയും ചെയ്തു. ഇതോടെ ജനം ക്ഷുഭിതരാവുകയായിരുന്നു.
മുത്തുക്കുടകളും ബാൻഡ് സെറ്റുകളും വലിച്ചെറിഞ്ഞ ശേഷം ഒരു സംഘമാളുകൾ വേദിക്കരികിലേക്ക് ഓടിയടുത്തു. ചിലർ മന്ത്രിയെ തടയാൻ മുന്നോട്ടാഞ്ഞു. മന്ത്രി ഉദ്ഘാടനം ചെയ്യേണ്ടെന്നും തിരിച്ചുപോകണമെന്നും സിപിഎംഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിളിച്ചുപറഞ്ഞു. ജനങ്ങളെ മാനിക്കാത്ത ഇത്തരം ഭരണാധികാരികൾ അഹങ്കാരികളാണെന്നും കുറ്റപ്പെടുത്തി. ചടങ്ങിന്റെ അധ്യക്ഷനായ എം.രാജഗോപാലൻ എംഎൽഎയും കലക്ടറും ഈ സമയത്തു സ്ഥലത്തെത്തിയിരുന്നില്ല. അവരെത്തും വരെ നാട്ടുകാർക്കൊപ്പം ഇരുന്ന മന്ത്രി സ്വീകരണം ഒരുക്കിയത് അറിഞ്ഞില്ലെന്നു പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിൽ ക്ഷമാപണവും നടത്തി.
ഇടതു സർക്കാരിന്റെ നയങ്ങൾക്കെതിരാണ്് സ്വീകരണം എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുൻപു തന്നെ ഇതു സംബന്ധിച്ചു ധാരണ ഉണ്ടായിരുന്നു. മറ്റു മന്ത്രിമാർ ഇത്തരത്തിലുള്ള സ്വീകരണം ഏറ്റുവാങ്ങുന്നതിനെക്കുറിച്ച് എനിക്ക് അഭിപ്രായമില്ലെന്നും മന്ത്രി നാട്ടുകാരോടായി പറഞ്ഞു.