- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർച്ച് ബിഷപ്പുമാരുടെ ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത നിലയിൽ; പ്രൊഫൈൽ പിക്ചറുകൾക്കൊപ്പം പട്ടിയുടെ തല; ക്രിസ്മസിനു തലേന്നു റാഞ്ചിയതിൽ ദുരൂഹത
ആലപ്പുഴ: ചങ്ങനാശേരി അതിരൂപത പാറേൽ മരിയൻ പിൽഗ്രിം സെന്റർ കാര്യനിർവാഹക സംഘത്തിൽപ്പെട്ട ആർച്ച് ബിഷപ്പുമാരുടെ ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു. മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോസഫ് പവ്വത്തിൽ എന്നിവരടക്കമുള്ളവരുടെ ഇമെയിൽ അക്കൗണ്ടാണ് ഹാക് ചെയ്തത്. http://marianpilgrimcetnreparel.org എന്ന വൈബ്‌സൈറ്റിലാണ് ഹാക്കിങ് നടന്നത്. അഡ്മിനിസ്ട്
ആലപ്പുഴ: ചങ്ങനാശേരി അതിരൂപത പാറേൽ മരിയൻ പിൽഗ്രിം സെന്റർ കാര്യനിർവാഹക സംഘത്തിൽപ്പെട്ട ആർച്ച് ബിഷപ്പുമാരുടെ ഇ മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തു. മാർ ജോസഫ് പെരുന്തോട്ടം, ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോസഫ് പവ്വത്തിൽ എന്നിവരടക്കമുള്ളവരുടെ ഇമെയിൽ അക്കൗണ്ടാണ് ഹാക് ചെയ്തത്.
http://marianpilgrimcetnreparel.org എന്ന വൈബ്‌സൈറ്റിലാണ് ഹാക്കിങ് നടന്നത്. അഡ്‌മിനിസ്‌ട്രേഷൻ എന്ന വിഭാഗത്തിലാണ് ആർച്ചുബിഷപുമാരുടെയും മറ്റു വൈദികരുടെയും ഫോട്ടോകൾ സഹിതം പദവിയും ഫോൺ നമ്പരും ഇമെയിലും മറ്റും നല്കിയിട്ടുള്ളത്.
ആർച്ചുബിഷപുമാർക്കും മറ്റു ആറു വൈദികർക്കും archbishop@gmail.com എന്ന ഒരേ ഇമെയിൽ വിലാസമാണ് അവരവരുടെ പേരുകൾക്കൊപ്പം. അതുതന്നെ സംശയത്തിനിട നല്കുന്നുണ്ട്. എന്നാൽ ഇമെയിൽ 'ജാസൺ ഉഹ്‌ലോട്ട്' എന്ന പേരിലാണെന്നാണ് കാണുന്നത്. അതിൽ
കുറുക്കനെപ്പോലെ തോന്നിക്കുന്ന ഒരു മൃഗത്തിന്റെ ഫോട്ടോയാണ് പ്രൊഫൈൽ പിക്ചറായിയിട്ടിരിക്കുന്നത്.
'ലോകത്തിൽ മൂന്ന് ഇനം മനുഷ്യരുണ്ട്. എണ്ണാൻ അറിയാവുന്നവരും അതറിയാത്തവരും' എന്നാണ് സ്റ്റാറ്റസ്! മൂന്നിനമുണ്ടെന്നു പറഞ്ഞിട്ടു രണ്ടു തരത്തെക്കുറിച്ചേ വിശദീകരിച്ചിട്ടുള്ളു.